ചോദ്യം: ഞാന്‍ ഇഅ്തികാഫ് ഇരിക്കാന്‍ ഉദ്ദേശിക്കാറുണ്ട്. പക്ഷേ എനിക്കതിന് സാധിക്കുന്നില്ല. കാരണം എനിക്ക് പകല്‍ ജോലിക്ക ്‌പോകണം. ജോലിക്ക് പോയില്ലെങ്കില്‍ പിരിച്ചുവിടും. അപ്പോള്‍ എനിക്ക് പകല്‍ ജോലിയും രാത്രി ഇഅ്തികാഫും ആകാമോ? ജോലിക്കു പുറത്ത് പോകുന്നത് അത്യാവശ്യകാര്യത്തില്‍ പെടുകയില്ലേ?
………………………………
ഉത്തരം: അത്യാവശ്യത്തിനല്ലാതെ പള്ളിയില്‍നിന്ന് പുറത്ത് പോവുക, സ്ത്രീ പുരുഷ ബന്ധം, ആര്‍ത്തവം, പ്രസവം, ഇദ്ദ എന്നീ കാര്യങ്ങളാല്‍ ഇഅ്തികാഫ് ദുര്‍ബലപ്പെടുമെന്ന്
പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. അനുവദനീയ ആവശ്യത്തിനു വേണ്ടി പുറത്തു പോകുന്നതു അത്യാവശ്യത്തിന്റെ ഇനത്തില്‍ പെടുത്തുകയും ചെയ്തിരിക്കുന്നു. ഉദാ: ഭക്ഷണം എത്തിക്കാന്‍ ആളില്ലെങ്കില്‍ ഭക്ഷണത്തിന് വേണ്ടി പുറത്ത് പോകാം. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ മയ്യിത്ത് സംസ്‌കരണം, രോഗസന്ദര്‍ശനം എന്നിവക്കൊക്കെ പോകാം. പക്ഷേ അതൊക്കെ ഉപേക്ഷിക്കുന്നതാണ് ഉത്തമം.
എന്നാല്‍ ജോലിക്കു വേണ്ടി പുറത്ത് പോകുന്നത് അത്യാവശ്യത്തില്‍ പെടുമെന്ന് ഒരു പണ്ഡിതനും അഭിപ്രായപ്പെട്ടിട്ടില്ല. കാരണം ഇഅ്തികാഫ് കൊണ്ടുള്ള ഉദ്ദേശ്യം വിശ്വാസി അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടി ഒഴിഞ്ഞിരിക്കുക എന്നതാണ്. എന്നാല്‍ ഒരാള്‍ക്ക് ഇഅ്തികാഫിന് ഒഴിഞ്ഞിരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അയാള്‍ പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ ഇഅ്തികാഫിന്റെ നിയ്യത്ത് ചെയ്യട്ടെ. ശാഫിഈകളുടെ അഭിപ്രായത്തില്‍ ഇഅ്തികാഫിന്റെ സമയം ഒരു നിമിഷമായാലും മതി.
ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ മുന്‍ജിദ് & ശൈഖ് അത്വിയ്യ സ്വഖ്ര്‍
Add Comment