Home / Special Coverage / Ramadan in history / റമദാന്‍ ഇരുപത്തിയഞ്ച്:

റമദാന്‍ ഇരുപത്തിയഞ്ച്:

* ഐനു ജാലൂത്ത്:
ക്രി. 1260 സെപ്തംബര്‍ 3, ഹിജ്‌റ 658 റമദാന്‍ 25 വെള്ളിയാഴ്ചയാണ് മുസ്്‌ലിംകള്‍ താര്‍ത്താരികള്‍ക്കെതിരില്‍ വിജയം വരിച്ച ഐനു ജാലൂത്ത് യുദ്ധം. നീണ്ട കാലങ്ങളായി മുസ്്‌ലിംകളെ അടിച്ചമര്‍ത്തിക്കൊണ്ടിരുന്ന, ഇസ്്‌ലാമിക സംസ്‌ക്കാരത്തെയും നാഗരികതയെയും തച്ചുതകര്‍ത്ത താര്‍ത്താര്‍ ഭരണത്തിന് അറുതിവരുത്തിയ യുദ്ധമായിരുന്നു ഐനുജാലൂത്ത്. സുല്‍ത്താന്‍ മുളഫര്‍ സൈഫുദ്ദീന്‍ ആയിരുന്നു മുസ്്‌ലിംകളുടെ സേനാ നായകന്‍. ഫലസ്തീനിലെ നാബുലസിനും ബൈസാനും ഇടയിലാണ് ഐനുജാലൂത്ത്.
*വിഗ്രഹ ഭഞ്ജനം:

ക്രി. 630 ജനുവരി 15, ഹിജ്‌റ 8 റമദാന്‍ 25 നാണ് മക്കാ മുശ്‌രിക്കുകളുടെ ആരാധ്യവസ്തുക്കളായിരുന്ന വിഗ്രഹങ്ങളെ തച്ചുടക്കാന്‍ നബി(സ) പ്രമുഖ സ്വഹാബികളോട് കല്‍പ്പിക്കുന്നത്. ‘ഉസ്സ’ വിഗ്രഹത്തെ തകര്‍ക്കാന്‍ ഖാലിദിബ്‌നു വലീദിനെയും, ‘സവാഇി’നെ തകര്‍ക്കാന്‍ അംറുബ്‌നുല്‍ ആസിനെയും, ‘മനാത്ത’യെ തകര്‍ക്കാന്‍ സഅദ്ബ്‌നു സയ്ദിനെയും തിരുമേനി ചുമതലപ്പെടുത്തി. മൂവരും അക്കാര്യം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.

* മിലാസ് ജറദ് സംഭവം:
ക്രി. 1070, ഹിജ്‌റ 463 റമദാന്‍ 25 നാണ് സല്‍ജൂക്കിയ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ധീര മുജാഹിദ് അലീബാ അര്‍സലാന്‍ ബൈസന്റീനിയന്‍ സാമ്രാജ്യത്വത്തിനെതിരെ ഇസ്്‌ലാമിക ചരിത്രത്തില്‍ തുല്യതയില്ലാത്ത സൈനിക വിജയം നേടുന്നത്. കുരിശ് യുദ്ധക്കാര്‍ പിന്താങ്ങിയ ബൈസന്റീനിയന്‍ സാമ്രാജ്യത്വത്തിന്റെ ചക്രവര്‍ത്തി റൊമാനോസ് നാലാമന്‍ ഈ യുദ്ധത്തില്‍ ബന്ധിയായി പിടിക്കപ്പെട്ടു. ഏഷ്യാ മൈനറിനടുത്തുള്ള അഖ്‌ലാത്ത് എന്ന സ്ഥലത്താണ് ഈ യുദ്ധം അരങ്ങേറിയത്.

About ramadan padasala

Check Also

റമദാന്‍ ഇരുപത്തിയേഴ്:

* ഫോള്‍ക്ക് കോട്ട വിജയം: ഉസ്മാനിയ ഖിലാഫത്തിന് യൂറോപ്പിലെ സ്ലൊവേക്യയിലേക്ക് കൂടി അധികാരം വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ചരിത്ര പ്രസിദ്ധമായ വിജയമാണ് …

Leave a Reply

Your email address will not be published. Required fields are marked *