Special Coverage ഇഅ്തികാഫ്

ഇഅ്തികാഫ് തുടങ്ങേണ്ട സമയം

ഇഅ്തികാഫിന് സമയം നിര്‍ണയിച്ചിട്ടില്ലെങ്കില്‍ ഏതു സമയത്തും തുടങ്ങാം. എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കുകയുമാവാം. രാത്രി ഇഅ്തികാഫിരിക്കാനാണ് തീരുമാനമെങ്കില്‍ സൂര്യാസ്തമയം പൂര്‍ണമാ വുംമുമ്പ് പള്ളിയില്‍ പ്രവേശിക്കണം.
പ്രഭാതമായെന്ന് പൂര്‍ണബോധ്യം വരുത്തിയശേഷമേ പുറത്തുപോകാവൂ. റമദാന്‍ അവസാന പത്തില്‍ ഇഅ്തികാഫിരിക്കാനാണ് തീരുമാനമെങ്കില്‍ ഇരുപത് പൂര്‍ത്തിയായശേഷം ഇരുപത്തി ഒന്നിന്റെ രാത്രി തുടങ്ങുന്നതിനുമുമ്പ് പള്ളിയില്‍ പ്രവേശിക്കണം. റമദാനിന്റെ അവസാനദിവസം സൂര്യന്‍ അസ്തമിച്ചശേഷമേ പുറത്ത്പോവാന്‍ പാടുള്ളൂ.