Home / Special Coverage / ഫിത്വര്‍ സകാത്ത് / ഫിത് ര്‍ സകാത്ത് ഏത് നാട്ടില്‍ ?

ഫിത് ര്‍ സകാത്ത് ഏത് നാട്ടില്‍ ?

റമദാനിലെ ഇരുപത് ദിവസം ഒരു നാട്ടിലും ശിഷ്ടദിനങ്ങളും പെരുന്നാളും മറ്റൊരു നാട്ടിലും കഴിക്കുകയാണങ്കില്‍ ഫി സകാത്ത് എവിടെ നല്‍കണം ?

………………………………

ശവ്വാലിന്റെ ആദ്യദിനത്തില്‍ എവിടെയാണോ അവിടെയാണ് അത് നല്‍കേണ്ടത്. കാരണം, ഈ സകാത്തിന്റെ ഹേതു നോമ്പല്ല. നോമ്പില്‍ നിന്നുളള വിരാമമാണ്. അതുകൊണ്ടാണ് അതിന്  ‘സകാത്തുല്‍ ഫിത്വ്ര്‍’ എന്ന് പേരു വന്നത്. റമദാനിലെ ഒടുവിലത്തെ ദിനത്തില്‍ മഗ് രിബിനു മുമ്പ് ഒരാള്‍ മരിച്ചാല്‍ അയാളുടെ വിഹിതം ഫിത്വര്‍ സകാത്തായി നല്‍കാന്‍ ബാധ്യതയില്ലാത്തതും അതിനാല്‍തന്നെ.

അതേദിവസം മഗ് രിബിനു ശേഷം ശവ്വാലിലെ ആദ്യരാത്രി ജനിക്കുന്ന കുഞ്ഞിനു വേണ്ടി ഫിത്വ്ര്‍ സകാത്ത് വിഹിതം നല്‍കേണ്ടതുമുണ്ട്. ഫിത്വ്ര്‍ സകാത്ത് പെരുന്നാളുമായി ബന്ധപ്പെട്ട ഒന്നാണെന്നും പാവപ്പെട്ടവനും പണക്കാരനും ആ ദിവസത്തെ സന്തോഷം പങ്കിടുകയാണതിന്റെ ലക്ഷ്യമെന്നും കാണാം. ‘അവരെ നിങ്ങള്‍ ഈ ദിവസം സമ്പന്നരാക്കുക’ എന്നു തിരുവചനമുണ്ട്. 

 

About ramadan padasala

Check Also

മരിച്ചവര്‍ക്ക് വേണ്ടി ഫിത്ര്‍ സകാത്ത്

ചോ: മരണപ്പെട്ട ആളുകള്‍ക്ക് വേണ്ടി ഫിത്വര്‍ സകാത്ത് നല്‍കാന്‍ കഴിയുമോ? എന്റെ പിതാമഹി അവരുടെ മരണപ്പെട്ടു പോയ മാതാപിതാക്കള്‍ക്ക് വേണ്ടി …

Leave a Reply

Your email address will not be published. Required fields are marked *