Home / Special Coverage / Ramadan in history / റമദാന്‍ ഇരുപത്:

റമദാന്‍ ഇരുപത്:

*മക്കാവിജയം
ഹുദൈബിയാ സന്ധി കഴിഞ്ഞു രണ്ടുവര്‍ഷമായപ്പോഴേക്കും സന്ധിവ്യവസ്ഥകള്‍ മക്കയിലെ ബഹുദൈവവിശ്വാസികള്‍ ലംഘിച്ചു. അതിനെത്തുടര്‍ന്ന് പതിനായിരം മുസ്ലിംകളോടൊന്നിച്ച് നബി മക്കയിലേക്ക് പുറപ്പെട്ടു. മുസ്ലിംകളുടെ ശക്തിയും സംഖ്യാബലവും കണ്ട് ഭയപ്പെട്ട മക്കയിലെ ബഹുദൈവവിശ്വാസികള്‍ ഒരു ഏറ്റുമുട്ടലിനു തയ്യാറായില്ല.
തികച്ചും രക്തരഹിതമായ ഒരു മുന്നേറ്റത്തിലൂടെ മക്ക മുസ്ലിംകള്‍ക്കധീനമായി. 8 വര്‍ഷം മുമ്പ് മക്ക വിട്ടുപോകേണ്ടി വന്ന നബിയും അനുചരന്മാരും അന്തസ്സോടെ മക്കയില്‍ പ്രവേശിച്ചു. കഅ്ബയിലെ വിഗ്രഹങ്ങള്‍ നീക്കം ചെയ്തു. അവിടെ ഏകദൈവാരാധന പുനഃസ്ഥാപിച്ചു. തന്നോടും അനുചരന്മാരോടും വളരെ നിന്ദ്യമായും ക്രൂരമായും പെരുമാറിയ മക്കക്കാര്‍ക്ക് നബി പൊതുമാപ്പ് നല്‍കി. അദ്ദേഹം അവരോട് പറഞ്ഞു: ‘നിങ്ങള്‍ക്കെതിരെ പ്രതികാരമൊന്നുമില്ല.

പൊയ്‌ക്കൊള്ളുക. നിങ്ങളെല്ലാവരും സ്വതന്ത്രരാകുന്നു.’
ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത സംഭവമാണ് മക്കാവിജയം. മര്‍ദ്ദകരായ ശത്രുക്കളെ പൂര്‍ണമായും ജയിച്ചടക്കിയ ശേഷം പൊതുമാപ്പ് പ്രഖ്യാപിച്ച ഒരു ഭരണാധികാരി അതിനുമുമ്പ് ഉണ്ടായിട്ടില്ല. മക്കക്കാരില്‍ ഭൂരിഭാഗവും ഇസ്ലാമിക വിശ്വാസം സ്വീകരിക്കാന്‍ ഈ സമീപനം കാരണമായി. തുടര്‍ന്ന് അയല്‍പ്രദേശങ്ങളില്‍നിന്ന് ജനങ്ങള്‍ കൂട്ടംകൂട്ടമായി ഇസ്ലാം സ്വീകരിച്ചു. പ്രവിശാലമായ അറേബ്യന്‍ ഭൂവിഭാഗം മുഴുവന്‍ ഇസ്ലാമിക രാഷ്ട്രത്തിനു കീഴിലായി.

* ഖീര്‍വാന്‍ പള്ളിനിര്‍മാണം:
ആഫ്രിക്കന്‍ വിജയത്തിന് ശേഷം പ്രമുഖ സഹാബി ഉഖ്ബത്തിബ്‌നു നാഫിഅ് (റ) ആണ് തുനീഷ്യയിലെ ഖീര്‍വാന്‍ നഗരത്തില്‍ ഈ പള്ളി പണിതത്. ആഫ്രിക്കയിലെ ആദ്യകാല പള്ളികളിലൊന്നാണ് ഖീര്‍വാന്‍ പള്ളി.

About ramadan padasala

Check Also

റമദാന്‍ ഇരുപത്തിയേഴ്:

* ഫോള്‍ക്ക് കോട്ട വിജയം: ഉസ്മാനിയ ഖിലാഫത്തിന് യൂറോപ്പിലെ സ്ലൊവേക്യയിലേക്ക് കൂടി അധികാരം വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ചരിത്ര പ്രസിദ്ധമായ വിജയമാണ് …

Leave a Reply

Your email address will not be published. Required fields are marked *