ഖുര്‍ആന്‍ ശാസ്ത്രം

ഖുര്‍ആന്‍ ഒരു ശാസ്ത്രഗ്രന്ഥമല്ല. എന്നാല്‍ അനേകം ശാസ്ത്രശാഖകളെക്കുറിച്ച് വ്യക്തമായ പരാമര്‍ശങ്ങളോ സൂചനകളോ ഖുര്‍ആന്‍ നടത്തിയിട്ടുണ്ട്. എല്ലാ ശാസ്ത്രവും ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടെന്ന് പറയുന്നതും ശാസ്ത്ര പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ തീരെ ഇല്ല എന്ന് പറയുന്നതും അതിരുകടന്ന വാദങ്ങളാണ്. ശാശ്വതമായ പരലോകത്തെക്കുറിച്ചുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് ഖുര്‍ആന്‍ ശാസ്ത്രപരാമര്‍ശങ്ങള്‍ നടത്തുന്നത്. "നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിനുവേണ്ടി അവന്‍ (ശാസ്ത്രീയ) ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരുന്നു.'' (13: 2)

 

ടെലസ്കോപ്പുകളോ മറ്റു പരീക്ഷണ ഗവേഷണങ്ങളോ വികസിച്ചിട്ടില്ലാത്ത ക്രിസ്താബ്ദം ഏഴാം നൂറ്റാണ്ടില്‍ അറേബ്യയിലെ മക്കയുടെ സമീപത്തെ ഹിറാഗുഹയില്‍വെച്ചാണ് ഖുര്‍ആന്‍ ഇറങ്ങിത്തുടങ്ങിയത്. അബ്ദുല്ലയുടെ പുത്രനായ മുഹമ്മദ് എന്ന നിരക്ഷരന്‍ 40 വയസ്സുവരെ അത്ഭുതങ്ങള്‍ ഒന്നും ലോകത്തോട് പറഞ്ഞില്ല. വ്യക്തമായ ശാസ്ത്ര സത്യങ്ങള്‍ക്കു വിരുദ്ധമായ യാതൊന്നും ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഉണ്ടാവുകയില്ല. കാരണം ശാസ്ത്രം പ്രപഞ്ചത്തെക്കുറിച്ച യാഥാര്‍ത്ഥ്യങ്ങളും ഖുര്‍ആന്‍ അതേ പ്രപഞ്ചനാഥന്റെ വചനങ്ങളുമാണ്. ഖുര്‍ആനിലെ ശാസ്ത്രസൂചനകള്‍ക്ക് ഏതാനം ചില ഉദാഹരണങ്ങള്‍മാത്രം ഇവിടെ ചേര്‍ക്കുന്നു.

 

ഇസ് ലാം (യുവത ബുക്ഹൌസ്)

 
Scroll to Top