Home / Special Coverage / റമദാനിലെ ആദ്യത്തെ പത്ത്

റമദാനിലെ ആദ്യത്തെ പത്ത്

റമദാനിലൂടെ വിജയസോപാനത്തിലേക്ക്

ചരിത്രത്തിലെ തന്നെ ഏറ്റവും വിഷമകരമായ ഘട്ടത്തിലൂടെയാണ് മുസ്ലിം ഉമ്മത്ത് ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നിലവിലുള്ള ദുഖകരമായ അവസ്ഥക്ക് ഉമ്മത്ത് ഒന്നടങ്കം ഉത്തരവാദികളാണ്. പരിവര്‍ത്തനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യാനും ഉമ്മത്തിനെ അതിന്റെ പഴയകാല പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുവരാനും എല്ലാവരും ബാധ്യസ്ഥരാണ്. ഈ ഉമ്മത്ത് ലോകത്തെ നയിക്കേണ്ട സമൂഹമാണ്, നയിക്കപ്പെടേണ്ടവരല്ല. ശത്രുക്കളുടെ കുതന്ത്രങ്ങളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും സ്വന്തം അനുയായികളെ സംരക്ഷിക്കാന്‍ ശേഷിയുള്ള പ്രതാപവാന്മാരുടെ സംഘടമാണിത്, നിന്ദ്യന്മാരുടെയല്ല. സ്വന്തം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉമ്മത്ത് അടിയന്തിരമായി ചെയ്യേണ്ടത് …

Read More »

ദാനധര്‍മത്തേക്കാള്‍ വലിയ നിക്ഷേപമെന്തുണ്ട്?

നബിതിരുമേനി(സ)ആയിരുന്നു റമദാനില്‍ ഏറ്റവുമധികം ദാനധര്‍മം നടത്തിയിരുന്നതെന്ന് ഇബ്‌നു അബ്ബാസ്(റ) റിപ്പോര്‍ട്ടുചെയ്യുന്നു. അടിച്ചുവീശുന്ന കാറ്റിനേക്കാള്‍ ഔദാര്യവാനായിരുന്നു പ്രവാചകനെന്ന് ഹദീസുകളില്‍ കാണാം.. സഹായാഭ്യര്‍ഥനയുമായി വരുന്ന ആര്‍ക്കും ഒന്നും നല്‍കാതെ തിരുമേനി തിരിച്ചയച്ചിരുന്നില്ലെന്ന് ഇമാം അഹ്മദ് റിപ്പോര്‍ട്ടുചെയ്ത ഹദീസിലുണ്ട്. ഔദാര്യമെന്നത് പ്രശംസനീയമായ ഗുണങ്ങളില്‍ പെട്ടതാണ്. കാറ്റിനേക്കാള്‍ വേഗത്തില്‍ എന്ന പ്രയോഗം വേഗതയെ വിശേഷിപ്പിക്കുന്നതാണ്. അടിച്ചുവീശുന്ന എന്ന വിശേഷണം അതിന്റെ നൈരന്തര്യത്തെയും, സമഷ്ടിവ്യാപ്തിയെയുമാണ് സൂചിപ്പിക്കുന്നത്. സൈന്‍ ബിന്‍ മുനീര്‍ ഈ പ്രയോഗത്തെ വിശദീകരിക്കുന്നുണ്ട് ‘പൊതുവായ മഴ …

Read More »

റമദാന്‍ : സ്വാതന്ത്ര്യം വിടരുന്ന പൂന്തോട്ടം

ഭരണത്തിനും നിയമം നടപ്പിലാക്കുന്നതിനുമുള്ള അധികാരലബ്ധിയാണ് സ്വാതന്ത്ര്യമെന്ന് ചിലര്‍ ധരിച്ചിരിക്കുന്നു. അത് കേവലം രാഷ്ട്രീയ സ്വാതന്ത്ര്യമാണ്. അതിനുമപ്പുറം ബൗദ്ധികസ്വാതന്ത്ര്യത്തിന്റെയും സാംസ്‌കാരിക സ്വാതന്ത്ര്യത്തിന്റെയും വിവിധതലങ്ങളുണ്ട്.  ചിലര്‍ധരിച്ചുവശായതുപോലെ തന്നിഷ്ടം ജീവിക്കുകയും, വികാരങ്ങള്‍ക്കും ദേഹേഛകള്‍ക്കും പൂര്‍ത്തീകരണമുണ്ടാവുകയും ചെയ്യുക എന്നതല്ല സ്വാതന്ത്ര്യം. അതിനെ അരാജകത്വമെന്നോ, വൃത്തികെട്ട വിധേയത്വമെന്നോ ആണ് പറയാനാകുക.  പ്രത്യേക നിയമം കൊണ്ട് വ്യവസ്ഥപ്പെടുത്താത്ത ഒരു സ്വാതന്ത്ര്യവും ഇഹലോകത്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രപഞ്ചത്തിലെ എല്ലാ ഓരോ വസ്തുവിനും നിയമവും വ്യവസ്ഥയും ഉണ്ട്. അതിനാല്‍ തന്നെ വ്യക്തി …

Read More »

റമദാന്‍ നന്മ കുട്ടികള്‍ക്കേകാന്‍

റബീഅ് ബിന്‍ മുഅവ്വദില്‍ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്നു. ‘ഞങ്ങള്‍ നോമ്പെടുക്കുകയും ഞങ്ങളുടെ കുഞ്ഞുങ്ങളെ നോമ്പെടുപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഞങ്ങളവര്‍ക്ക് തുകല്‍ കൊണ്ടുള്ള കളിപ്പാട്ടം ഉണ്ടാക്കിക്കൊടുക്കും. അവരിലാരെങ്കിലും ഭക്ഷണത്തിനായി കരഞ്ഞാല്‍ ഞങ്ങളത് നല്‍കും. നോമ്പ് തുറക്കുന്നത് വരെ ഞങ്ങളങ്ങളെ അവരെ പിടിച്ച് നിര്‍ത്തും.  കുട്ടികള്‍ക്ക് നോമ്പ് നിര്‍ബന്ധമല്ല എന്നത് തന്നെയാണ് പണ്ഡിതാഭിപ്രായം. പക്ഷെ അവരെ പരിശീലിപ്പിക്കുന്നത് ഉത്തമമാണ്. കുട്ടികള്‍ക്ക് നമസ്‌കാരം പഠിപ്പിക്കുകയെന്ന പ്രവാചക വചനത്തോട് ഖിയാസ് നടത്തിയാണ് അവരപ്രകാരം ചെയ്തിരുന്നത്. നബിതിരുമേനി(സ) …

Read More »

റമദാന്‍ വസന്തം നിഷേധിക്കപ്പെട്ടവര്‍

പരിശുദ്ധ റമദാന്‍ അതിന്റെ എല്ലാ സൗന്ദര്യത്തോടും ചൈതന്യത്തോടും  നിങ്ങളുടെമേല്‍ തണല്‍ വിരിച്ചിരിക്കുന്നു. പരിമളം പരത്തുന്ന, നന്മ നിറഞ്ഞ, മധുരമൂറുന്ന ഫലങ്ങള്‍ നല്‍കുന്ന റമദാന്‍. എത്ര മനോഹരമായ വിളിനാദമാണത് ! ‘അല്ലയോ നന്മയിഛിക്കുന്നവരേ, മുന്നോട്ട് വന്നാലും, അല്ലയോ തിന്മയുടെ സഹചാരികളേ, നിഷ്‌ക്രമിച്ചാലും).  അല്ലാഹുവാണ, വിശ്വാസികളുടെ പരിശുദ്ധ ഹൃദയങ്ങള്‍ അതിനെ കാണാന്‍, മാറോടുചേര്‍ത്ത് ആശ്ലേഷിക്കാന്‍ കൊതിയോടെ കാത്തിരിക്കുക തന്നെയാണ്. ഈ മാസം വന്നുചേരാന്‍ എത്ര പേരാണ് കാത്തിരുന്നത് ! ആകാംക്ഷയോടെ, അതിലേറെ പ്രതീക്ഷയോടെ, …

Read More »

റമദാനിന് മുന്നില്‍ ലജ്ജയോടെ

മുസ്ലിം നാടുകളില്‍ റമദാനെ വരവേല്‍ക്കുന്നവരെ ശ്രദ്ധിച്ചാല്‍ സമകാലീനരുടെ പ്രവര്‍ത്തനങ്ങളും പ്രവാചകാനുയായികള്‍ അനുവര്‍ത്തിച്ചിരുന്നതും തമ്മില്‍ തികഞ്ഞ അന്തരമുള്ളതായി ബോധ്യപ്പെടും. വേദനയില്‍ ചാലിച്ചെടുത്ത വരികള്‍ ഹൃദയം  വിരല്‍തുമ്പുകള്‍ക്ക് ചൊല്ലിക്കൊടുക്കുന്നു. കണ്ണീര്‍ക്കണങ്ങളാലാണ് വിരലുകള്‍ എഴുതുന്നത്. മനംപിരട്ടലുണ്ടാക്കുന്ന തിന്മകളുടെ അട്ടിപ്പേര്‍ക്കാഴ്ചകളാണെങ്ങും.  റമദാന്റെ ആഗമനത്തെ പ്രതീക്ഷിച്ച് ആറുമാസംമുമ്പേതന്നെ  പ്രാര്‍ത്ഥിച്ചുതുടങ്ങുന്നവരായിരുന്നു പൂര്‍വസൂരികള്‍. അവര്‍ റമദാനിലായിരിക്കുമ്പോള്‍ അക്ഷീണപ്രയത്‌നരായി ആരാധനകളില്‍ ഏര്‍പ്പെടും.അതിനുശേഷമുള്ള ആറുമാസക്കാലം തങ്ങളുടെ കര്‍മങ്ങളെ സ്വീകരിക്കണേയെന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും.  എന്നാല്‍ ഇക്കാലത്തെ ചാനലുകളുടെയും റേഡിയോകളുടെയും അടിമകളായവര്‍ ഇതില്‍ നിന്നുഭിന്നമാണ്. അവര്‍ …

Read More »

ഹൃദയത്തിന്റെയും നാവിന്റെയും വിശുദ്ധി

അബൂഹുറൈറ(റ) നബിതിരുമേനി(സ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു: ‘നോമ്പ് അന്നപാനീയങ്ങളിലല്ല, അനാവശ്യങ്ങളില്‍ നിന്നും ലൈംഗികവികാരങ്ങളില്‍ നിന്നുമാണ്. നിന്നെയാരെങ്കിലും ആക്ഷേപിച്ചാല്‍ ഞാന്‍ നോമ്പുകാരനാണ് എന്നുപറയുക’. നോമ്പുകാരുടെ മഹത്തായ സ്വഭാവസവിശേഷതകളില്‍ പെട്ടതാണ് അവരുടെ ഹൃദയവും നാവും മറ്റുസഹോദരന്മാരുടെ കാര്യത്തില്‍ വിശുദ്ധി കാത്തു സൂക്ഷിക്കുന്നുവെന്നത്. അവരുടെ ഹൃദയങ്ങളില്‍ മറ്റുള്ളവരോട് വെറുപ്പോ, വിദ്വേഷമോ, അസൂയയോ ഉണ്ടായിരിക്കുകയില്ല. അവരുടെ നാവുകളില്‍ പരദൂഷണോ, ഏഷണിയോ, കളവോ ഉണ്ടായിരിക്കുകയില്ല. മറിച്ച് സ്‌നേഹവും കാരുണ്യവും ആദരവുമായിരിക്കും അവരുടെ ഹൃദയങ്ങളിലുണ്ടാവുക. പ്രയോജനകരമായ സംസാരവും, നല്ല …

Read More »

നമ്മുടെ നോമ്പും അവരുടെ നോമ്പും

നാം പൂര്‍ണമനസ്സോടെ ഈ അനുഗൃഹീത മാസത്തില്‍ വിശപ്പും ദാഹവും സഹിക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ ഒരു മാസം അന്നപാനീയങ്ങളുപേക്ഷിച്ച് വ്രതമനുഷ്ഠിക്കുന്നുവെങ്കില്‍ ഋതുഭേദങ്ങളില്ലാതെ  പട്ടിണിയില്‍കഴിയുന്നവര്‍  ലോകത്തുണ്ടെന്ന് അല്ലാഹു അറിയുന്നു. റമദാനിലെ വിശപ്പും ദാഹവും അവരെ സംബന്ധിച്ച്  ചിരനുഭവം മാത്രമാണ്. കാരണം അവര്‍ വളരെ അപൂര്‍വമായി മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ.കാരണം അവന്‍ നടുവൊടിഞ്ഞ ദരിദ്രനാണ്, നിരാലംബനായ അഗതിയാണ്, അവന്റെ കയ്യില്‍ ഒരുമണിധാന്യംപോലുമില്ല. അവനുതാമസിക്കാന്‍ കിടപ്പാടമില്ല. നാലുചുവരുകള്‍ അതിരിടാത്ത ഭൂമിയാണ് അവന്റെ മുറി. ഭൂമിയാണ് അവന്റെ വിരിപ്പ്. …

Read More »

റമദാന്‍ സന്തോഷത്തെ ഗളച്ഛേദം ചെയ്യുന്നവര്‍

റമദാന്‍ ആഗതമാവുന്നതോടെ നിസ്സ്വാര്‍ത്ഥരായ വിശ്വാസികള്‍ സന്തോഷിക്കുന്നു. റമദാന്‍ മാസത്തില്‍ ആരാധനകള്‍ കൊണ്ട് സജീവമാവുന്ന വിശ്വാസികളെ ഉള്‍ക്കൊള്ളാനാവാതെ ഭൂമി ഇടുങ്ങിപ്പോകുന്ന നാളുകളാണത്.  ഖുര്‍ആന്‍പാരായണത്തിന്റെയും പഠനത്തിന്റെയും ദൈവസ്മരണകളുടെയും മാസമാണ് അത്. പുണ്യത്തിന്റെയും ദാനധര്‍മത്തിന്റെയും കുടുംബ ബന്ധം ചേര്‍ക്കുന്നതിന്റെയും മാസം. ഭജനമിരിക്കുന്നതിന്റെയും ലൈലതുല്‍ ഖദ്‌റിന്റെയും മാസം. പോരാട്ടങ്ങളുടെയും വിജയങ്ങളുടെയും മാസം. അല്ലാഹുവിന്റെ ഭവനം അത്യധികം സജീവമാവുന്ന, പരിപാലിക്കപ്പെടുന്ന മാസം. ഇങ്ങനെയെത്രയോ സവിശേതകളും ശ്രേഷ്ഠകളുമുണ്ട് റമദാനിന്.  പക്ഷേ, ടിവിചാനലുകള്‍ പ്രസരിപ്പിക്കുന്ന നിന്ദ്യവും അശ്ലീലവുമായ പ്രോഗാമുകളെക്കുറിച്ചറിയുമ്പോള്‍ ഈ …

Read More »

ആദായകരമായ കച്ചവടത്തിന് സുവര്‍ണാവസരം

വിശ്വാസത്തിന്റെ കമ്പോളത്തിലെ സുവര്‍ണ നിമിഷങ്ങള്‍ തന്റേതാക്കണമെന്നാഗ്രഹിക്കുന്നവരെവിടെ?  വിശ്വാസത്തിന്റെ മാധുര്യവും ആരാധനകളുടെ രുചിയും അനുഭവിക്കാനാകുന്ന നിമിഷങ്ങളാണ് ജീവതത്തില്‍ ഏറ്റവും അമൂല്യമായത്. അപ്പോഴാണ് മനുഷ്യന്‍ ദൈവസാമീപ്യം കൊതിക്കുന്ന ജീവിതമാരംഭിക്കുന്നത്. അതിലൂടെയാണ് തിന്മകളും പാപങ്ങളും കലക്കിമറിച്ചിട്ടില്ലാത്ത തെളിമയാര്‍ന്ന വിശ്വാസത്തിന്റെ അരുവിയില്‍ മനുഷ്യന്‍ ആസ്വദിച്ചുനീന്തിത്തുടിക്കുക.  ചില സന്ദര്‍ഭങ്ങളില്‍ ഹൃദയാന്തരങ്ങളില്‍നിന്ന്  അല്ലാഹുവിലേക്കെത്തുന്ന പ്രവാഹങ്ങളുണ്ട്. നിറഞ്ഞൊഴുകുന്ന വികാരങ്ങള്‍, തുടികൊട്ടുന്ന വിശ്വാസത്തെ ആലിംഗനം ചെയ്യുന്ന, സ്വാര്‍ഥതയേതുമില്ലാതെ ആത്മാര്‍ത്ഥതയും  കഠിനാധ്വാനവും പരസ്പരമൊരുമിക്കുന്ന, ദൈവപ്രീതി മാത്രം ലാക്കാക്കി മുന്നിട്ടിറങ്ങുന്ന നിമിഷങ്ങളിലാണത് ഉളവാകുക. . …

Read More »