Home / ചോദ്യോത്തരം / ഫത് വ / സാമ്പത്തികം-ഫത്‌വ / ഇസ്ലാമിക ബാങ്കുകളിലെ ഇടപാടുകളുടെ സ്വഭാവം

ഇസ്ലാമിക ബാങ്കുകളിലെ ഇടപാടുകളുടെ സ്വഭാവം

ഇസ്ലാമിക ബാങ്കുകളുടെയും പലിശാധിഷ്ഠിത ബാങ്കുകളുടെയും ഇടപാടുകള്‍ തമ്മില്‍ വ്യത്യാസമില്ല. അവയും വിവിധ തന്ത്രങ്ങളിലൂടെ പലിശയിടപാടുകള്‍ തന്നെയാണ് നടത്തുന്നത്. ഈ ആരോപണത്തെ കുറിച്ച് എന്താണ് അഭിപ്രായം?

ഉത്തരം: ഹുസാമുദ്ദീനുബ്നു മൂസ അഫാന (അല്‍ഖുദ്സ് യൂനിവേഴ്സിറ്റിയിലെ കര്‍മശാസ്ത്ര/നിദാനശാസ്ത്ര വിഭാഗം പ്രഫസര്‍)

ഇസ്ലാമിക ബാങ്കുകള്‍ പലിശാധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത് എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. വ്യത്യസ്ത ഫിഖ്ഹ് അക്കാദമികള്‍ ഇസ്ലാമികം എന്നംഗീകരിച്ച പ്രമാണങ്ങളിലും അടിസ്ഥാനങ്ങളിലുമാണ് അവ സ്ഥാപിതമായിരിക്കുന്നത്. മാത്രമല്ല, പ്രഗല്‍ത്ഭരായ കര്‍മശാസ്ത്ര പണ്ഡിതരും സാമ്പത്തിക വിദഗ്ധരും അടങ്ങിയ സമിതികള്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്. അവര്‍ ഈ ബാങ്കുകള്‍ ഇസ്ലാമിക പ്രമാണങ്ങള്‍ക്കനുസൃതമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തുന്നുണ്ട്. ഇസ്ലാമിക ബാങ്ക് എന്ന ആശയത്തിന്റെ അടിസ്ഥാന പ്രചോദനം തന്നെ വായ്പ ഇടപാടുകളിലും നിക്ഷേപങ്ങളിലും പലിശ ഒഴിവാക്കുക എന്നതാണ്. ഇത് രണ്ടും പലിശാധിഷ്ഠിതമായി നടത്തുന്ന മുഖ്യധാരാ ബാങ്കിംഗ് സംവിധാനത്തെയും ഇസ്ലാമിക ബാങ്കുകളെയും എങ്ങനെയാണ് താരതമ്യം ചെയ്യുക?

ഡോ. ഗരീബ്ജമാല്‍ എഴുതുന്നു: “പലിശയില്‍നിന്ന് അകലം പാലിക്കുന്നു എന്നതുതന്നെയാണ് ഇസ്ലാമിക ബാങ്കുകളുടെ മൌലിക സവിശേഷത. അതുകൊണ്ടുതന്നെ അത് ഇസ്ലാമിക സമൂഹത്തിന്റെ ഉത്തമ താല്‍പര്യങ്ങള്‍ക്ക് അനുഗുണമാണ്. തങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വിശ്വാസപരമായ പ്രചോദനത്തോടെയും ഇസ്ലാമിന്റെ ആത്മാവുള്‍ക്കൊണ്ടും നിര്‍വഹിക്കാന്‍ അവര്‍ക്കിതുവഴി സാധിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഇത് ഐഹിക ലാഭം നേടാന്‍ വേണ്ടിമാത്രം ഏര്‍പ്പെട്ടിരിക്കുന്ന വെറും കച്ചവടമല്ല. ഇസ്ലാമിക വിരുദ്ധമായ ഇടപാടുകള്‍ നടത്തുന്നതില്‍നിന്ന് ഇസ്ലാമിക സമൂഹത്തെ മോചിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. തങ്ങള്‍ നിര്‍വഹിക്കുന്നത് ദൈവിക പ്രതിഫലം ലഭിക്കുന്ന ഇബാദത്താണ് എന്ന ചാരിതാര്‍ഥ്യവും അവര്‍ക്കുണ്ട്. ഭൌതികമായ ഫലങ്ങള്‍ ഉള്ളതോടൊപ്പം തന്നെ” (ഇസ്ലാമിക് ബാങ്കിംഗ് തത്വവും പ്രയോഗവും: പേജ്: 192,193)

ഇടപാടുകള്‍ അനുവദനീയതയുടെ വൃത്തത്തില്‍ ഒതുങ്ങി നില്‍ക്കാന്‍ വേണ്ടി ഇസ്ലാമിക ബാങ്കുകള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു:

1. മനുഷ്യന്റെ മിതവും ന്യായവുമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ സാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്‍പാദനത്തിലാണ് അവയുടെ നിക്ഷേപം കേന്ദ്രീകരിക്കുന്നത്.

2. ഉല്‍പാദകന്‍ , സാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്‍പാദനം നടത്തുന്നത് അനുവദനീയ മാര്‍ഗേണയാണ് എന്ന് ഉറപ്പുവരുത്തുന്നു.

3. ഉല്‍പാദന പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും അനുവദനീയതയുടെ പരിധികള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നു.

4. ഉല്‍പാദന വ്യവസ്ഥ ഒന്നാകെത്തന്നെ അനുവദനീയതയുടെ പരിധിയില്‍ വരുന്നുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കും.

ഡോ. യൂസുഫുല്‍ ഖറദാവി എഴുതുന്നു: “ഇസ്ലാമിക ബാങ്കുകളെയും സാമ്പത്തിക സ്ഥാപനങ്ങളെയും വിമര്‍ശിക്കുന്നവരോട് എനിക്ക് പറയാനുള്ളതിതാണ്: അവര്‍ യാഥാര്‍ഥ്യബോധത്തോടെ പെരുമാറണം. എല്ലാ രംഗങ്ങളിലും പരിമിതികളനുഭവിക്കുന്ന ഒരു സമൂഹത്തില്‍ ഇസ്ലാമിക ബാങ്കുകള്‍ മാത്രം പൂര്‍ണത വേണമെന്ന് ശഠിക്കുന്നത് ശരിയാണോ? ഇത്തരം സംരംഭങ്ങള്‍ പ്രാഥമിക ഘട്ടത്തിലുമാണ്. വെറുതെ വിമര്‍ശിക്കുന്നതിനുപകരം ആവും വിധമെല്ലാം സഹായിച്ച് അതിനെ വിജയിത്തിലെത്തിക്കാനല്ലേ നാം ശ്രമിക്കേണ്ടത്? ഓര്‍ക്കുക, ആയിരം വാക്ക് മൊഴിയാന്‍ എന്തെളുപ്പം! ഒരു ചെറു കര്‍മം എത്ര ശ്രമകരം!”

ഇസ്ലാമിക് ബാങ്കിംഗ് സംരംഭങ്ങള്‍ക്ക് ചില പോരായ്മകളും പരിമിതികളും ഉള്ളതോടൊപ്പം തന്നെ ശ്രദ്ധേയമായ നേട്ടങ്ങളും ഉണ്ടെന്ന് മനസ്സിലാക്കണം.

അത് മുസ്ലിംകള്‍ക്ക് അനുവദനീയമായ ഇടപാടുകള്‍ നടത്താനുള്ള മാര്‍ഗം എളുപ്പമാക്കിക്കൊടുത്തു. പലിശാധിഷ്ഠിത ബാങ്കുകളെ കുറിച്ച ചിന്തയില്‍നിന്ന് മുസ്ലിം മനസ്സുകള്‍ക്ക് മോചനം നല്‍കി. സമൂഹം ഇഛാശക്തിയോടെ പ്രവര്‍ത്തിച്ചാല്‍ വളരെ എളുപ്പത്തില്‍ തന്നെ പലിശ രഹിത സാമ്പത്തിക സംരംഭങ്ങള്‍ നടത്തിക്കൊണ്ടുപോകാം എന്നൊരു ഉറച്ച വിശ്വാസം അത് മുസ്ലിംകളില്‍ സൃഷ്ടിച്ചു. പലിശാധിഷ്ഠിത ബാങ്കുകള്‍, ധനികരുടെ സംരംഭങ്ങള്‍ക്ക് മാത്രമുള്ള സംവിധാനമായി പ്രവര്‍ത്തിക്കുമ്പോള്‍, മുസ്ലിം ബഹുജനങ്ങളില്‍ സാമ്പാദനത്തിന്റെയും നിക്ഷേപത്തിന്റെയും പ്രചോദനം സൃഷ്ടിക്കാന്‍ ഇസ്ലാമിക ബാങ്കുകള്‍ക്ക് സാധിക്കുന്നു.

സകാത്ത് നിധികള്‍ രൂപീകരിച്ചും ചൂഷണരഹിതമായ കടങ്ങള്‍ ലഭ്യമാക്കിയും ദാരിദ്യ്ര നിര്‍മാര്‍ജനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു ഇസ്ലാമിക സംരംഭങ്ങള്‍ക്കും ആവശ്യമായ ഫണ്ടുകള്‍ ലഭ്യമാക്കാന്‍ അവക്ക് സാധിക്കുന്നു.

About islam padasala

Check Also

പലിശയുപഭോക്താവിന്റെ സമ്മാനം സ്വീകരിക്കാമോ ?

ചോ: പലിശയുമായി ബന്ധപ്പെട്ട സ്ഥാപനത്തില്‍ ഉപജീവനാര്‍ഥം ജോലിചെയ്യുന്നയാളുടെ കുടുംബത്തില്‍നിന്ന് ഭക്ഷണപദാര്‍ഥങ്ങളും പുതുവസ്ത്രങ്ങളും സമ്മാനമായി ലഭിച്ചാല്‍ അത് സ്വീകരിക്കുന്നതിന്റെ വിധിയെന്ത് ? …

3 comments

 1. ഞാനും ഒരു IT bpo company ഇൽ ജൊലി ചെയ്യുന്നു . എന്തെ ജോലി documents review ചെയ്യലാണ് പക്ഷെ അത് ബാങ്കിങ് റിലേറ്റഡ് documents ആണ് , US ഇലെ ഹോം ലോൻ കൊടുക്കുന്ന സ്ഥാപനമാണ് അപ്പോൾ അവരുടെ കസ്റ്റമേഴ്സിന്റെ ഡോക്യൂമെന്റസ് ചെക്ക് ചെയ്തു ലോൺ കൊടുക്കാൻ പറ്റുമൊ ഇല്ലയോ എന്ന് ചെക്ക് ചെയ്യലാണ് അല്ലെങ്കിൽ അവർ ചെക്ക്‌ ചെയ്‌ത ഫയൽ ഓഡിറ്റ് ചെയ്യലാണ് . ഈ രണ്ട് തരം ജോലിയും ഹറാം ആണോ?.

  ഈ IT കമ്പനിയിൽ ബാങ്കിങ് സംബന്ധമല്ലാത്ത ഹലാലായ പല workum ചെയ്യുന്നുണ്ട് അത് കൊണ്ട് എനിക് ഈ company salary തരുന്നതു കൊണ്ട്‌ എന്തെ പണി ഹറാം ആകുമോ ?. 

  • അസ്സലാമു അലൈക്കും,

   താങ്കള്‍ ഉന്നയിച്ച വിഷയം ജോലിയിലെ ഹറാമുമായി ബന്ധപ്പെട്ടതാണല്ലോ. ബിപിഓ കന്പനികള്‍ക്ക് വേണ്ടി വര്‍ക്കുചെയ്യുന്പോള്‍ പല സ്വഭാവത്തിലുള്ള വര്‍ക്കുകള്‍ (നിഷിദ്ധമായ സംഗതികളെ സഹായിക്കുന്നതുള്‍പ്പെടെ) ചെയ്യേണ്ടിവന്നേക്കാം. താങ്കള്‍ ക്ക് ഹറാമുമായി ബന്ധപ്പെട്ടവ മാത്രം ചെയ്യേണ്ടിവരുന്നത് തീര്‍ച്ചയായും മാനസികപ്രയാസമുണ്ടാക്കുന്ന ദീനിവിരുദ്ധമായ സംഗതിയാണ്. വര്‍ഷത്തില്‍ വല്ലപ്പോഴും വരുന്നവയാണെങ്കില്‍ സക്കാതിന്‍െറയും കൂടുതലായി ചെയ്യുന്ന സ്വദഖകളുടെയും രൂപത്തില്‍ അത് ശുദ്ധിയായേനെ.
   ബിപിഓ കന്പനി അധികൃതരുമായി സംസാരിച്ച്(സാധ്യമെങ്കില്‍) അത്തരത്തിലുള്ള വര്‍ക്കുകള്‍ മാറ്റി ഹലാലായവ സ്വീകരിക്കാന്‍ ശ്രമിക്കുക. അവ്വിധം സാധ്യത തീര്‍ത്തും ഇല്ലെങ്കില്‍ നിലവിലുള്ള ജോലിയിലെ അനുഭവസന്പത്ത് മുന്‍നിര്‍ത്തി നിഷിദ്ധതയ്ക്ക് പഴുതില്ലാത്ത മറ്റുസ്ഥാപനങ്ങളില്‍ ജോലിക്ക് ശ്രമിക്കുക.

   ദീനിയായ മാര്‍ഗത്തില്‍ ജീവിക്കാനുള്ളതാങ്കളുടെ അതിയായ ആഗ്രഹം മുന്‍നിര്‍ത്തി ഞങ്ങളോട് ഉന്നയിച്ച ഈ ചോദ്യം തീര്‍ച്ചയായും ശ്ലാഘനീയമാണ്. അതുകൊണ്ടുതന്നെ അല്ലാഹുവിനോട് ആത്മാര്‍ഥമായി താങ്കള്‍ പ്രാര്‍ഥിക്കുക. നിഷിദ്ധത വരാതിരിക്കാന്‍ പരമാവധി സൂക്ഷ്മത പുലര്‍ത്തുക. അതിനായി പരിശ്രമിക്കുക.
   ആര്ർദാനംചെയ്യുകയും ഭക്തനാവുകയും അത്യുത്തമമായതിനെ സത്യപ്പെടുത്തുകയുംചെയ്യുന്നുവോ അവനെ നാം ഏറ്റവും എളുപ്പമായതിലേക്ക് വഴിനടത്തും(അല്ലൈല്-5-7)
   മേല്‍ സൂക്തത്തിന്‍െറ വെളിച്ചത്തില്‍ തീര്‍ച്ചയായും ആരെയും ഭയക്കാതെ ജീവിക്കാന്‍ താങ്കള്‍ക്ക് സാധിക്കും. തനിക്ക് ഇന്ന് ലഭ്യമായ വിജ്ഞാനവും അറിവും തീര്‍ച്ചയായും അല്ലാഹുവിന്‍െറ തൌഫീഖിനാല്‍ ലഭ്യമായതാണെന്ന തിരിച്ചറിവുള്ള ആര്‍ക്കുംതന്നെ തന്‍െറ ഉപജീവനത്തിന്‍െറയും നിലനില്‍പിന്‍െറയും കാര്യത്തില്‍ യാതൊരുവിധ ആശങ്കകളോ ഭയമോ ഉണ്ടാകില്ലെന്നതാണ് വസ്തുത.
   അല്ലാഹു അനുഗ്രഹിക്കട്ടെ…

   • മറുപടിക്ക് നന്ദി , പക്ഷെ എനിക്കു സാലറി തരുന്നതു TCS company ആണലോ അവർക് IT സംബന്ധമായ പല process ഉം (ഹലാലായ) ചെയ്യുനുണ്ട് , അത് കൊണ്ട്‌ ഇതു ഹറാം തന്നെ ആണൊ ?, ആണെങ്കിൽ ഇതുവരെ സമ്പാദിച്ച പണം എന്ത് ചെയ്യണം ?

Leave a Reply

Your email address will not be published. Required fields are marked *