|
ബുധന്‍, 19 ജൂണ്‍ 2013 04:48 |
|
ന്യൂഡെല്‍ഹി: വരാനിരിക്കുന്ന അസംബ്ലി ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ട് ബിജെപി മൈനോറിറ്റി സെല്‍ മുസ് ലിംവോട്ടര്‍മാരെ പ്രീണിപ്പിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നു. അതിന്റെ ഭാഗമായി പുതിയ മുദ്രാവാക്യവുമായി ദല്‍ഹിയില്‍ പാര്‍ട്ടി രംഗത്തുവന്നു.' ജൊ മുസല്‍മാന്‍ കാ വികാസ് കരേഗാ, വൊഹി ദേശ് പര്‍ രാജ് കരേഗാ'...(മുസ് ലിംകളുടെ പുരോഗതിക്കായി ആര് പണിയെടുക്കുന്നുവോ, അവര്‍ രാജ്യം ഭരിക്കും) എന്നു പറഞ്ഞുകൊണ്ട് പാര്‍ട്ടി സംസ്ഥാനപ്രസിഡണ്ട് വിജയ് ഗോയലിന്റെ പിന്തുണയോടെയാണ് മൈനോറിറ്റി സെല്‍ പള്ളികളിലും മദ്‌റസകളിലും മുസ്‌ലിം ഗല്ലികളിലും ലഘുലേഖകളും നോട്ടീസുകളും വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്.
|