ചോദ്യം: ഇഅ്തികാഫിന്റെ നിബന്ധനകള്‍ എന്തൊക്കെയാണ്? റുക്‌നുകള്‍ ഏതൊക്കെയാണ്? ഇഅ്തികാഫിന് നിശ്ചിത കാലവും സമയവും ഉണ്ടോ?
……………………………………
ഉത്തരം: നിബന്ധനകള്‍: ഇഅ്തികാഫ് ഇരിക്കുന്നവര്‍ മുസ്്‌ലിമും വിശേഷബുദ്ധിയുള്ളവരും വലിയ അശുദ്ധികളില്‍ നിന്ന് (ജനാബത്ത്, ഹൈള്, നിഫാസ്) മുക്തരുമായിരിക്കണം.
റുക്‌നുകള്‍: അല്ലാഹുവിലേക്ക് അടുക്കുക എന്ന ഉദ്ദേശ്യത്തോടെ പള്ളിയില്‍ താമസിക്കുക. പള്ളിയില്‍ താമസിക്കാതിരിക്കുകയോ നിയ്യത്ത് ഇല്ലാതിരിക്കുകയോ ചെയ്താല്‍
ഇഅ്തികാഫ് സാധുവാകുകയില്ല.
നിയ്യത്ത് വേണം എന്നതിനുള്ള തെളിവ്, ‘തീര്‍ച്ചയായും കര്‍മങ്ങള്‍ നിയ്യത്ത് അനുസരിച്ചാണ്’ എന്ന ഹദീസാണ്.
പള്ളിയിലായിരിക്കണം എന്നതിന്റെ തെളിവ്, ‘ എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫിലായിരിക്കുമ്പോള്‍ നിങ്ങള്‍ അവരുമായി (ഭാര്യമാരുമായി) സഹവസിക്കരുത്’ എന്ന ഖുര്‍ആന്‍ സൂക്തമാണ്.
സമയം: നേര്‍ച്ചയാക്കിയതു കാരണം നിര്‍ബന്ധമായിത്തീര്‍ന്ന ഇഅ്തികാഫ്, നേര്‍ച്ചയാക്കിയതു പോലെ നിശ്ചിത സമയത്ത് നിര്‍വഹിക്കണം. ഒരു ദിവസം, രണ്ട് ദിവസം എന്നിങ്ങനെ.
എന്നാല്‍ സുന്നത്തായ ഇഅ്തികാഫിന് നിശ്ചിത സമയമില്ല. അത് നിയ്യത്തോടു കൂടി പള്ളിയില്‍ കഴിച്ചുകൂട്ടിയാല്‍ സാധുവാകും. സമയം കൂടിയാലും കുറഞ്ഞാലും വിരോധമില്ല.
ഒരാള്‍ പള്ളിയിലായിരിക്കുമ്പോഴെല്ലാം അവന് പുണ്യം ലഭിച്ചുകൊണ്ടിരിക്കും. അവന്‍ പള്ളിയില്‍നിന്ന് പുറത്തിറങ്ങി വീണ്ടും പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ ഇഅ്തികാഫിന്റെ നിയ്യത്ത് പുതുക്കണം.
സുന്നത്തായ ഇഅ്തികാഫ് ഇരിക്കുന്നവന് അയാള്‍ ഉദ്ദേശിച്ച സമയത്തിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും ഇഅ്തികാഫ് അവസാനിപ്പിക്കാം. നബി(സ) റമദാനിലെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു.
www.islamonline.net
Add Comment