Home / Article

Article

ലൈലതുല്‍ ഖദ്ര്‍ ദിനം മറച്ചുവെച്ചതിനു പിന്നിലെ യുക്തി

ലൈലതുല്‍ ഖദ്ര്‍ ഏതു രാത്രിയിലാണെന്ന് കൃത്യമായി വെളിപ്പെടുത്താതെ മറച്ചുവച്ചതിനു പിന്നില്‍ അല്ലാഹുവി്‌ന്റെ അപാരമായ യുക്തിയുണ്ട്. അത് ഏത് രാത്രിയിലാണെന്ന് അ്ല്ലാഹു വ്യക്തമായി പറഞ്ഞിരുന്നുവെങ്കില്‍ റമദാനിലെ മറ്റു രാത്രികളും ദിവസങ്ങളും ആരാധനകളില്ലാതെ സാധാരണപോലെയാകുമായിരുന്നു. ഈ മാസത്തില്‍ പൂര്‍ണ്ണമായും വിശ്വാസികള്‍ ആരാധനകളില്‍ സജീവരാകണമെന്നതാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. അവസാന പത്തുകളിലാകട്ടെ വിശ്വാസികളുടെ ആരാധനകര്‍മ്മങ്ങളും ദൈവസ്മരണയും മറ്റു റമദാന്‍ ദിനങ്ങളില്‍ നിന്ന് ഇരട്ടിയാകും. മുസ് ലിം ഒരു വ്യക്തി എന്ന നിലക്കും ഒരു സമുദായം എന്ന …

Read More »

ലൈലത്തുല്‍ ഖദ്ര്‍: ശ്രേഷ്ഠ രാത്രി

മുഹമ്മദ് നബി (സ) യുടെ സമൂഹത്തിന് മാത്രം ലഭിച്ചിട്ടുള്ള വിശിഷ്ട അനുഗ്രഹമാണ് ലൈലത്തുല്‍ ഖദ്ര്‍. മുസ്‌ലിം സമൂഹത്തിന് പുണ്യങ്ങള്‍ എമ്പാടും നേടിയെടുക്കാന്‍ കഴിയുന്ന രാവാണിത്. അതിന്റെ ശ്രേഷ്ഠതകളെ കുറിച്ച് അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ വിശദീകരിക്കുന്നുണ്ട്. ‘തീര്‍ച്ചയായും നാം അതിനെ ഒരനുഗ്രഹീത രാത്രിയില്‍ അവതരിപ്പിച്ചു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു. (സൂറ: ദുഖാന്‍ 3,4) ആയിശ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു …

Read More »

ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച്

ലൈലതുല്‍ ഖദ്ര്‍ രാത്രിയിലാണെങ്കിലും, ആ രാത്രിക്ക് വേണ്ട ഒരുക്കങ്ങള്‍ നോമ്പ് 20 ന് സുബ്ഹ് നമസ്‌കാരം മുതലേ ആരംഭിക്കണം. പ്രഭാതത്തിലും പ്രദോഷത്തിലും വിശ്വാസി പ്രാര്‍ത്ഥിക്കേണ്ട പ്രാര്‍ത്ഥനകള്‍ ഉരുവിടുക. ‘അല്ലാഹു അല്ലാതെ ആരാധ്യനില്ല, അവനു പങ്കുകാരാരുമില്ല.  അധികാരമുടയവനായ അവനാകുന്നു സര്‍വ്വ സതുതിയും, അവന്‍ എല്ലാത്തിനും കഴിവുള്ളവനുമാകുന്നു’ ഈ പ്രാര്‍ത്ഥന ചൊല്ലിയാല്‍ പിശാചില്‍ നിന്ന് അല്ലാഹു സംരക്ഷിക്കുമെന്ന് പ്രവാചകന്‍ (സ). മഗ്‌രിബിലെ പ്രാര്‍ത്ഥന മഗ്‌രിബ് ബാങ്ക് വിളിക്കുന്നതോടെ, തനിക്ക് വേണ്ടിയും മറ്റു സത്യവിശ്വാസികള്‍ക്ക് …

Read More »

ഇതായേക്കുമോ നമ്മുടെ അവസാന റമദാന്‍ ?

വേണ്ടത്ര മുന്നൊരുക്കമില്ലാത്തതിനാല്‍ വിശുദ്ധ റമദാന്റെ ആദ്യ ദിനരാത്രങ്ങള്‍ നമുക്ക് നഷ്ടപ്പെടാറാണ് പതിവ്. വിശുദ്ധ ഖുര്‍ആന്റെ മാഹാത്മ്യവും, നോമ്പിന്റെ യാഥാര്‍ത്ഥ ശക്തിയും തറാവീഹ് നമസ്‌കാരത്തിന്റെ മാധുര്യവുമൊക്കെ പലപ്പോഴും നാം തിരിച്ചറിയുക നോമ്പ് ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞ ശേഷമായിരിക്കും. എന്നാല്‍ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഈ ദിനരാത്രങ്ങള്‍ ഒരു മുസ്്‌ലിമിന് ഒരിക്കലും നഷ്ടപ്പെട്ടു കൂടാത്തതാണ്. റമദാനിലെ വൃതം, ഖുര്‍ആന്‍ പാരായണം, തറാവീഹ് നമസ്‌കാരം ഇങ്ങനെ റമദാനുമായി ബന്ധപ്പെട്ട പല ക്ലാസ്സുകളും നാം റമദാനിനു …

Read More »

റമദാന്‍ ഉണര്‍ത്തുന്ന ജലചിന്തകള്‍

രഹസ്യവും പരസ്യവുമായ സകല വികാരങ്ങളില്‍ നിന്നും, അന്നപാനീയങ്ങളില്‍ നിന്നും അകന്നുനില്‍ക്കുകയെന്നതാണ് നോമ്പിന്റെ സാമ്പ്രദായിക മുഖം. അതോടൊപ്പം ആത്മാവിന്റെയും ശരീരത്തിന്റെയും ഉല്ലാസത്തിനും ആനന്ദത്തിനുമായി അടിമ ഉടമയുമായി നടത്തുന്ന കൂടിക്കാഴ്ചയും, സംഭാഷണവും അതില്‍ ഉള്‍ചേര്‍ന്നിരിക്കുന്നു. മാനുഷസ്വഭാവങ്ങളില്‍ സന്തുലിതത്വം പാലിച്ച് പൗരോഹിത്യത്തിലേക്കോ, ദൈവികതയിലേക്കോ അവന്‍ അതിര്‍ലംഘിക്കാതിരിക്കാനുള്ള ഉപാധികള്‍ കൂടിയാണ് അവ. നമുക്ക് റമദാനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാം. നോമ്പുകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രയാസം ശരീരത്തില്‍ വെള്ളത്തിന്റെ കുറവായിരിക്കും. കൂടുതലാളുകള്‍ക്കും റമദാന്റെ പകലില്‍ പട്ടിണി കിടക്കാന്‍ കഴിഞ്ഞേക്കും. …

Read More »

റമദാന്‍ പുണ്യം കുട്ടികള്‍ക്കും

റബീഅ് ബിന്‍ മുഅവ്വദില്‍ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്നു. ‘ഞങ്ങള്‍ നോമ്പെടുക്കുകയും ഞങ്ങളുടെ കുഞ്ഞുങ്ങളെ നോമ്പെടുപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഞങ്ങളവര്‍ക്ക് തുകല്‍ കൊണ്ടുള്ള കളിപ്പാട്ടം ഉണ്ടാക്കിക്കൊടുക്കും. അവരിലാരെങ്കിലും ഭക്ഷണത്തിനായി കരഞ്ഞാല്‍ ഞങ്ങളത് നല്‍കും. നോമ്പുതുറക്കുന്നത് വരെ ഞങ്ങളങ്ങനെ അവരെ പിടിച്ച് നിര്‍ത്തും. കുട്ടികള്‍ക്ക് നോമ്പ് നിര്‍ബന്ധമല്ല എന്നുതന്നെയാണ് പണ്ഡിതാഭിപ്രായം. പക്ഷേ അവരെ പരിശീലിപ്പിക്കുന്നത് ഉത്തമമാണ്. കുട്ടികള്‍ക്ക് നമസ്‌കാരം പഠിപ്പിക്കുകയെന്ന പ്രവാചക വചനത്തോട് ഖിയാസ് നടത്തിയാണ് അവരപ്രകാരം ചെയ്തിരുന്നത്. നബിതിരുമേനി(സ) പറയുന്നു: ‘ഏഴുവയസ്സാവുമ്പോള്‍ കുട്ടികളോട് …

Read More »

റമദാനിലെ ആഹാരമര്യാദകള്‍

എത്രയെത്ര നോമ്പുകള്‍ നമ്മുടെ ആയുസ്സിലൂടെ കടന്നുപോകുന്നു. സൂക്ഷ്മതയുള്ളവരാവാന്‍ ഏറ്റവും നല്ല ആരാധനാകര്‍മമായി വ്രതാനുഷ്ഠാനത്തെ അല്ലാഹു നിശ്ചയിച്ചിട്ടും അത് പ്രയോജനപ്പെടുത്താതെ ആര്‍ഭാടത്തിന്റെയും ധൂര്‍ത്തിന്റെയും വക്താക്കളായി സമൂഹം മാറിയില്ലേ? വ്രതകാലം പോലും അതിന്നപവാദമാണോ? നമ്മുടെ ജൈവസമ്പത്തെവിടെ? സമൃദ്ധിയായി ലഭിച്ചിരുന്ന മഴയെവിടെ?  താങ്ങും തണലുമായി തീരേണ്ട മക്കള്‍ ലഹരിക്കും മദ്യത്തിനും ഭൗതികതയ്ക്കും അടിമകളായി ജീവിതത്തിന്റെ പിന്നാമ്പുറത്തേക്ക് മാറിക്കൊണ്ടിരിക്കുകയല്ലേ? ഭൗതിക സ്വാസ്ഥ്യത്തിനായി കണ്ടുപിടിച്ച എല്ലാ സൗകര്യങ്ങളും തിരിച്ചടിയായി വന്നുകൊണ്ടിരിക്കുന്നത് പ്രകടമാണിന്ന്. വിശ്വസിക്കാനാവാത്ത വാര്‍ത്തകളാണ് ദിനേന കേട്ടുകൊണ്ടിരിക്കുന്നത്. …

Read More »

നല്ല ആഹാര ശീലങ്ങള്‍

ആരോഗ്യകരമായ ആഹാരരീതി പാലിക്കുന്ന ഒരാള്‍ക്ക് ജീവിതചര്യ കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ വല്ലാതെ ബാധിക്കില്ല. നല്ല ആഹാര ശീലങ്ങള്‍ മനസ്സിലാക്കുകയും ജീവിതത്തില്‍ പാലിക്കുകയും ചെയ്യേണ്ടത് ആരോഗ്യത്തിനാവശ്യമാണ്. മിതമായ അളവില്‍ കഴിക്കുക, സാവധാനം ചവച്ചരച്ച് മാത്രം കഴിക്കുക, മുമ്പും ശേഷവും കൈകളും വായും മുഖവും നന്നായി കഴുകുക തുടങ്ങിയവയൊക്കെ നല്ല ശീലങ്ങളാണ്. കുറച്ചു കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കഴിക്കേണ്ട സമയം ഭക്ഷണം ഒരു പ്രത്യേക സമയം വെച്ച് കൃത്യമായി കഴിക്കുന്നതാണ് ഉത്തമം. സമയം തെറ്റിയുള്ള …

Read More »

ഈത്തപഴം: അനുഗ്രഹങ്ങളൊത്ത പഴം

സ്വര്‍ഗത്തില്‍ വിശ്വാസികള്‍ക്കായി അല്ലാഹു ഒരുക്കിവെച്ചിരിക്കുന്ന പഴങ്ങളിലൊന്നാണ് ഈത്തപ്പഴം. അതുകൊണ്ടു തന്നെ അത് അനുഗൃഹീതമായിരിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ‘ അവ രണ്ടിലും പഴവര്‍ഗങ്ങളുണ്ട്. ഈത്തപ്പനയും ഉറുമാന്‍ പഴവുമുണ്ട്.’ (അര്‍റഹ്മാന്‍:68) ഈത്തപ്പഴത്തെക്കുറിച്ച് അറിയുംതോറും ഒരുപാട് പ്രത്യേകതകള്‍ അതിനുള്ളതായി കാണാനാവുന്നു. പ്രകൃതിയിലെ ആദികാല സസ്യജാലങ്ങളിലൊരിനമായ ഈത്തപ്പനയിലുണ്ടാവുന്ന ഈ പഴം സ്വാദിഷ്ഠമാണ്. അതേസമയം പോഷകസമൃദ്ധവും. ഇതിന്റെ ഗുണങ്ങളെപ്പറ്റി ശാസ്ത്രലോകം മനസ്സിലാക്കിവരുന്നതേയുള്ളൂ. ഔഷധമായും ഭക്ഷ്യപദാര്‍ഥമായും ആളുകള്‍ ഇതുപയോഗിച്ചുകൊണ്ടിരിക്കുന്നു.  സൂറത്തു മര്‍യം 23 മുതല്‍ 26 …

Read More »

റമദാന് ശേഷം എന്ത്?

പുണ്യങ്ങളുടെ പൂക്കാലമായ റമദാന് ശേഷം എന്താണ് നമ്മുടെ സ്ഥിതി? റമദാനിനെ നാം നന്നായി തന്നെ സ്വീകരിച്ചു. നിര്‍ബന്ധ കര്‍മ്മങ്ങള്‍ വളരെ ഭംഗിയായും കൃത്യമായും ചെയ്തതിനു പുറമെ സുന്നത്തുകളും നിര്‍വഹിച്ചു. ആരാധനകളുടെ മാധുര്യം ആസ്വദിച്ചു. വിശുദ്ധ ഖുര്‍ആന്‍ ധാരാളം പാരായണം ചെയ്തു. എല്ലാ നമസ്‌കാരങ്ങളും ജമാഅത്തായി തന്നെ നമസ്‌കരിച്ചു. അല്ലാഹു വിരോധിച്ച മുഴുവന്‍ കാര്യങ്ങളില്‍ നിന്നും വിട്ടു നിന്നു. എന്നാല്‍ റമദാനിനു ശേഷം നമ്മുടെ അവസ്ഥ അങ്ങനെതന്നെയാണോ? റമദാനില്‍ ഇബാദത്തുകളില്‍ നാം …

Read More »