മുസ് ലിംകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളും
എഴുതിയത് Administrator   

ഇസ് ലാം വിരുദ്ധമായ പോസ്റ്റുകളും മറ്റും സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പ്രചരിപ്പിക്കപ്പെടുമ്പോള്‍ മുസ് ലിംകളുടെ നിലപാട് എന്തായിരിക്കണം ?
മാന്യ വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ പങ്കുവെക്കാം.

 
മുസ് ലിം സ്ത്രീയുടെ പൊതു ഇടപെടലുകള്‍
എഴുതിയത് Administrator   

പൊതുഇടങ്ങളിലേക്ക് മുസ് ലിം സ്ത്രീകള്‍ കൂടുതലായി കടന്നുവരുന്നത് കുടുംബത്തിലുള്ള പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ അവര്‍ക്ക് തടസമാവുമെന്ന് കരുതുന്നുണ്ടോ ?
മാന്യ വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ പങ്കുവെക്കാം.

 
ന്യൂനമര്‍ദം കാരണം മഴ
എഴുതിയത് Administrator   
വെള്ളി, 13 ഏപ്രില്‍ 2012 09:40

മഴ അല്ലാഹുവിന്റെ കാരുണ്യമാണ്. എന്നാല്‍ പത്രമാധ്യമങ്ങളില്‍ കാണുന്ന ഒരു വാചകം മതവൃത്തങ്ങളില്‍ ചര്‍ച്ചക്ക് ചൂട് പിടിപ്പിക്കുന്നു. നക്ഷത്രങ്ങള്‍ കാരണം മഴ ലഭിച്ചു എന്ന് പറയുന്നവന്‍ കാഫിറാണെന്ന് പ്രസ്താവിക്കുന്ന ഖുദ്‌സിയായ ഹദീസിനെ മുന്‍നിറുത്തി ചിലര്‍ പറയുന്നു: 'ന്യൂനമര്‍ദത്താല്‍ മഴയുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നവന്‍ കാഫിറാണ്.' ഈ പ്രസ്താവനയെ മാന്യവായനക്കാര്‍ എങ്ങനെ നോക്കിക്കാണുന്നു ? അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം.

അവസാനം അപ്ഡേറ്റ് ചെയ്യപ്പെട്ടത് വെള്ളി, 13 ഏപ്രില്‍ 2012 09:50
 
അധികാരം ചോദിച്ച് വാങ്ങാമോ?
എഴുതിയത് Administrator   
ബുധന്‍, 04 ഏപ്രില്‍ 2012 09:40

അര്‍ഹതപ്പെട്ടതാണെങ്കിലും അല്ലെങ്കിലും അധികാരം ചോദിച്ചുവാങ്ങുന്നത് ഇസ് ലാമികമാണോ ? ഈ ചോദ്യം പലപ്പോഴും മതസംഘടനകള്‍ക്കിടയില്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. 'യൂസുഫ് (അ) പറഞ്ഞു: രാജ്യത്തിന്റെ ഖജനാവുകള്‍ എന്റെ ഉത്തരവാദിത്വത്തിലേല്‍പിച്ചാലും. ഞാന്‍ അതു കാത്തുസൂക്ഷിക്കുന്നവനും അറിവുള്ളവനുമാകുന്നു' (യൂസുഫ് 55) എന്ന ഖുര്‍ആനിക വചനം വെച്ച് അവകാശപ്പെട്ട അധികാരങ്ങള്‍ ചോദിച്ച് വാങ്ങുന്നതില്‍ കുഴപ്പമില്ല എന്ന ശക്തമായ പക്ഷം നിലവിലുണ്ട്. അധികാര മോഹം ഇസ് ലാമികമല്ലെന്നും അത് ചോദിക്കുന്നവര്‍ക്ക് നബി (സ) അത് നല്‍കിയിട്ടില്ലെന്നുമാണ് മറ്റൊരു വാദം. അഥവാ അവകാശപ്പെട്ടതാണെങ്കിലും അധികാരം ചോദിച്ച് വാങ്ങാന്‍ പാടില്ലെന്ന് ചുരുക്കം. ഈ വിഷയത്തില്‍  മാന്യ വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം.

അവസാനം അപ്ഡേറ്റ് ചെയ്യപ്പെട്ടത് ബുധന്‍, 04 ഏപ്രില്‍ 2012 10:03
 
ഇസ്രയേലുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം
എഴുതിയത് Administrator   

ഇസ്രയേലുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം ഭീകരവിരുദ്ധ പോരാട്ടത്തിന് ഗുണകരമാവുമെന്ന അഭിപ്രായത്തോട് യോജിക്കാമോ ? ഇസ്രയേലും ഫലസ്തീനുമായി ബന്ധപ്പെട്ട് മഹാത്മജിയും ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിര ഗാന്ധിയും സ്വീകരിച്ചുപോന്ന തത്ത്വാധിഷ്ഠിതവും അഭിജാതവുമായ നയസമീപനങ്ങളില്‍നിന്നുള്ള വ്യതിചലനമാണോ ഇത് ? മാന്യ വായനക്കാര്‍ക്ക് അഭിപ്രായങ്ങള്‍ പങ്ക് വെക്കാം.

 
ഇസ് ലാമിക ചിഹ്നങ്ങളെ അവഹേളിക്കല്‍
എഴുതിയത് Administrator   

ഇസ് ലാമിക ചിഹ്നങ്ങളെ അവഹേളിക്കാന്‍ ഇസ് ലാം വിരുദ്ധര്‍ നടത്തുന്ന ഖുര്‍ആന്‍ കത്തിക്കല്‍, കാര്‍ട്ടൂണ്‍ വരക്കല്‍ പോലുള്ള പ്രവര്‍ത്തനങ്ങളോട് മുസ് ലിംകള്‍ വൈകാരികമായി പ്രതികരിക്കുന്നതില്‍ തെറ്റുണ്ടോ ? പെട്ടെന്ന് ക്ഷോഭിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന വിഭാഗമായി മുസ് ലിംകളെ താറടിക്കാനാണ് ഇസ് ലാം വിരുദ്ധര്‍ ഇത്തരം തന്ത്രങ്ങള്‍ മെനയുന്നതുന്നതെന്ന് മനസ്സിലാക്കി ഈ കൃത്യങ്ങളോട് സംവാദാത്മകമായി പ്രതികരിക്കുകയാണ് വേണ്ടതെന്ന നിലപാടിനോട് യോജിക്കാമോ ? മാന്യ വായനക്കാര്‍ക്ക് അഭിപ്രായങ്ങള്‍ പങ്കുവെക്കാം

 
പ്രവാചകസ്‌നേഹം നമ്മെ പ്രചോദിപ്പിക്കേണ്ടത്
എഴുതിയത് Administrator   

മനുഷ്യരാശിക്ക് അല്ലാഹുവില്‍നിന്ന് ലഭിച്ച മഹത്തായ അനുഗ്രഹമാണ് മുഹമ്മദ് നബി (സ)യുടെ നിയോഗം. ആ മഹാനുഗ്രഹി ജനിച്ച നാള്‍ പ്രവാചകനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും സന്തോഷത്തിന്റെ സുദിനമാണ്. സന്തോഷത്തിലുമേറെ, റസൂലിനോടുള്ള സ്‌നേഹം അദ്ദേഹം ലോകത്തിന് സമര്‍പിച്ച മാനവിക അധ്യാപനങ്ങള്‍  ജീവിതത്തിലേക്ക് പകര്‍ത്താനും പൊതുജനത്തിലേക്ക് പരത്താനുമുള്ള ആവേശമാണ് എല്ലാവര്‍ക്കും നല്‍കുന്നത്. സന്തോഷവേളയോടൊപ്പം മുസ് ലിം സമൂഹം നബി(സ)യുടെ മാനവിക സന്ദേശം ലോകത്തിന് പരിചയപ്പെടുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കേണ്ടതില്ലേ ? മാന്യ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇവിടെ പങ്കുവെക്കാം.

 
മുസ്ലിം സമുദായത്തോടുള്ള അവഗണന അവസാനിപ്പിക്കുക.
എഴുതിയത് Administrator   

മുസ്ളിം സമുദായത്തിലെ ജനപ്രതിനിധികള്‍, പത്രപ്രവര്‍ത്തകര്‍, എഴുത്തുകാര്‍ തുടങ്ങിയ 258 പേരുടെ ഇമെയിലുകള്‍ കേരള ആഭ്യന്തര വകുപ്പ് ചോര്‍ത്തിയത് ആര്‍ക്കു വേണ്ടിയാണെന്ന് വ്യക്തമാക്കണം. ജനാധിപത്യ സമൂഹത്തില്‍ ഒരു വിഭാഗത്തെ പ്രത്യേകമായി ലക്ഷ്യംവെക്കുന്ന  ഭരണകൂട നടപടി സാമൂഹികഭദ്രത തകര്‍ക്കുന്നതാണ്. സാമ്രാജ്യത്വ ശക്തികളുടെ നേതൃത്വത്തില്‍ നടക്കുന്ന മുസ്ളിം വേട്ടയില്‍ മതേതര ഭരണകൂടങ്ങള്‍ പോലും വീണുപോകുന്നതിന്റെ തെളിവാണിത്.
പൌരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള ശ്രമം എന്നതിനേക്കാള്‍ ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികളുടെ മുസ്ളിം വിരുദ്ധ വംശീയ മനോഭാവത്തിന്റെ പ്രത്യക്ഷ സാക്ഷ്യം കൂടിയാണിത്. മുഖ്യമന്ത്രി അറിയാതെയാണ് ഇത്തരമൊരു നടപടിയെങ്കില്‍ അത് കൂടുതല്‍ ദുരൂഹമാണ്.
ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികളുടെ അമേരിക്കന്‍ ഇസ്രായേല്‍ സംഘ്പരിവാര്‍ ബന്ധങ്ങളും സംസ്ഥാനത്തെ ചില മുസ്ളിം കേന്ദ്രങ്ങളില്‍ നടത്തിയ രഹസ്യ സര്‍വേകളും ഇതിനകം ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകള്‍, ലൌ ജിഹാദ് കാമ്പയിന്‍ തുടങ്ങി മുസ്ളിം സമൂഹത്തെ അരക്ഷിതാവസ്ഥയില്‍ തളച്ചിടാനുള്ള ശ്രമത്തിന്റെ  ഭാഗമാണിതും. 
സ്വന്തം ജനതയെ വിശ്വാസത്തിലെടുക്കാത്ത ഭരണകൂട നടപടി ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ല.
ഭരണമുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസും മുഖ്യകക്ഷിയായ മുസ്ളിം ലീഗും ഈ വിഷയത്തില്‍ ശക്തവും ആര്‍ജവവുമുള്ള നിലപാട് സ്വീകരിക്കാന്‍ സന്നദ്ധമാവണം. സര്‍ക്കാറിനെ ഇത്തരം വിവേചന പൂര്‍ണമായ നിലപാടിനെതിരെ നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു.

 
ആശംസകള്‍ കൈമാറുന്നത്...
എഴുതിയത് Administrator   

ബഹുസ്വര സമൂഹത്തില്‍ ഇസ്്ലാമിക പ്രതിനിധാനം പലവിധ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. ഇതര മത ആഘോഷങ്ങളില്‍ ആശംസകള്‍ നേരുന്നതും പങ്കുചേരുന്നതും അഭിപ്രായ അന്തരങ്ങള്‍ക്ക് അവസരമുള്ള വിഷയമാണ്. ക്രിസ്തുമസും അതുമായി ബന്ധപ്പെട്ടുകിടക്കുന്ന പുതുവല്‍സരവും മുന്‍നിര്‍ത്തി ആശംസാ പ്രളയങ്ങളുടെ കാലത്ത് നമുക്കിവിടെ ഒരു ചൂടുള്ള ചര്‍ച്ചയാകാം

 
ഡെമോക്രാറ്റ് ഇസ്്ലാം, ലിബറല്‍ ഇസ്്ലാം
എഴുതിയത് Administrator   

അറബ് വസന്തത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ ഉയര്‍ന്നു കേട്ട പ്രയോഗങ്ങളാണ് പൊളിറ്റിക്കല്‍ ഇസ്്ലാം, മോഡറേറ്റ് ഇസ്്ലാം, ഡെമോക്രാറ്റ് ഇസ്്ലാം, ലിബറല്‍ ഇസ്്ലാം തുടങ്ങിയവ. ഇവയെ ഇസ്്ലാമിന്റെ ശരിയായ പ്രതിനിധാനം അവകാശപ്പെടാവുന്ന ശബ്ദാവലികളായി വായിക്കുന്നത് നീതീകരിക്കാമോ? പുതുതായി പ്രയോഗിക്കപ്പെടുന്ന പദാവലികളുടെ പ്രയോക്താക്കളും വക്താക്കളും അതുകൊണ്ട് അര്‍ഥമാക്കുന്നത് എന്താണ്?

 
പ്രബോധനത്തിന്റെ രീതിയും ശൈലിയും
എഴുതിയത് Administrator   

ഇസ്്ലാമിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഗുണകാംക്ഷയോടെ ആയിരിക്കണമെന്നതാണ് വിശുദ്ധ ഖുര്‍ആന്റെ നിര്‍ദേശം. എന്നാല്‍ ഇന്ത്യന്‍ പശ്ചാതലത്തില്‍ അതെങ്ങനെയായിരിക്കണമെന്നതില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട്. വ്യത്യസ്ത രീതികളും ശൈലികളും പിന്‍തുടരുന്ന ഒരുപാട് സംരംഭങ്ങളും വ്യക്തികളും രാജ്യത്ത് സജീവവുമാണ്. യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ ഇസ്്ലാമിക പ്രബോധനത്തിന്റെ മുന്‍ഗണനകളും രീതിശാസ്ത്രവും എന്തായിരിക്കണം?

 
അമേരിക്കയുടെ ഇസ് ലാം മമത
എഴുതിയത് Administrator   

അറബ് ലോകത്തെ ജനകീയ വിപ്ളവങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ് ലാമിക പ്രസ്ഥാനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാരാണെന്ന അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്റണ്‍ പ്രസ്താവിച്ചതിനോട് എങ്ങിനെ പ്രതികരിക്കുന്നു?

 
അറഫാനോമ്പ് എന്നാണ് നിര്‍വഹിക്കേണ്ടത്?!
എഴുതിയത് Administrator   

ദുല്‍ഹജ്ജ് മാസം പിറന്നു. അറഫാനോമ്പ് പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. അത് ദുല്‍ഹജ്ജ് ഒമ്പതിനാണോ സുന്നത്ത് അതല്ല ഹാജിമാര്‍ അറഫയില്‍ സമ്മേളിക്കുന്ന ദിവസം അവരോട് ഐക്യദാര്‍ഢ്യമായിക്കൊണ്ടാണോ നിര്‍വഹിക്കേണ്ടത് എന്ന ചര്‍ച്ചക്ക് ഇനിയും പ്രസക്തിയുണ്ട്. ഈ വര്‍ഷമിതാ ഒരു വിഭാഗം അറഫാ ദിവസം പെരുന്നാള്‍ പ്രഖ്യാപിച്ചിരിക്കുന്നു. നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്?

 
മുസ്്ലിം സ്ത്രീ പൊതുരംഗത്ത്
എഴുതിയത് Administrator   

ഒരു സ്ത്രീയുടെ പ്രഥമവും പ്രധാനവുമായ മേഖല അവളുടെ വീടാണ്. അവളുടെ മുഖ്യദൌത്യമാവട്ടെ മാതൃത്വവും സന്താന സംരക്ഷണവും. ഇതാണ് പ്രമാണങ്ങളില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയുന്ന മാതൃകാ വനിത. അവളുടെ ഉത്തരവാദിത്വം അവളുടെ വീടാണെന്നര്‍ഥത്തിലുള്ള ഹദീസു പോലുമുണ്ട്. പിന്നെന്തിന് അവള്‍ ജോലിക്കുപോവണം?! കുടുംബത്തിന്റെ ചെലവ് പുരുഷന്റെ ബാധ്യതയല്ലേ?! അവള്‍ പുറത്തിറങ്ങുന്നതല്ലേ ഇന്ന് നാം കാണുന്ന സകല പ്രശ്നങ്ങളുടെയും നാരായവേര്?! ഇതിനെതിരെ എന്തുന്യായമാണ് നിങ്ങള്‍ക്ക് പങ്കുവെക്കാനുള്ളത്?

 
ഇസ് ലാമും കലയും
എഴുതിയത് Administrator   

കല കലയ്ക്കു വേണ്ടിയല്ലായെന്ന് എല്ലാവരും പറയുന്നു. എന്നാല്‍ ഇസ് ലാം കലയ്ക്ക് ചില പരിധികള്‍ വെക്കുന്നു. ഇസ് ലാമിന് അനുയോജ്യമായ കലാസങ്കേതങ്ങളെ പ്രോത്സാഹിപ്പിക്കുകയും അല്ലാത്തവയെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. കവിതകള്‍, ആവിഷ്കാരങ്ങള്‍,.... ഇങ്ങനെയെല്ലാം കൃത്യമായി വ്യവഛോദിക്കുമ്പോഴാണ് പലപ്പോഴും ഖുര്‍ആനുമായും പ്രവാചക നിര്‍ദേശങ്ങളുമായും ഏറ്റുമുട്ടുന്നതായി നമുക്കനുഭവപ്പെടുന്നത്. സംഗീതം ഇസ്്ലാമികമായി ന്യായീകരിക്കാവതല്ല എന്നാണ് പ്രമാണങ്ങളുടെ അക്ഷരവായന. ദൈവ വചനങ്ങളില്‍ നിന്ന് തടയുന്നതാണെങ്കിലേ അത് ' ലഹ്വുല്‍ ഹദീഥ്'ആവൂ എന്ന മറ്റൊരു വായന. ഇതിലെവിടെയാണ് നമ്മുടെ സ്ഥാനം?! കലയെ ഒന്നടങ്കം പടിയടച്ചു പിണ്ഡം വെക്കണോ.?! അതോ.?!!... ഇനിയുള്ള ചര്‍ച്ച നിങ്ങള്‍ക്ക് വിടുന്നു....

 
<< തുടക്കം < പ്രിവ്യു 1 2 അടുത്തത് > അവസാനം >>

പേജ് 1 ൽ 2
Scroll to Top