എത്രാമത്തെ വയസ്സു മുതലാണ് കുട്ടികളെക്കൊണ്ട് നോമ്പ് അനുഷ്ഠിപ്പിക്കേണ്ടത് ?
പ്രായപൂര്‍ത്തിയായതു മുതലാണ് നമസ്‌കാരവും നോമ്പും മറ്റും നിര്‍ബന്ധപൂര്‍വം അനുഷ്ഠിക്കേണ്ടത്. എന്നാല്‍ കുട്ടികളെ ചെറുപ്പത്തിലേ ഇത്തരം കാര്യങ്ങള്‍ പരിശീലിപ്പിക്കണമെന്ന് നബി(സ) നിര്‍ദേശിച്ചിട്ടുണ്ട്. ഏഴാം വയസ്സു മുതല്‍ പരിശീലനം തുടങ്ങാം. പത്തു വയസ്സായാല്‍ അത് കൂടുതല്‍ ഗൗരവത്തിലെടുക്കണം. നോമ്പ് പരിശീലനം, നമസ്‌കാരം പരിശീലിച്ച ശേഷവും ആകാവുന്നതാണ്. പ്രായപൂര്‍ത്തിയാകുമ്പോഴേക്കും നമസ്‌കാരവും നോമ്പുമെല്ലാം സ്വയം സന്നദ്ധരായി നിര്‍വഹിക്കും വിധം അവര്‍ക്ക് മുന്‍കൂട്ടി പരിശീലനം നല്‍കുക.
കുട്ടികളെ നോമ്പ് പരിശീലിപ്പിക്കേണ്ടത്

Add Comment