Special Coverage റമദാനിലെ ചരിത്രദിനങ്ങള്‍

റമദാന്‍ ആറ്

* കുരിശ് യുദ്ധത്തില്‍ മുസ്്‌ലിംകളുടെ ആദ്യ വിജയം:
ക്രി. 1138 മെയ് 17, ഹിജ്‌റ 532 റമദാന്‍ 6 നാണ് ഇമാദുദ്ദീന്‍ സങ്കിയുടെ നേതൃത്വത്തില്‍ കുരിശ് യുദ്ധക്കാര്‍ക്കെതിരില്‍ മുസ്്‌ലിംകളുടെ ആദ്യ വിജയം. യൂറോപ്പിലെ ക്രിസ്ത്യാനികള്‍ ദേശീയ ഭിന്നതകള്‍ മറന്ന്് സംഘടിച്ച് ജറൂസലം മുസ്്‌ലിംകളില്‍ നിന്ന് മോചിപ്പിക്കാന്‍ നടത്തിയ യുദ്ധങ്ങളാണ് കുരിശു യുദ്ധങ്ങള്‍.

* തൗറാത്തിന്റെ അവതരണം:
മൂസാ നബിക്ക് തൗറാത്ത് അവതീര്‍ണമായത് റമദാന്‍ ആറിനായിരുന്നു.
* ‘ഉമൂരിയ്യാ’ വിജയം:
ക്രി. 838 ജൂലൈ 31, ഹിജ്‌റ 223 റമദാന്‍ ആറിനാണ് അബ്ബാസീ ഖലീഫ മുഅ്തസിമിന്റെ നേതൃത്വത്തില്‍ ബൈസാന്റെിയന്‍ സാമ്രാജ്യത്തിനെതിരെ അനാത്തോലിയയിലെ ഉമൂരിയ്യയില്‍ വെച്ചു വിജയം വരിക്കുന്നത്.

* ഇസ്്‌ലാമിന്റെ ആഗമനം സിന്ധിലേക്ക്.
ക്രി. 682 മെയ് 14 ഹിജ്‌റ 63 റമദാന്‍ 6 നാണ് മുഹമ്മദ് ബിന്‍ കാസിം സിന്ധ് നദിക്ക് സമീപം ഇന്ത്യന്‍ സേനയെ പരാജയപ്പെടുത്തി സിന്ധില്‍ ഇസ്്‌ലാമിന്റെ വെളിച്ചം എത്തിക്കുന്നത്. വലീദിബ്‌നു അബ്ദുല്‍ മലിക്കിന്റെ ഭരണകാലത്തിന്റെ അവസാന നാളുകളിലാണ് ഇന്ത്യയിലേക്ക് ഇസ്്‌ലാം വരുന്നത്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനമടുങ്ങുന്ന മധ്യകാലഘട്ടത്തിലെ ഇന്ത്യയാണ് സിന്ധ് എന്നറിയപ്പെട്ടിരുന്നത്.
* റമദാന്‍ 6 കല്‍പ്പനകള്‍
ക്രി. 1875 ഒക്ടോബര്‍ 2, ഹി. 1292 റമദാന്‍ 6 നാണ് ഉസ്മാനീ മന്ത്രിയായിരുന്ന മഹ് മൂദ് നദീം പാഷ റമദാന്‍ കല്‍പ്പനകള്‍ എന്ന പേരില്‍ പ്രശസ്തമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത്. ഉസ്മാനിയന്‍ സാമ്രാജ്യത്തിന്റെ കടം 200 ബില്യണ്‍ ഗോള്‍ഡന്‍ പീസ് പലിശ വെട്ടി കുറക്കുന്ന ഈ ഉത്തരവ് വിവാദമായിരുന്നു.
* സനൂസിയോട് കൂറ് പ്രഖ്യാപിക്കുന്നു
ക്രി. 1939, ഹി. 1358 റമദാന്‍ 6 നാണ് ലിബിയന്‍ പോരാളികള്‍ അലക്‌സാണ്ട്രിയയില്‍ വച്ച് കൂടിയ യോഗത്തില്‍ ലിബിയന്‍ സ്വാതന്ത്രത്തിന് വേണ്ടി ഇറ്റലിയുമായുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയ മുഹമ്മദ് ബ്‌നു ഇദ്‌റീസ് സനൂസിയെ ലിബിയയുടെ അമീറായ പ്രഖ്യാപിച്ച് തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചു.