Home / Fasting and Health

Fasting and Health

നോമ്പ് അനുഷ്ഠിക്കുന്നതിന്റെ നേട്ടങ്ങള്‍

നോമ്പ് വിശ്വാസിക്ക് ആത്മീയ നേട്ടത്തിനപ്പുറം ആരോഗ്യകരമായ ചില നേട്ടങ്ങളും നേടിക്കൊടുക്കുന്നുണ്ട്. ശരീരത്തിലെ പല ഭാഗങങ്ങള്‍ക്കും പൂര്‍ണാര്‍ത്ഥത്തില്‍ വിശ്രമം നല്‍കുന്ന ആരാധനയാണ് നോമ്പ്.താഴെ പറയും പ്രകാരം നോമ്പിന്റെ നേട്ടങ്ങളെ നമുക്ക് ക്രോഡീകരിക്കാനാവും. 1.നോമ്പ് ജീവിത ശൈലിയില്‍ പുരോഗനപരമായ മാറ്റങ്ങളുണ്ടാക്കും സാംക്രമിക രോഗങ്ങളേക്കാള്‍ മനുഷ്യ ജീവന്‍ അപടത്തിലാക്കുന്ന രോഗങ്ങളാണ് ശൈലീജന്യരോഗങ്ങള്‍. ഈ ശൈലീ ജന്യ രോഗങ്ങളുണ്ടാക്കുന്നത് തന്നെ മനുഷ്യന്‍ അവന്റെ ജീവിത ശൈലിയ നിയന്ത്രിക്കാത്തത് കൊണ്ടാണ്. കഴിഞ്ഞനൂറ്റാണ്ടില്‍ മനുഷ്യ ജീവന് ഭീഷണിയായുണ്ടായിരുന്നത് സാംക്രമിക …

Read More »

ആര്‍ത്തവം താമസിപ്പിക്കുവാന്‍ ഗുളികകള്‍

റമദാനിലെ എല്ലാ ദിനങ്ങളും പുണ്യവും അനുഗ്രഹവും നിറഞ്ഞതാണെന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ റമദാനിലെ ഏതാനും ദിവസങ്ങളില്‍ നോമ്പും നമസ്‌കാരവുമില്ലാതെ കഴിച്ചുകൂട്ടുന്നത് ഞങ്ങളിഷ്ടപ്പെടുന്നില്ല. അതൊഴിവാക്കുവാന്‍ ആര്‍ത്തവം തടയുന്ന ഗുളികകള്‍ ഉപയോഗിക്കുന്നത് അനുവദനീയമാണോ? അവയില്‍ ചിലത് ദ്രോഹകാരികളല്ലെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയാന്‍ കഴിയും? റമദാനില്‍ മാസമുറയെത്തുന്ന മുസ്്‌ലിം സ്ത്രീ നോമ്പു നോല്ക്കുവാന്‍ പാടില്ലെന്നും അത് മറ്റു ദിവസങ്ങളില്‍ നോറ്റുവീട്ടുകയാണ് വേണ്ടതെന്നുമുള്ള കാര്യം മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ലാത്ത ഒന്നാണ്. ശരീരം ക്ഷീണിക്കുകയും നാഡികള്‍ക്ക് മുറുക്കമേറുകയും ചെയ്യുന്ന അക്കാലത്ത് …

Read More »

ശസ്ത്രക്രിയക്ക് ശേഷം നോമ്പ്

ഞാന്‍ ഒട്ടേറെ ശസ്ത്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ട്. വ്രതമനുഷ്ഠിക്കുന്നത് ഡോക്ടര്‍ വിലക്കുകയുണ്ടായി. എങ്കിലും ഓപ്പറേഷനുശേഷം രണ്ടു വര്‍ഷം നോമ്പെടുത്തു. വല്ലാതെ ക്ഷീണിച്ചുവെന്നതായിരുന്നു ഫലം. ഞാന്‍ ബുദ്ധിപരമായ ജോലികളിലേര്‍പ്പെടുന്നവനാണ്. അപ്പോഴെനിക്ക് നോമ്പിനുപകരം തെണ്ടം കൊടുത്താല്‍ മതിയാകുമോ? അത് പണമായി നല്കാമോ? രോഗിക്ക് നോമ്പൊഴിക്കാമെന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയില്ല. സൂറതുല്‍ ബഖറയില്‍ 185-ാം സൂക്തത്തില്‍ ‘വല്ലവനും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്യുന്നപക്ഷം മറ്റുദിവസങ്ങളില്‍ എണ്ണം പൂര്‍ത്തീകരിക്കേണ്ടതാകുന്നു’ എന്ന ഭാഗമാണതിന്നാധാരം. അതിനാല്‍ വ്യക്തമായ പ്രമാണങ്ങളും (നസ്സ്വ്) പണ്ഡിതന്മാരുടെ …

Read More »

വാര്‍ധക്യം, ഗര്‍ഭം, മുലയൂട്ടല്‍

ഒരു പടുവൃദ്ധന് റമദാനിലെ നോമ്പ് ഒഴിക്കാമോ? നോമ്പുനോറ്റാല്‍ ഗര്‍ഭസ്ഥശിശു മരിച്ചുപോകുമെന്ന് ഭയപ്പെടുന്ന ഗര്‍ഭിണി നോമ്പ് നോല്‍ക്കേണ്ടതുണ്ടോ? നോമ്പ് ഒഴിവാക്കുന്ന പക്ഷം ഇരുവരും നല്‌കേണ്ടുന്ന പ്രായശ്ചിത്തം എന്ത്? നോമ്പു കാലത്ത് സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കാമോ? നോമ്പ് നോറ്റാല്‍ കഠിനമായ പ്രയാസങ്ങളും ബുദ്ധിമുട്ടും അനുഭവിക്കേണ്ടിവരുന്ന പടുവൃദ്ധന്നും വൃദ്ധക്കും റമദാനിലെ നോമ്പ് ഒഴിവാക്കാവുന്നതാണ്. രോഗം ഭേദമാകുമെന്ന് പ്രതീക്ഷയില്ലാത്ത രോഗികള്‍ക്കും നോമ്പ് ഒഴിവാക്കാം. രോഗം ദീര്‍ഘകാല ചികിത്സ ആവശ്യമുള്ളതെന്നോ വിട്ടുമാറാന്‍ സാധ്യതയില്ലാത്തതെന്നോ ഡോക്ടര്‍ വിധിച്ചാല്‍ ആ രോഗിക്ക് …

Read More »

ആരോഗ്യപരമായ നേട്ടങ്ങള്‍

1). അമിതമായ വണ്ണം, അമിത രക്ത സമ്മര്‍ദ്ദം, ദഹനക്കേട്, കരള്‍ സംബന്ധമായ രോഗങ്ങള്‍, വായുരോഗങ്ങള്‍ ഇവക്കെല്ലാം നോമ്പ് ഒരു പരിധിവരെ ആശ്വാസമാണ്. 2). പ്രമേഹരോഗികള്‍ക്ക് നോമ്പ് ആരോഗ്യപരമായ ഗുണങ്ങളുണ്ടാക്കുന്നതാണ്. 3). നോമ്പ് അമിതവണ്ണമുള്ളവരുടെ തടി കുറക്കാന്‍ സഹായിക്കും.  ശരീരത്തിലെ  കൊഴുപ്പ് കുറയുകയും അത് മുഖേന കൊളസ്‌ട്രോള്‍ കുറയുകയും ചെയ്യും. 4). വായയുടെയും പല്ലിന്റെയും ആരോഗ്യാവസ്ഥ മെച്ചപ്പെടുത്തും. 5). chronic arthritis ന്റെ വേദന  കുറക്കാന്‍ നോമ്പ് സഹായകരമാവുമെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. …

Read More »

ഇന്ഹെയ് ലര് നോമ്പ് മുറിക്കുമോ ?

പൊടിപടലം നോമ്പ് മുറിക്കുമോ?  ആസ്ത്മരോഗികള്‍ ഉപയോഗിക്കുന്ന ഇന്‍ഹെയ്ലര്‍ നോമ്പ് മുറിക്കുമോ? (ഇബ്നു ജിബ്രീന്‍). പൊടിപടലം മൂലം നോമ്പ് മുറിയില്ല. എങ്കിലും നോമ്പുകാരന്‍ അക്കാര്യത്തില്‍ സൂക്ഷ്മത കൈക്കൊള്ളണമെന്ന് കല്‍പിക്കപ്പെട്ടിട്ടുണ്ട്. ആസ്ത്മരോഗികള്‍ ഉപയോഗിക്കുന്ന ഇന്‍ഹെയ്ലറും നോമ്പിന് ഭംഗം വരുത്തില്ല. കാരണം, അതിന് പിണ്ഡമില്ല. കൂടാതെ അത് ശ്വാസകോശത്തിലേക്കാണ് പ്രവേശിക്കുന്നത്; ആമാശയത്തിലേക്കല്ല.

Read More »

നോമ്പുകാരന്റെ ദന്തശുദ്ധി

നോമ്പുകാരന്റെ വായയുടെ ദുര്‍ഗന്ധത്തിന് പരലോകത്ത് പ്രത്യേക പ്രതിഫലമുള്ള സ്ഥിതിക്ക് അവന്‍ ദന്തശുദ്ധി വരുത്തി അകറ്റാന്‍ ശ്രമിക്കേണ്ടതില്ലെന്ന ധാരണ ശരിയാണോ ? ആ ധാരണ ശരിയല്ല. മറ്റവസരങ്ങളെപ്പോലെ ആവശ്യാനുസാരം നോമ്പുകാരന് ദന്തുശുദ്ധി വരുത്താവുന്നതാണ്. ‘നോമ്പുകാരന്റെ വായയുടെ ഗന്ധവ്യത്യാസം അല്ലാഹുവിങ്കല്‍ കസ്തൂരി ഗന്ധത്തെക്കാള്‍ ഉത്തമമാണ്’ (മുസ്്‌ലിം) എന്ന ഹദീഥിന്റെ ആശയം തെറ്റിദ്ധരിച്ച് നോമ്പുകാരന് ഉച്ചക്കുശേഷം ദന്തശുദ്ധി ശരിയല്ലെന്നു ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. താന്‍ സഹിക്കുന്ന നിസ്തുല ത്യാഗത്തിന് പരലോകത്ത് പ്രത്യേകമായി ലഭിക്കുന്ന പ്രതിഫലമാണ് യഥാര്‍ഥത്തില്‍ …

Read More »

റമദാനും ഭക്ഷണ ശീലങ്ങളും

റമദാന്‍ ആഗതമായാല്‍ നമ്മുടെ ഭക്ഷണക്രമം പാടെ മാറുകയായി. സൂരോദയത്തിന് മുമ്പും സൂര്യാസ്തമയത്തിന് ശേഷവും മാത്രമാണ് പിന്നീട് നാം ഭക്ഷണം കഴിക്കുന്നത്. പല തരം മനുഷ്യര്‍ക്ക് പലതരം ഭക്ഷണങ്ങളോടാണ് ഇഷ്ടം. ചിലര്‍ക്ക് എണ്ണയടങ്ങിയ ഭക്ഷണമാണ് കൂടുതല്‍ പ്രിയം, മറ്റു ചിലര്‍ക്ക് മാംസ വിഭവങ്ങളോടാണ് താല്‍പര്യം. വേറെ ചിലര്‍ ശീതള പാനീയങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. റമദാനില്‍ സംഭവിക്കുന്ന ഈ ഭക്ഷണ മാറ്റം എല്ലാവരുടെ ശരീര പ്രകൃതിയും ഒരു പോലെയല്ല സ്വീകരിക്കുന്നത്. റമദാനിലെ നമ്മുടെ …

Read More »

നോമ്പ് തുറന്നയുടനെയുള്ള പുകവലി അത്യന്തം അപകടകരമെന്ന് വിദഗ്ധര്‍

ദുബൈ: നോമ്പ് തുറന്ന് തൊട്ടുടനെ പുകവലി ശീലമാക്കിയവര്‍ ജാഗ്രതൈ. വയര്‍ ഒഴിഞ്ഞ വേളയിലെ ആ പുകവലി  സ്വയം കൊല്ലുന്നതിന് തുല്യമാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പുകവലിക്കാരായ മുസ്‌ലിംകള്‍ ഈ ദുശ്ശീലം പൂര്‍ണ്ണമായും അവസാനിപ്പിക്കാനുള്ള അവസരമായി റമദാന്‍ മാസത്തെ ഉപയോഗപ്പെടുത്തണമെന്നും അവര്‍ നിര്‍ദേശിക്കുന്നു. ‘നോമ്പ് നോല്‍ക്കുന്ന ഒരു വ്യക്തിയ്ക്ക് പുകവലി അത്യന്തം അപകടമാണ്. കാരണം, നോമ്പുകാരന്റെ ശരീരം ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ച് നീണ്ട സമയമാണ് ചിലവഴിക്കുന്നത്. നോമ്പെടുക്കുന്നതോടൊപ്പം പുകവലി ശീലമാക്കിയവര്‍ക്ക് …

Read More »

റമദാനും ആരോഗ്യവും

18 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇംഗ്ലീഷ് ഭിഷ്വഗ്വരനായ ഡോ. ചിന്‍ പറയുന്നത് കാണുക. ‘മറ്റു രാജ്യങ്ങളിലെ ജനങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് എനിക്കറിയില്ല. പക്ഷെ, ഞങ്ങള്‍ പ്രൊട്ടസ്റ്റന്റെുകാര്‍ അമിത ഭോജനം ഹാനികരമാണന്നാണ് വിശ്വസിക്കുന്നത്. എല്ലാ ഭക്ഷണ വേളകളിലും വയറു നിറച്ചു ഉണ്ണാത്തവരെ അവഞ്ജതയോടെയാണ് ജനങ്ങള്‍ നോക്കുന്നത്’. അമിത വണ്ണം ലഘൂകരിക്കുന്നതിന് ഈയടുത്ത കാലത്ത് കണ്ടുപിടിച്ച ഒരു പരിഹാരം ഇതാണ്. ബലൂണിന് സമാനമയ ഒരു ഉപകരണം, ആമാശയത്തിന്റെ വലുപ്പമേ അതിനുള്ളൂ. ഈ ഉപകരണം …

Read More »