Home / Special Coverage / Ramadan in history / റമദാന്‍ ഇരുപത്തിയേഴ്:

റമദാന്‍ ഇരുപത്തിയേഴ്:

* ഫോള്‍ക്ക് കോട്ട വിജയം:
ഉസ്മാനിയ ഖിലാഫത്തിന് യൂറോപ്പിലെ സ്ലൊവേക്യയിലേക്ക് കൂടി അധികാരം വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ചരിത്ര പ്രസിദ്ധമായ വിജയമാണ് ഫോള്‍ക്ക് കോട്ട വിജയം. സ്ലൊവേക്യയിലെ തന്നെ ഇരുപത്തി ആറോളം കോട്ടകള്‍ ഉപരോധിച്ച് കീഴടക്കിയ ശേഷം ഉസ്മാനീ ഭരണാധികാരിയായിരുന്ന ഓസോണ്‍ ഇബ്രാഹിം ബാഷയാണ് ഫോള്‍ക്ക് കോട്ട കീഴടക്കുന്നത്. ഇതോടെ സ്ലോവേക്യ മുഴുവനും ഉസ്്മാനിയാ ഖിലാഫത്തിന് കീഴിലായി.

* ജര്‍മന്‍ പടക്കെതിരെ മുസ്്‌ലിം വിജയം:
ക്രി. 1696 ഏപ്രില്‍ 20ന്, ഹിജ്‌റ 1107 റമദാന്‍ 27ന് ഉസ്മാനിയാ സൈന്യം ജര്‍മന്‍ പടക്കെതിരെ ശക്തമായ പോരാട്ടം നടത്തി നേടിയ വിജയമാണ് യൂറോപ്പില്‍ വീണ്ടും ഇസ്്‌ലാമിന് ആധിപത്യം ഉണ്ടാക്കിയത്. എന്നാല്‍ ഈ വിജയം ആറുമാസം മാത്രമേ നീണ്ടുനിന്നിരുന്നുള്ളൂ.

*അബ്ദുല്‍മലിക് ബിന്‍ മര്‍വാന്‍ ഇസ്‌ലാമിക ഖിലാഫത്ത് ഏറ്റെടുത്തു.
ഉമവികളിലെ പ്രസിദ്ധ ഖലീഫയായിരുന്ന അബ്ദില്‍ മലിക് ബിന്‍ മര്‍വാന്‍ ഇസ്ലാമിക ഖിലാഫത്ത് ഏറ്റെടുത്തു. ഇസ്‌ലാമിക ലോകത്ത് നിലനിന്നിരുന്ന ആഭ്യന്തര പ്രശ്‌നങ്ങളെ ഇല്ലായ്മ ചെയ്യുന്നതില്‍ വിജയിച്ച ഉമവീ ഖലീഫയാണിദ്ദേഹം.

About ramadan padasala

Check Also

റമദാന്‍ ഇരുപത്തിയാറ്:

* തബൂക്ക് യുദ്ധത്തില്‍ നിന്നുള്ള മടക്കം: തബൂക്ക് യുദ്ധത്തില്‍ നിന്നുള്ള പ്രവാചകന്‍(സ)യുടെ മടക്കം റമദാന്‍ 26 നായിരുന്നു. ചില സഹാബികള്‍ …

Leave a Reply

Your email address will not be published. Required fields are marked *