ഈ സൈറ്റിനെ പിന്തുടരൂ..

Bookmark and Share

By PDUNCO my-uncleloans

എന്റെ ഇസ് ലാം അനുഭവങ്ങള്‍
ഇസ് ലാമെന്ന വെളിച്ചത്തിലേക്കുള്ള എന്റെ യാത്ര
എഴുതിയത് : അന്ന ലിന്‍ഡ   
ശനി, 11 മെയ് 2013 03:28

അന്ന ലിന്‍ഡ എന്ന ഞാന്‍ ഐസ് ലന്റിലാണ് ജനിച്ചതും വളര്‍ന്നതും. അവിടത്തെ ലൂഥറണ്‍ ചര്‍ച്ചില്‍ നിന്ന് ആദ്യകുര്‍ബാന സ്വീകരിച്ചു. കാനഡ സര്‍വകലാശാലയില്‍ നിന്ന് സാഹിത്യത്തില്‍ ബിരുദമെടുത്തു. 1990 മുതല്‍ ഡെന്മാര്‍ക്കില്‍ ജോലിയോടൊപ്പം പഠനം തുടര്‍ന്നു.
1997 ല്‍ അറബി പഠിക്കുന്നതിനായി ഈജിപ്തില്‍ പോയപ്പോള്‍ മതങ്ങളെക്കുറിച്ച് പഠിക്കണമെന്നാഗ്രഹമുണ്ടായി. ക്രിസ്ത്യാനിയായ ഒരു കൂട്ടുകാരിയില്‍ നിന്ന്  ലഭിച്ച ബൈബിളിലൂടെയാണ്  ക്രിസ്തുമത പഠനം ആരംഭിച്ചത്. അതിന് മുമ്പ് ബൈബിളിനെക്കുറിച്ചോ വേദങ്ങളെക്കുറിച്ചോ യാതൊരറിവുമുണ്ടായിരുന്നില്ല എനിക്ക്.
1998 ല്‍ ഡമാസ്‌കസ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ബൈബിള്‍ പൂര്‍ണാര്‍ത്ഥത്തില്‍ വായിച്ച് തീര്‍ത്തത്. വായിച്ചതിനനുസരിച്ച് നോട്ടുകള്‍ തയ്യാറാക്കിയിരുന്നു.

 
എനിക്ക് മരിക്കാനാവില്ല, ഒരു അമുസ് ലിമായി : ഗബ്രീലെ സ്ട്രാസര്‍
ബുധന്‍, 17 ഏപ്രില്‍ 2013 09:51

ഞാന്‍ ഗബ്രീലേ സ്ട്രാസര്‍. ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗാണ് സ്വദേശം. പാരമ്പര്യ റോമന്‍കത്തോലിക്കാ കുടുംബത്തിലാണ് ജനിച്ചത്. എട്ട് വയസായപ്പോള്‍ ആദ്യകുര്‍ബാന സ്വീകരിച്ചു. പതിനൊന്നാമത്തെ വയസില്‍ പള്ളിയംഗത്വം സ്ഥിരീകരിച്ചു.

കത്തോലിക്കന്‍ വിശ്വാസപ്രമാണങ്ങളില്‍ എനിക്ക് പലപ്പോഴും ആത്മാര്‍ത്ഥമായി വിശ്വസിക്കാനായിരുന്നില്ല. മതവുമായി ബന്ധപെട്ട കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍, കത്തോലിക്കാ വിശ്വാസപ്രമാണങ്ങള്‍ യുക്തിയില്ലാത്തതാണെന്ന് കൂട്ടുകാരോട് ഞാന്‍ പറഞ്ഞിരുന്നു. എങ്കിലും വിശ്വാസ കാര്യങ്ങള്‍ അനുഷ്ഠിച്ചിരുന്നു-അതും മാതാപിതാക്കളെ തൃപ്തിപെടുത്താനായി. ദൈവിക നിയമത്തിന് തെളിവില്ലെന്ന എന്റെ വിശ്വാസം കപട ക്രിസ്തുമതവിശ്വാസിയായി ജീവിക്കാന്‍ എന്നെ പ്രേരിപ്പിച്ചു.

 
മാധ്യമങ്ങള്‍ പടച്ചുവിടുന്നതല്ല യഥാര്‍ഥ ഇസ് ലാം: ജെയേര്‍ഡ്
ബുധന്‍, 10 ഏപ്രില്‍ 2013 09:55

(അമേരിക്കന്‍ വംശജനായ ജെയേര്‍ഡിന്റെ ഇസ് ലാമിലേക്കുള്ള യാത്ര)

ഞാന്‍ ജെയേര്‍ഡ്. അമേരിക്കയാണ് സ്വദേശം. ക്രിസ്തുമതവിശ്വാസിയായിരുന്ന ഞാന്‍ ഇസ്‌ലാം സ്വീകരിച്ചിട്ട് ഒരു വര്‍ഷമായി. ഇസ് ലാമിനുമുമ്പ് ജീവിത്തില്‍ പേരിന് മാത്രമായിരുന്നു മതം. സാധാരണ ക്രിസ്ത്യന്‍ സമൂഹത്തെപ്പോലെ ഞായാറാഴ്ച പള്ളിയില്‍ പോകുക, ക്രിസ്തുമസും ഇസ്റ്ററും ആഘോഷിക്കുക എന്നതിലപ്പുറമുള്ള മതചടങ്ങുകളൊന്നും എനിക്കുണ്ടായിരുന്നില്ല. ചാനല്‍ പരിപാടികള്‍ സ്ഥിരമായി ശ്രദ്ധിക്കുന്ന സ്വാഭാവമുണ്ടായിരുന്നു. സി.എന്‍.എന്‍, ഫോക്‌സ് പോലുള്ള വാര്‍ത്താചാനലുകള്‍ പ്രത്യേകിച്ച്.
ഈ ചാനലുകളുടെ പരിപാടികളിലാണ് അധികവും ഞാന്‍ ഇസ് ലാമിനെ കേട്ടിരുന്നത്. എങ്കിലും മുസ് ലിംകളുമായി ഇടപഴകാനോ ഖുര്‍ആന്‍ വായിക്കാനോ ഞാന്‍ ശ്രമിച്ചിരുന്നില്ല.

 
ഖുര്‍ആന്റെ ന്യൂനതകളന്വേഷിച്ചു; ഗാരിമില്ലര്‍ എത്തിയത് ഇസ് ലാമെന്ന സത്യത്തിലേക്ക്
വെള്ളി, 05 ഏപ്രില്‍ 2013 06:31

കനേഡിയന്‍ ഗണിതാധ്യാപകന്‍, ടൊറോണ്ടോ യൂണിവേഴിസിറ്റി പ്രഫസര്‍ പൗരസ്ത്യപഠന വിദഗ്ധന്‍, എല്ലാത്തിനുമുപരി ക്രിസ്ത്യന്‍ മിഷിണറി, ബൈബിള്‍ പണ്ഡിതന്‍ എന്നീ നിലകളിലെല്ലാം ഗാരിമില്ലര്‍ പ്രസിദ്ധനാണ്.
തര്‍ക്കശാസ്ത്രവും ഗണിതശാസ്ത്രവും അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളാണ്. ക്രിസ്ത്യന്‍ മിഷണറി എന്ന നിലയില്‍ മുസ് ലിംകളുമായി സംവദിക്കുമ്പോള്‍ ഖുര്‍ആനിലെ അബദ്ധങ്ങളെക്കുറിച്ചും പോരായ്മകളെക്കുറിച്ചും സംസാരിക്കുന്നതിനായി അദ്ദേഹം ഖുര്‍ആന്‍ വായിക്കാന്‍ തീരുമാനിച്ചു.

പ്രവാചക പത്‌നിയായിരുന്ന ഖദീജയുടെ മരണത്തില്‍ അഭ്യൂഹമുണ്ടെന്നും അത് ഖുര്‍ആനില്‍ കാണുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം ! പക്ഷെ അതുമായി ബന്ധപെട്ട യാതൊന്നും അദ്ദഹമതില്‍ കണ്ടില്ല.
ക്രിസ്തീയ മഹതിയും വിശുദ്ധവനിതയുമായ മര്‍യമിന്റെ നാമം ഖുര്‍ആനില്‍ കണ്ടതില്‍ അദ്ദേഹം അല്‍ഭുതപെട്ടു. മേരിയുടെ നാമം പരാമര്‍ശിക്കുക മാത്രമല്ല, അവരുമായി ബന്ധപെട്ട പല സംഭവങ്ങളും ഖുര്‍ആന്‍ വ്യക്തമായി അവതരിപ്പിക്കുന്നുവെന്നത് അദ്ദേഹത്തെ അല്‍ഭുതപെടുത്തി.

 
ഈ ഇസ് ലാമിന്റെ വെളിച്ചത്തിനെന്തൊരു വെളിച്ചം ! - നൂറ (ഇറ്റലി)
ചൊവ്വ, 02 ഏപ്രില്‍ 2013 06:51

മതപരമായി കാര്‍ക്കശ്യം പുലര്‍ത്താത്ത, ഇറ്റലിയിലെ പാരമ്പര്യ ക്രിസ്ത്യന്‍ കത്തോലിക്കാ കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. എല്ലാ ബുധനാഴ്ചയും ക്രിസ്തുമത വിദ്യാഭ്യാസം നേടുന്നതിനായി മാതാപിതാക്കള്‍ ഞങ്ങളെ കാത്തിയിസം ക്ലാസിനയച്ചു. എന്നാല്‍ പിതാവെന്നോട് ക്രിസ്ത്യാനിസത്തെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. സാധാരണ ധാര്‍മ്മിക മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് ജീവിക്കണമെന്നതിനപ്പുറം മതത്തിന്റെ ചട്ടക്കൂടില്‍ ജീവിക്കണമെന്നോ ക്രിസ്തുമതം അനുശാസിക്കും വിധം പരലോകമുണ്ടെന്നോ അദ്ദേഹം എന്നോട് പറഞ്ഞില്ല. അതിനാല്‍ മതമൂല്യങ്ങളോട് എനിക്ക് പ്രത്യേക താല്‍പര്യം തോന്നിയില്ല. എന്തിനേറെ ദൈവമുണ്ടെന്ന വിശ്വാസം പോലും ഇല്ലായിരുന്നു.
എന്നാല്‍ ലോകത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും അനീതിയിലും എനിക്ക് അമര്‍ഷമുണ്ടായിരുന്നു. ഈ അവസ്ഥയെ നേരിടാന്‍ ഒരു പ്രത്യയശാസ്ത്രം ആവശ്യമാണെന്നും എനിക്ക് തോന്നി.

 
പേജ് 1 ൽ 9
Scroll to Top