ഈ സൈറ്റിനെ പിന്തുടരൂ..

kerala
മലയാളി പത്രപ്രവര്‍ത്തകന്‍ ഹംസ ആലുങ്ങലിന് ദേശീയ മാധ്യമ അവാര്‍ഡ്
ബുധന്‍, 22 മെയ് 2013 04:03

ചെന്നൈ: സ്‌കിസോഫ്രീനിയ റിസര്‍ച്ച് ഫൗണ്ടേഷനും പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും സംയുക്തമായി നല്‍കുന്ന 2012ലെ ദേശീയ മാധ്യമ അവാര്‍ഡിന് സിറാജ് സബ് എഡിറ്റര്‍ ഹംസ ആലുങ്ങല്‍ അര്‍ഹനായി. 2012 ഡിസംബര്‍ 25 മുതല്‍ സിറാജില്‍ പ്രസിദ്ധീകരിച്ച 'മാനസികാരോഗ്യ കേന്ദ്രങ്ങളല്ല, മനോരോഗ കേന്ദ്രങ്ങള്‍' എന്ന അന്വേഷണ പരമ്പരയാണ് പ്രാദേശിക ഭാഷാ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്.
10,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ചെന്നൈയില്‍ നടന്ന ചടങ്ങില്‍ മഹാത്മാ ഗാന്ധിയുടെ പൗത്രനും പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയില്‍ നിന്നും ഹംസ ഏറ്റുവാങ്ങി.

 
പൊതുരംഗത്തിറങ്ങുന്ന മുസ്‌ലിംകളെ വേട്ടയാടുന്നു: സല്‍മാ യഅ്കൂബ്
തിങ്കള്‍, 20 മെയ് 2013 05:16

കോഴിക്കോട്: രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്ന മുസ്‌ലിംകളെ പാശ്ചാത്യരാഷ്ട്രങ്ങളും മാധ്യമങ്ങളും ഇസ്‌ലാമോഫോബിയയുടെ പേരില്‍ വേട്ടയാടുകയാണെന്ന് ബ്രിട്ടനിലെ റെസ്‌പെക്റ്റഡ് പാര്‍ട്ടിയുടെ മുന്‍ ചെയര്‍പേഴ്‌സണ്‍ സല്‍മാ യാക്കൂബ്. കോഴിക്കോട് കടപ്പുറത്ത് സോളിഡാരിറ്റി യൂത്ത് സ്പ്രിങ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇസ്്‌ലാമില്‍നിന്നും ഖുര്‍ആനില്‍നിന്നും വിമോചനപ്പോരാട്ടങ്ങള്‍ക്ക് പ്രചോദനം ഉള്‍ക്കൊള്ളുന്നവരെയാണ് ഇപ്രകാരം

 
കേരളാ കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ശനി, 18 മെയ് 2013 04:37

ജിദ്ദ: എഴുത്തുകാരികള്‍ക്കായി കേരളാ കലാകേന്ദ്രം കമലാ സുരയ്യ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ രണ്ടാമത് കമലാ സുരയ്യ ചെറുകഥാ അവാര്‍ഡ് റുബീന നിവാസ് (സൗദി അറേബ്യ) രചിച്ച 'ബ്രേക്കിങ് ന്യുസ'് എന്ന കഥയ്ക്ക് ലഭിച്ചു. മൂന്ന് വര്‍ഷത്തിനിടയില്‍ ആദ്യമായി പ്രസിദ്ധീകൃതമായ കഥയാണ് അവാര്‍ഡിന് പരിഗണിച്ചത്. 10000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും

 
ബീമാപ്പള്ളി വെടിവെപ്പ്: അന്വേഷണ റിപ്പോര്‍ട്ട് തടഞ്ഞുവെച്ചത് നടപടിക്രമങ്ങള്‍ ലംഘിച്ച്
വെള്ളി, 17 മെയ് 2013 05:58

തിരുവനന്തപുരം: ആറ് പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുന്നതിനും കാരണമായ ബീമാപള്ളി പോലീസ് വെടിവെപ്പ് സംബന്ധിച്ച് തിരുവനന്തപുരം ജില്ലാ ജഡ്ജിയായിരുന്ന കെ രാമകൃഷ്ണന്‍ സമര്‍പ്പിച്ച ജുഡിഷ്യല്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും തടഞ്ഞു വെച്ചിരിക്കുന്നത് നടപടിക്രമങ്ങള്‍ ലംഘിച്ച്. റിപ്പോര്‍ട്ട് നിയമ വിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുന്നത് ആഭ്യന്തര വകുപ്പിലെ രഹസ്യ വിഭാഗമാണ്. എന്നാല്‍ വിവരാവകാശ കമ്മീഷനും ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചിരിക്കുന്നത്.
1952ലെ അന്വേഷണ കമ്മീഷന്‍ നിയമത്തിലെ വകുപ്പ് മൂന്ന്(നാല്) അനുസരിച്ച് റിപ്പോര്‍ട്ട് സര്‍ക്കാറിന് ലഭിച്ച് ആറ് മാസത്തിനുള്ളില്‍ ടേക്കണ്‍ മെമ്മോറാണ്ടം സഹിതം നിയമസഭയുടെ മുന്നില്‍ സമര്‍പ്പിക്കണമെന്നാണ് ചട്ടം. എന്നിരിക്കെ നിയമസഭയുടെ മുന്നില്‍ സമര്‍പ്പിക്കാത്ത റിപ്പോര്‍ട്ട് പൗരസമൂഹത്തിന് നല്‍കുന്നത് നിയമസഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഇത് തടഞ്ഞുവെച്ചിരിക്കുന്നത്. വിവരാവകാശ നിയമത്തിലെ എട്ട് (ഒന്ന്) സി വകുപ്പുപ്രകാരം

 
ശ്രദ്ധ നേടി വീണ്ടും 'മൈ നെയിം ഈസ് ഖാന്‍'

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേരള ഘടകം നടത്തുന്ന യു.എ.പി.എക്കെതിരായ ജനവിചാരണ യാത്രയില്‍ കോഴിക്കോട് ദേശീയ കലാകേന്ദ്രം അവതരിപ്പിക്കുന്ന മൈ നെയിം ഈസ് ഖാന്‍ എന്ന തെരുവുനാടകം ജനശ്രദ്ധ നേടുന്നു. ഫാഷിസത്തിന്റെ നവരൂപങ്ങളെയും അമേരിക്കന്‍ നരമേധത്തിന്റെ നിഷ്ഠൂരതകളെയും ദൃശ്യവല്‍ക്കരിക്കുന്ന നാടകം യു.എ.പി.എ. നിയമത്തിന്റെ മനുഷ്യത്വരാഹിത്യവും ജനാധിപത്യ വിരുദ്ധസ്വഭാവവും സരസമായി തുറന്നുകാട്ടുന്നു. അവതരിപ്പിച്ച സദസ്സുകളിലൊക്കെ നീണ്ട കൈയടിയാണ് നാടകത്തിനു ലഭിക്കുന്നത്.
ഒരു നാടകത്തിന്റെ റിഹേഴ്‌സല്‍ ക്യാംപില്‍ പോലിസെത്തുന്നതാണ് പ്രമേയം. നാടക ക്യാംപിന്റെ മറവില്‍ തീവ്രവാദ പരിശീലനം നടത്തുകയാണെന്നാണ് പോലിസ് ആരോപിക്കുന്നത്. ചെറുനാരങ്ങയും ഉപ്പും കറിക്കത്തിയും

 
കൂടുതല്‍ ലേഖനങ്ങള്‍ .....
<< തുടക്കം < പ്രിവ്യു 1 2 3 4 5 6 7 8 9 10 അടുത്തത് > അവസാനം >>

പേജ് 1 ൽ 66
Scroll to Top