Home / Special Coverage / Ramadan in history / റമദാന്‍ ഇരുപത്തി ഒന്ന്:

റമദാന്‍ ഇരുപത്തി ഒന്ന്:

* മക്കാ വിജയം:
ക്രി. 630 ജനുവരി 11, ഹിജ്‌റ 8 റമദാന്‍ 21 നാണ് മക്കാ വിജയം നടക്കുന്നത്. അതുകൊണ്ട് ഇത് വിജയവര്‍ഷമെന്നാണ് അറിയപ്പെടുന്നത്. അല്ലാഹുവിന്റെ ദീനിലേക്ക് ജനങ്ങള്‍ കൂട്ടംകൂട്ടമായി വന്ന സന്ദര്‍ഭം. ഇസ്്‌ലാമിന്റെ പ്രഖ്യാപിത ശത്രുക്കളായിരുന്ന അബൂസുഫ്‌യാനെപ്പോലുള്ള പ്രമുഖര്‍ ഇസ്്‌ലാം സ്വീകരിച്ച ദിവസം.
* ഊര്‍ഖാന്‍ ഒന്നാമന്റെ അധികാരാരോഹണം:
ക്രി. 1325 ആഗസ്റ്റ് 21, ഹിജ്‌റ 726 റമദാന്‍ 21 നാണ് ഉസ്മാനിയ ഖിലാഫത്തിന്റെ സ്ഥാപകരില്‍ ഒരാളും സാമ്രാജ്യം വികസിപ്പിക്കുകയും ചെയ്ത ഊര്‍ഖാന്‍ ഒന്നാമന്റെ സ്ഥാനാരോഹണം.
*റഷ്യയുടെ പതനം:
ക്രി. 1855 ജൂണ്‍ 7, ഹിജ്‌റ 1271 റമദാന്‍ 21 നാണ് ഉസ്്മാനീ ഇംഗ്ലീഷ്-ഫ്രഞ്ച് സംയുക്ത സേനയോട് റഷ്യ പരാജയപ്പെട്ടത്. ഇപ്പോള്‍ ഉക്രെയിനില്‍ സ്ഥിതിചെയ്യുന്ന സിഫാ സ്‌തോപ്പിള്‍ എന്ന സ്ഥലത്ത് ഉസ്്മാനിയാ സൈന്യവുമായി നടന്ന പോരാട്ടത്തില്‍ ഇരുപതിനായിരം റഷ്യന്‍ സൈനികരാണ് വധിക്കപ്പെട്ടത്.

About ramadan padasala

Check Also

റമദാന്‍ ഇരുപത്തിയേഴ്:

* ഫോള്‍ക്ക് കോട്ട വിജയം: ഉസ്മാനിയ ഖിലാഫത്തിന് യൂറോപ്പിലെ സ്ലൊവേക്യയിലേക്ക് കൂടി അധികാരം വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ചരിത്ര പ്രസിദ്ധമായ വിജയമാണ് …

Leave a Reply

Your email address will not be published. Required fields are marked *