* പെരുന്നാള്‍ നമസ്‌കാരം, സകാത്ത്, ജിഹാദ് നിര്‍ബന്ധമാക്കപ്പെട്ടു:
ക്രി. 624 മാര്‍ച്ച് 24, ഹിജ്‌റ 2 റമദാന്‍ 29 നാണ് ഫിത്വര്‍ സകാത്തും, പെരുന്നാള്‍ നമസ്‌ക്കാരവും മുസ്്‌ലിംകള്‍ക്ക് നിര്‍ബന്ധമാക്കപ്പെടുന്നത്. ജിഹാദിനുള്ള കല്‍പ്പനയും ഇതേദിവസത്തില്‍ തന്നെയായിരുന്നു.
* ഖീര്‍വാന്‍ പട്ടണത്തിന്റെ നിര്‍മാണം:
ആഫ്രിക്കയിലെ ഇസ്്‌ലാമിന്റെ വികാസത്തിന് നാന്ദികുറിച്ചുകൊണ്ടാണ് തുനീഷ്യയില്‍ ഖീര്‍വാന്‍ പട്ടണം സ്ഥാപിക്കപ്പെടുന്നത്.
ഈ പട്ടണത്തില്‍ നിന്നാണ് പിന്നീട് ആഫ്രിക്കയുടെ ഇതര ഭാഗങ്ങളിലേക്കും സ്‌പെയിനിലേക്കും ഇസ്്‌ലാമിന്റെ പ്രചരണത്തിനായി പ്രബോധക സംഘം നീങ്ങുന്നത്. ക്രി. 668 നവംബര്‍ 9 ഹിജ്‌റ 48 റമദാന്‍ 29 നാണ് ഖീര്‍വാന്‍ പട്ടണം നിര്‍മിക്കാന്‍ ഉഖ്ബത്തിബ്‌നു നാഫിഅ് ഉത്തരവിടുന്നത്.
*വാദീ ലക്കഃ യുദ്ധം.
ഇതിന് ശദൂന യുദ്ധം എന്നപേരിലും അറിയപ്പെടുന്ന പ്രസ്തുതയുദ്ധം കി. 711 ജൂലൈ 18, ഹിജ്‌റ 92 റമദാന്‍ 28ലായിരുന്നു. ത്വാരിഖ് ഇബ്‌നു സിയാദിന്റെ നേതൃത്വത്തില്‍ നടന്ന ഈ യുദ്ധമാണ് സ്‌പെയിനിലേക്കുള്ള ഇസ്്‌ലാമിന്റെ കടന്നുവരവിന് ഗതിവേഗം കൂട്ടിയത്.
Add Comment