Home / Ramadan / നോമ്പ്

നോമ്പ്

ഇസ്ലാം, വിശ്വാസവും അുഷ്ഠാനവും സമ്വയിപ്പിച്ച മതമാണ്. വിശ്വാസപരമായ കാര്യങ്ങള്‍ക്ക് പിറകേ തദുഗുണമായ അുഷ്ഠാനങ്ങള്‍ വരുന്നു. മസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവ അുഷ്ഠാനപരമായ ചതുര്‍സ്തംഭങ്ങളാണ്. ഈ അധ്യായത്തില്‍ വ്രതാനഷ്ഠാത്തിന്റെ അന്തസ്സത്തയെയും നിര്‍വഹണരീതിയെയും സംബന്ധിച്ചുള്ള പര്യാലോചകളിലേക്ക് പ്രവേശിക്കാം.

സ്വൌമിന്റെ ഭാഷാര്‍ഥം

നോമ്പ് എന്ന് അര്‍ഥം കല്‍പിക്കുന്ന സ്വൌം, സ്വിയാം എന്നിവയുടെ അടിസ്ഥാ ആശയം പരിവര്‍ജം, സംയമം എന്നൊക്കെയാണ്.
قال النّووى في شرح مسلم والحافظ في الفتح الصيام في اللغة الإمساك
( نيل الأوطار 4/258)

‘ഇമാം വവി ശര്‍ഹു മുസ്്ലിമിലും ഇമാം ഇബ്ു ഹജര്‍ അസ്ക്വലാനി ഫത്ഹുല്‍ ബാരിയിലും പറയുന്നു: ‘സ്വിയാം’ എന്നാല്‍ സംയമം എന്നര്‍ഥം.’ (ലുൈല്‍ഔത്വാര്‍ വാള്യം 4, പേജ് 258)
معنى الصيام في اللغة مطلق الامساك عن الشيء فإذا أمسك الشخص عن الكلام، أو الطعام فلم يتكلّم، ولم يأكل فإنّه يقال له في اللغة : صائم و من ذلك قوله تعالى إنّي  نذرت للرّحمن صوما اي صمتا وإمساكا عن الكلام ( كتاب الفقه على المذهب    الأربعة 1/541)
‘സ്വിയാം എന്ന വാക്കിന്റെ ഭാഷാര്‍ഥം സമ്പൂര്‍ണമായ സംയമം എന്നതാണ്. ഒരാള്‍ തന്റെ സംസാരവും ഭക്ഷണവും വര്‍ജിച്ചു. എന്നിട്ടയാള്‍ സംസാരിച്ചുമില്ല, ഭക്ഷിച്ചുമില്ല. എങ്കില്‍ ഭാഷാര്‍ഥത്തില്‍ അവ ‘സ്വാഇം’ എന്നു വിളിക്കാം. ‘പരമകാരുണിക് ഞാന്‍ ‘സ്വൌമ്’ ര്‍ന്നിരിക്കുന്നു (വി.ഖു 19:26)എന്ന ഖുര്‍ആന്‍ വാക്യത്തിലെ ‘സ്വൌം’ ഭാഷാര്‍ഥത്തില്‍ പ്രയുക്തമായതാണ്. അതായത് സംസാരം വര്‍ജിക്കാമെന്ന് ശപഥം ചെയ്തിരിക്കുന്നു.’ (കിതാബുല്‍ ഫിഖിഹി അലല്‍ മദാഹിബില്‍ അര്‍ബഅ 1:541) മര്‍യം ബീവിയുടെ മൌവ്രതത്തെക്കുറിച്ചാണ് മേല്‍ ഖുര്‍ആന്‍ വാക്യത്തില്‍ ‘സ്വൌം’ എന്ന പ്രയോഗം വന്നിരിക്കുന്നത്.

സാങ്കേതികാര്‍ഥം

ഉദയം മുതല്‍ അസ്തമയം വരെ ദൈവപ്രീതിക്കായി തീും കുടിയും ഭോഗവും വര്‍ജിക്കുക എന്നതാണ് സാങ്കേതികാര്‍ഥത്തില്‍ ‘സ്വിയാം’ (വ്രതം).
الصيام في الشرع : الإمساك عن الأكل والشرب وغشيان النساء ومن الفجر إلى المغرب إحتسابا لله وإعدادا للنفس و تهيئة لها لتقوى الله بالمراقبة له وتربية الإرادة على ترك كبح جماح الشهوات ليقوى صاحبها على برك المضاروالمحرمات
(تفسير المنار 2/143)
‘പ്രാഭാതോദയം മുതല്‍ അസ്തമയം വരെയുള്ള കാലയളവില്‍ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ആശിച്ച്, ഭക്ഷണ പാനിയങ്ങളും കാമപൂര്‍ത്തീകരണവും വര്‍ജിക്കുക; കുറ്റകൃത്യങ്ങളില്‍ അല്ലാഹുവിന്റെ കല്പകള്‍ സര്‍വാത്മാ അുസരിക്കാന്‍ കഴിയുന്ന വിധം പരിശീലനം
നേടുക – ഇതാണ് സാങ്കേതികാര്‍ഥത്തില്‍ നോമ്പ്.’ (തഫ്സീറുല്‍ മാര്‍ 2:143)
മസ്സാ വാചാ കര്‍മണാ എല്ലാ നന്മകളും സ്വാംശീകരിച്ചും തിന്മകള്‍ ദൂരീകരിച്ചും ശുദ്ധവും സംസ്കൃതവുമായ ഒരു ജീവിതം  നയിക്കാുള്ള പ്രാപ്തിയാര്‍ജിക്കാന്‍ നോമ്പ് മുഷ്യ സജ്ജാക്കുന്നു. അതുവഴി നരകമുക്തിയും സ്വര്‍ഗപ്രാപ്തിയും അവ്ന കരഗതമാകുന്നു.

About admin-news

Check Also

വ്രതത്തിന്റെ ആരോഗ്യശാസ്ത്രം

മനുഷ്യശരീരത്തിന് ഒരു വ്യവസ്ഥയും ക്രമവുമുണ്ട്. ശരീരകലകൡ വ്യത്യസ്ത രീതിയില്‍ നടക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളും അവയെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഉയര്‍ന്ന …

Leave a Reply

Your email address will not be published. Required fields are marked *