ചന്ദ്രമാസങ്ങളില്‍ ഒമ്പതാമത്തേതാണ് റമദാന്‍. ഈ മാസത്തില്‍ നോമ്പനുഷ്ഠിക്കല്‍ മുസ്‌ലിം സ്ത്രീ-പുരുഷന്‍മാര്‍ക്ക് നിര്‍ബന്ധമാണ്.
ഖുര്‍ആന്‍ പറയുന്നു:
(മനുഷ്യര്‍ക്കു മാര്‍ഗദര്‍ശകമായും സത്യസന്ദേശത്തിലെ സുവ്യക്ത നിയമങ്ങളായും സത്യാസത്യ വിവേചകമായും ഖുര്‍ആന്‍ അവതീര്‍ണമായ മാസം റമദാനത്രെ. അതിനാല്‍ ആ മാസത്തിന് നിങ്ങളില്‍ ആര്‍ സാക്ഷിയാവുന്നുവോ അവന്‍ അതില്‍ നോമ്പനുഷ്ഠിക്കണം ??????:185)).
നബി (സ) പറയുന്നു:
(അല്ലാഹുവല്ലാതെ ഇലാഹില്ലെന്നും മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതനാണെന്നുമുള്ള സാക്ഷ്യപ്രഖ്യാപനം,
നമസ്‌കാരനിര്‍വഹണം, സകാത്ത് ദാനം, റമദാനിലെ വ്രതം, പരിശുദ്ധ ഭവനത്തിങ്കല്‍ ചെന്നുള്ള ഹജ്ജ് എന്നീ അഞ്ച് കാര്യങ്ങളിലാണ് ഇസ്‌ലാം പണിതിരിക്കുന്നത്.)
ഹിജ്‌റ രണ്ടാമാണ്ടില്‍ ശഅ്ബാന്‍ രണ്ടിന് തിങ്കളാഴ്ചയാണ് റമദാന്‍ വ്രതം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്.
Add Comment