Home / ramadan padasala

ramadan padasala

പ്രവാചകന്റെ പെരുന്നാള്‍ സുദിനം

പതിനാലു നൂറ്റാണ്ടുകള്‍ക്ക് അപ്പുറമോ അതിനുശേഷമോ ഇത്രമാത്രം സൂക്ഷമമായും വിശദമായും ഒരു മനുഷ്യന്റെ ജീവചരിത്രവും ഇതുവരെയും ഏഴുതപ്പെട്ടിട്ടില്ല. പ്രവാചകന്‍(സ)യുടെ ജീവിതത്തിലെ ഓരോ അനക്കങ്ങളും വളരെ സൂക്ഷമായി രേഖപ്പെടുത്തിയരേഖ (ഹദീസ്) ഇന്നും നമ്മുടെ കരങ്ങളിലുണ്ട്. വിശ്വാസി സമൂഹത്തിന് എക്കാലവും ഒരു മാര്‍ഗരേഖയാണത്. ഈദ് ആഘേഷത്തിന്റെ ഈ സുവര്‍ണവേളയിലും നമുക്ക് പ്രവാചകന്റെ ജീവിതത്തിലേക്കൊന്ന് തിരിഞ്ഞു നോക്കാം. എങ്ങനെയായിരുന്നു പ്രവാചകന്‍(സ)യുടെ പെരുന്നാള്‍? വിശ്വാസയോഗ്യമായ ഹദീസുകളില്‍ പ്രവാചകന്റെ പെരുന്നാള്‍ ചിത്രീകരിക്കുന്നത് ഇങ്ങനെയാണ്. മുസ് ലിംങ്ങളുടെ ആഘോഷ ദിനം …

Read More »

നോമ്പുകാരന്‍ മറന്ന് ഭക്ഷിച്ചാല്‍

റമദാനിന്റെ പ്രാരംഭനാളുകളില്‍ പലരും, ഓര്‍ക്കാതെ ഒരു കപ്പ് വെളളമോ ഒരു സിഗരറ്റോ വായില്‍ വെച്ചുപോകാറുണ്ട്. പിന്നീടാണ് താന്‍ നോമ്പുകാരനാണല്ലോ എന്ന്     ഓര്‍ക്കുക. ഫലത്തില്‍ അയാള്‍ തിന്നുകയോ കുടിക്കുകയോ ചെയ്തതിന് തുല്യമാണല്ലോ അത്. അയാള്‍ ആ ദിവസത്തെ നോമ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ടോ? അബൂഹുറയ്‌റയില്‍നിന്ന് ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഒരു തിരുവചനത്തില്‍ ഇപ്രകാരം കാണാം: ‘വല്ലവനും നോമ്പുകാരനായിരിക്കെ, മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്തുപോയാല്‍ അയാള്‍ തന്റെ വ്രതം പൂര്‍ത്തിയാക്കിക്കൊളളട്ടെ . അല്ലാഹുവാണ് അവനെ …

Read More »

സമയം തെറ്റിയ അത്താഴം

ഉറങ്ങിപ്പോയതുമൂലമോ മറ്റോ ഒരാള്‍ അത്താഴം കഴിക്കാന്‍ വൈകിപ്പോകുന്നു. അത്താഴം കഴിച്ചുകൊണ്ടിരിക്കെ ബാങ്കുവിളി കേള്‍ക്കുന്നു. ഉടനെ അത്താഴം നിര്‍ത്തേണ്ടതുണ്ടോ ? ബാങ്കുവിളി തീരുവോളം തുടരാമോ? ബാങ്കുവിളിക്കുന്നത് നിശ്ചിത സമയത്ത് തന്നെയാണെന്നുറപ്പുണ്ടങ്കില്‍ ബാങ്കുകേട്ട ഉടനെത്തന്നെ തീറ്റയും കുടിയും നിര്‍ത്തേണ്ടത് നിര്‍ബന്ധമാണ്. വായില്‍ ഭക്ഷണമുണ്ടെങ്കില്‍ അത് തുപ്പിക്കളയുകയും വേണം. എങ്കിലേ നോമ്പ് ശരിയാവൂ. എന്നാല്‍ നിശ്ചിത സമയത്തിന് അല്‍പം നിമിഷങ്ങള്‍ മുമ്പാണ് ബാങ്ക് വിളിച്ചിരിക്കുന്നത് എന്ന് അറിവുണ്ടെങ്കില്‍, ചുരുങ്ങിയത് സംശയമെങ്കിലും ഉണ്ടെങ്കില്‍ ഉഷസ്സിന്റെ ഉദയം …

Read More »

പാപകര്‍മങ്ങളോടൊപ്പം നോമ്പനുഷ്ഠിക്കുന്നവര്‍ !

റമദാനിലെ നോമ്പനുഷ്ഠിച്ച് പരദൂഷണവും നുണയും പറയുകയും വികാരപൂര്‍വം സ്ത്രീകളെ നോക്കുകയും ചെയ്യുന്നവന്റെ നോമ്പ് സ്വീകാര്യമാവുമോ ? ആത്മസംസ്‌കരണത്തിന് ഉതകുകയും നന്‍മയോടുള്ള ആഭിമുഖ്യം ഏറ്റുകയും ദൈവഭക്തി ജനിപ്പിക്കുകയും ചെയ്യുന്ന വ്രതമാണ് പ്രയോജനപ്രദവും സ്വീകാര്യവുമായ വ്രതം. അതിനാല്‍, വിശപ്പും ദാഹവും വികാരനിയന്ത്രണവും മാത്രമല്ലാതൊന്നും ശേഷിക്കാത്ത വിധം നോമ്പിനെ നിഷ്ഫലമാക്കിക്കളയുന്ന വാക്കും പ്രവൃത്തിയും ഉപേക്ഷിക്കേല്‍ നോമ്പുകാരന് നിര്‍ബന്ധമാണ്. തിരുദൂതര്‍ പറയുന്നു: ‘നോമ്പ് ഒരു പരിചയാണ് നിങ്ങളാരെങ്കിലും നോമ്പുനോറ്റാല്‍ ഭാര്യാസമ്പര്‍ക്കം അരുത്; അവിവേകം പ്രവര്‍ത്തിക്കയുമരുത്. ആരെങ്കിലും ശകാരിക്കുകയോ …

Read More »

നോമ്പിനിടെ കുത്തിവെപ്പ്, ലേപനം, എനിമ, ഗ്ലൂക്കോസ്

ചികിത്സാര്‍ഥം പേശികളിലോ ധമനികളിലോ നല്കുന്ന കുത്തിവെപ്പ്, എനിമ, ഔഷധലേപനം, ഹെമറോയ്ഡ്‌സ് കാരണമോ മറ്റോ മലദ്വാരത്തില്‍ ഡ്രസ്സിംഗ് നടത്തല്‍, ചെകിടുവേദന തടയുവാന്‍ ചെവിയില്‍ മരുന്നുറ്റിക്കല്‍, ഗ്ലൂക്കോസ് ഇഞ്ചക്ഷന്‍, സുറുമയിടല്‍ തുടങ്ങിയവ നോമ്പു മുറിക്കുമോ? വ്രതത്തിന്റെ സാക്ഷാല്‍ അര്‍ഥം അറിയാത്തവര്‍ ആരുമില്ല. ഭക്ഷ്യപാനീയങ്ങളും ലൈംഗികബന്ധങ്ങളും ഉപേക്ഷിക്കുക എന്നതത്രേ അത്. ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യം. നോമ്പില്‍ നിഷിദ്ധമായ തിന്നുക, കുടിക്കുക, ലൈംഗികബന്ധം പുലര്‍ത്തുക തുടങ്ങിയ കാര്യങ്ങളുടെ ഉദ്ദേശ്യമെന്ത് എന്നതും ആര്‍ക്കും അവ്യക്തമല്ല. തിരുദൂതരുടെ …

Read More »

ഭിന്നിപ്പിനെ മാറ്റിവെച്ച് നമുക്ക് ഒരുമിക്കാം

റമദാന്‍ നോമ്പെടുക്കുകയും, നാഥനെ തൃപ്തിപ്പെടുത്തുകയും ചെയ്തതിന് ശേഷം സമ്മാനം സ്വീകരിക്കുന്നതിനായി നാം പെരുന്നാള്‍ മൈതാനിയില്‍ സന്നിഹിതരായിരിക്കുന്നു. നമുക്ക് റമദാന് ശേഷവും അല്ലാഹുവിനോടുള്ള കരാര്‍ പുതുക്കിക്കൊണ്ടേയിരിക്കാം. അല്ലാഹു എല്ലാ കാലത്തും, പ്രദേശത്തും ആരാധിക്കപ്പെട്ട് കൊണ്ടേയിരിക്കും. (വിശ്വാസികളായ എന്റെ അടിമകളെ, എന്റെ ഭൂമി വിശാലമാണ്. അതിനാല്‍ നിങ്ങളെന്നെ ആരാധിച്ചാലും. എല്ലാ ആത്മാവും മരണം രുചിക്കുക തന്നെ ചെയ്യും. പിന്നീട് നിങ്ങള്‍ എന്നിലേക്കാണ് മടങ്ങുക). അന്‍കബൂത്ത് 56,57. അശ്രദ്ധയിലും വിനോദത്തിലും, ഉറക്കത്തിലും ആലസ്യത്തിലും റമദാന്‍ …

Read More »

പരീക്ഷണങ്ങളുടെ ഉള്ളടക്കം

നന്മയുടെ മാസം പൂര്‍ത്തിയാവുകയും പെരുന്നാള്‍ പ്രഭാതം പുലരുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് അവന്റെ സാമീപ്യം കൊതിച്ച് വിശ്വാസികള്‍ മത്സരിച്ച നാളുകള്‍ക്ക് ശേഷമാണ് പെരുന്നാളിന്റെ മധുരം നുണയുന്നത്. അല്ലാഹുവിനെ കണ്ടുമുട്ടുന്നതിലേക്ക് വിശ്വാസികള്‍ ഓരോ പടവുകള്‍ ചവിട്ടിക്കയറുകയാണ്. റമദാന്‍ മുഖേനെ പാപമോചനം ലഭിച്ചവര്‍ക്ക് മംഗളം. റമദാന്റെ നന്മ തടയപ്പെട്ടവന് നാശം. മുസ്ലിം ഉമ്മത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസകരമായ അവസ്ഥ ശത്രുക്കള്‍ അതിന്റെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നതാണ്. നിലവിലുള്ള സാഹചര്യത്തില്‍ നമ്മുടെ …

Read More »

റമദാന്‍ മുപ്പത്

* അംറുബ്‌നു ആസിന്റെ മരണം: ക്രി. 664, ഹിജ്‌റ 43 റമദാന്‍ 30 നാണ് അംറുബ്‌നുല്‍ ആസ് നൂറാം വയസ്സില്‍ മരണപ്പെടുന്നത്. * ഇമാം ബുഖാരിയുടെ മരണം: ക്രി. 869 ആഗസ്ത് 31, ഹിജ്‌റ 256 റമദാന്‍ 30 നാണ് ഇമാം ബുഖാരി എന്ന ചുരുക്കപ്പേരില്‍ വിശ്വപ്രസിദ്ധനായ മുഹമ്മദിബ്‌നു ഇസ്്മാഈല്‍ ഇബ്‌നു ഇബ്രാഹീമിബ്‌നു മുഗീറ മരണപ്പെടുന്നത്. ഹദീസിലെ അമീറുല്‍ മുഅ്മിനീന്‍ എന്ന അപരനാമവുമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും അവലംബനീയമായ …

Read More »

റമദാന്‍ ഇരുപത്തിയൊമ്പത്:

* പെരുന്നാള്‍ നമസ്‌കാരം, സകാത്ത്, ജിഹാദ് നിര്‍ബന്ധമാക്കപ്പെട്ടു: ക്രി. 624 മാര്‍ച്ച് 24, ഹിജ്‌റ 2 റമദാന്‍ 29 നാണ് ഫിത്വര്‍ സകാത്തും, പെരുന്നാള്‍ നമസ്‌ക്കാരവും മുസ്്‌ലിംകള്‍ക്ക് നിര്‍ബന്ധമാക്കപ്പെടുന്നത്. ജിഹാദിനുള്ള കല്‍പ്പനയും ഇതേദിവസത്തില്‍ തന്നെയായിരുന്നു. * ഖീര്‍വാന്‍ പട്ടണത്തിന്റെ നിര്‍മാണം: ആഫ്രിക്കയിലെ ഇസ്്‌ലാമിന്റെ വികാസത്തിന് നാന്ദികുറിച്ചുകൊണ്ടാണ് തുനീഷ്യയില്‍ ഖീര്‍വാന്‍ പട്ടണം സ്ഥാപിക്കപ്പെടുന്നത്. ഈ പട്ടണത്തില്‍ നിന്നാണ് പിന്നീട് ആഫ്രിക്കയുടെ ഇതര ഭാഗങ്ങളിലേക്കും സ്‌പെയിനിലേക്കും ഇസ്്‌ലാമിന്റെ പ്രചരണത്തിനായി പ്രബോധക സംഘം നീങ്ങുന്നത്. …

Read More »

റമദാന്‍ ഇരുപത്തിയെട്ട്:

*നബിയുടെ സൈനബുമായുള്ള വിവാഹം: ക്രി.626, ഹിജ്‌റ 4 റമദാന്‍ 28 (റമദാന്‍ 5 നാണെന്നും അഭിപ്രായമുണ്ട്) പാവങ്ങളുടെ മാതാവെന്ന് വിളിപ്പേരുള്ള ഹുസൈമത്തിബ്‌നു ഹാരിസിന്റെ പുത്രി സൈനബുമായുള്ള നബിയുടെ വിവാഹം. * സഖീഫ് ഗോത്രത്തിന്റെ ഇസ്്‌ലാം ആശ്ലേഷണം: ക്രി. 631 ജനുവരി 1, ഹിജ്‌റ 9 റമദാന്‍ 28 നാണ് സഖീഫ് ഗോത്രം പ്രവാചകന്റെ അടുത്ത് വന്ന് ഇസ്്‌ലാം സ്വീകരിക്കുന്നത്. * ശിദൂനാ യുദ്ധ വിജയം: ക്രി. 711 ജൂലൈ 18, …

Read More »