ഈ സൈറ്റിനെ പിന്തുടരൂ..

Bookmark and Share
ലൈംഗികതയെ കുറിച്ച് കുട്ടികള്‍ ചോദിച്ചാല്‍ ?
എഴുതിയത് ഹസ്‌ന ഹസ്സന്‍   
വെള്ളി, 08 ഫെബ്രുവരി 2013 16:23

ടെലിവിഷനില്‍ നിങ്ങളുടെ കുട്ടികള്‍ യാദൃശ്ചികമായി ഒരു പ്രേമരംഗം കണ്ടാല്‍ നിങ്ങള്‍ എന്തു ചെയ്യും? സ്‌കൂളില്‍ നിന്ന് തിരികെയെത്തുന്ന നിങ്ങളുടെ കുഞ്ഞ് ഗര്‍ഭധാരണത്തെ കുറിച്ചും സ്തീകള്‍ പ്രസവിക്കുന്നതെങ്ങനെയെന്നും ചോദിച്ചാല്‍ നിങ്ങള്‍ ആ കുഞ്ഞിന് എന്തുപറഞ്ഞുകൊടുക്കും? കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളെ കുറിച്ച് കുട്ടി നിങ്ങളോട് ചോദിച്ചാല്‍ നിങ്ങള്‍ എന്തു പറയും അവരോട്?
സംശയമില്ല, നമ്മുടെ പ്രതികരണങ്ങളും മറുപടികളും വ്യത്യസ്തമായിരിക്കും. ഒരു രക്ഷിതാവ് എന്ന നിലയില്‍ പലപ്പോഴും നാം സ്വാഭാവികമായും പകച്ചുപോകുന്നു. നമ്മുടെ കുട്ടികള്‍ ലൈംഗികതയെകുറിച്ച് ഇത്തരം ജിജ്ഞാസ നിറഞ്ഞ ചോദ്യങ്ങളുമായി നമ്മെ ഉത്തരംമുട്ടിക്കുന്നു.
ചില സമൂഹങ്ങളില്‍ അവരുടെ സാധാരണ സ്‌കൂള്‍ ക്ലാസുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നില്ല. ചില രക്ഷിതാക്കളാകട്ടെ സെക്‌സ് എന്ന വാക്കു പോലും പാപമായാണ് കാണുന്നത്. ലൈംഗികമായ ചോദ്യങ്ങളോ സംശയങ്ങളോ കുട്ടികള്‍ ചോദിക്കുന്നതു പോലും അവര്‍ വിലക്കുന്നു. അവര്‍ കരുതുന്നത് അത്തരം വിഷയങ്ങള്‍ പിന്നീട് വളരുമ്പോള്‍ സ്വയം മനസ്സിലാക്കിക്കൊള്ളുമെന്നാണ്. ഇത്തരം മാതാപിതാക്കള്‍ കുട്ടികള്‍ക്കു പ്രയോജനത്തേക്കാള്‍ പ്രയാസങ്ങളാണ് ഉണ്ടാക്കിവക്കുന്നത്.

 
കൂടുതല്‍ ലേഖനങ്ങള്‍ .....
<< തുടക്കം < പ്രിവ്യു 1 2 3 4 5 6 7 8 9 10 അടുത്തത് > അവസാനം >>

പേജ് 1 ൽ 105
Scroll to Top