- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
മൌറിത്താനിയ |
|
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ സ്ഥിതിചെയ്യുന്ന സ്വതന്ത്രപരമാധികാര രാജ്യം. ഔദ്യോഗികനാമം: ഇസ്ലാമിക് റിപ്പബ്ളിക് ഓഫ് മൌറിത്താനിയ. തലസ്ഥാനം: നൊവാക്ചോട്ട്. ജനസംഖ്യ: 26,00,000. വിസ്തീര്‍ണം: 10,30,700 ച.കി.മീറ്റര്‍. നാണയം: ഓഗിയ്യ. അതിരുകള്‍: തെക്ക്സെനഗല്, മാലി. വടക്ക്മൊറോക്കോ. കിഴക്ക്മാലി. പടിഞ്ഞാറ്അറ്റ്ലാന്റിക് സമുദ്രം. ജനങ്ങളില്‍ നൂറുശതമാനവും മുസ്ലിംകളാണ്. ഔദ്യോഗിക ഭാഷ: അറബി. ഫ്രഞ്ചിനും ഇംഗ്ളീഷിനും പ്രചാരമുണ്ട്. മത്സ്യം, ഇരുമ്പ്, ജിപ്സം തുടങ്ങിയ പ്രകൃതിവിഭവങ്ങളാണ് രാജ്യത്തിന്റെ സാമ്പത്തികാഭിവൃദ്ധിയുടെ നിദാനങ്ങള്‍. ഈത്തപ്പഴം, പച്ചക്കറി തുടങ്ങിയയിനങ്ങള്‍ കൃഷി ചെയ്തുവരുന്നു. മത്സ്യസംസ്കരണവും ഇരുമ്പുഖനനവുമാണ് മുഖ്യവ്യവസായങ്ങള്‍. സാമ്പത്തികമായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് മൌറിത്താനിയ. മത്സ്യം, മത്സ്യോല്‍പ്പന്നങ്ങള്‍, ഇരുമ്പയിര്, സ്വര്‍ണം എന്നിവയാണ് പ്രധാന കയറ്റുമതി വസ്തുക്കള്‍.
സംക്ഷിപ്ത ചരിത്രവും ഭരണക്രമവും ഇസ്ലാം ആഫ്രിക്കയിലെ ഇതര പ്രദേശങ്ങളില്‍ പ്രചരിച്ചതിനൊപ്പം തന്നെയാണ് മൌറിത്താനിയയിലും പ്രചരിച്ചത്. മധ്യകാലനൂറ്റാണ്ടുകളില്‍ അല്‍മുറാവിദ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനകേന്ദ്രമായിരുന്ന മൌറിത്താനിയ സ്പെയിനിലെ അമവി ഭരണകൂടത്തിന്റെ അധീനതയിലായിരുന്നു. ഇസ്ലാമിന്റെ പ്രചാരണത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് അല്‍മുറാവിദ് പ്രസ്ഥാനം. പതിനഞ്ചാം നൂറ്റാണ്ടില്‍ യൂറോപ്യന്‍വ്യാപാരികള്‍ മൌറിത്താനിയയില്‍ താല്‍പര്യം കാണിച്ചുതുടങ്ങുകയും 1814 ല്‍ ഫ്രഞ്ചുകാര്‍ അതിനെ കാല്‍ക്കീഴിലാക്കുകയും ചെയ്തു. 1960 ല്‍ മൌറിത്താനിയ സ്വതന്ത്രമാകുന്നതിനെ മൊറോക്കോ എതിര്‍ക്കുകയുണ്ടായി. എന്നാല്‍ പശ്ചിമസഹാറ വിഭജിക്കാമെന്ന പദ്ധതിയില്‍ ഹസന്‍ രാജാവ് രണ്ടാമന്‍ കരുനീക്കം നടത്തിയെങ്കിലും 1976 ല്‍ നടന്ന പല നിര്‍ണായക സംഭവങ്ങളും ആ പദ്ധതികള്‍ പാളാനിടയാക്കി. പോളിസാരിയോ മുന്നണിയുടെ ഗറില്ലാ ആക്രമണവും പ്രഥമഭരണാധികാരിയായ മുഖ്താര്‍ദായ്ക്ക് പട്ടാള അട്ടിമറിയില്‍ ഭരണം നഷ്ടപ്പെട്ടതുമായിരുന്നു ആ സംഭവങ്ങള്‍. 1979 ല്‍ പോളിസാരിയോയുമായി സമാധാന കരാര്‍ ഒപ്പിട്ടെങ്കിലും അപ്പോഴേക്കും മൊറോക്കോയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടി. ഈയടുത്തകാലത്ത് സെനഗല്‍ നദീജല തര്‍ക്കത്തെത്തുടര്‍ന്ന് സെനഗലുമായുള്ള ബന്ധവും മുറിയുന്നിടത്തേക്കാണ് കാര്യങ്ങളുടെ ഗതി. 1991 ലെ ഭരണഘടനപ്രകാരം ഒരു സിവിലിയന്‍ ഗവണ്‍മെന്റ് വിഭാവനചെയ്യുന്നുണ്ട്. നാഷനല്‍ അസംബ്ളി, സെനറ്റ്, എക്സിക്യൂട്ടീവ് ബ്രാഞ്ച് എന്നിവയാണ് സര്‍ക്കാറിന്റെ മുഖ്യഘടകങ്ങള്‍. 1984 ല്‍ പട്ടാളഭരണമേധാവിയായി അധികാരത്തിലെത്തിയ മാവോവിയ്യ അഹ്മദ്തായ പിന്നീട് 1992 ല്‍ ബഹുപാര്‍ട്ടി തിരഞ്ഞെടുപ്പ് നടത്തിയും അധികാരത്തില്‍ തുടര്‍ന്നു. 1997 ല്‍ തായ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. |