|
ചൊവ്വ, 18 ജൂണ്‍ 2013 04:49 |
|
മുംബൈ: മരണക്കിടക്കയിലുള്ള മാതാവിനെകാണാന്‍ പതിനായിരം രൂപ കോടതിയില്‍ കെട്ടിവെക്കണം മകനോട് കോടതി. 2006ലെ മുംബൈ ട്രെയിന്‍ ആക്രമണക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുഹമ്മദ് സാജിദ് അന്‍സാരിക്കാണ് ഈ ദുര്‍വ്വിധി. മോക്ക നിയമ പ്രകാരമാണ് അന്‍സാരി അറസ്റ്റ് ചെയ്യപ്പെട്ടത്. മോക്കാ നിയമ പ്രകാരം ജാമ്യത്തിന് വകുപ്പില്ലെന്ന് പറഞ്ഞാണ് വൈ.ഡി. ഷിന്‍ഡേ അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചത്. എന്നാല്‍ പതിനായിരം രൂപ കോടതിയില്‍ കെട്ടിവെച്ചാല്‍ ആറുമണിക്കൂറിനകം തിരിച്ചെത്തണമെന്ന നിബന്ധനയില്‍, ഉമ്മയെ ചികിത്സിക്കുന്ന ആശുപത്രിയില്‍ സന്ദര്‍ശിക്കാമെന്ന ഇളവ് കോടതി നല്‍കി.
|