- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
ബോസ്നിയഹെര്‍സഗോവിന |
|
തെക്കുകിഴക്കന്‍ യൂറോപ്പില്‍ സ്ഥിതിചെയ്യുന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രം. ഔദ്യോഗിക നാമം: റിപ്പബ്ളിക് ഓഫ് ബോസ്നിയ ഹെര്‍സഗോവിന. തലസ്ഥാനം: സരയാവോ. ജനസംഖ്യ: 35,00,000. വിസ്തീര്‍ണം: 51,129 ച.കി.മീറ്റര്‍. നാണയം: മാര്‍ക്ക. യൂഗോസ്ളാവ്യക്കും ക്രൊയേഷ്യക്കുമിടയില്‍ സ്ഥിതിചെയ്യുന്നു. ജനങ്ങളില്‍ 55 ശതമാനത്തിലധികം മുസ്ലിംകളും ബാക്കി ക്രൈസ്തവരുമാണ്. ഔദ്യോഗിക ഭാഷ: ബോസ്നിയന്‍. സെര്‍ബോ, ക്രൊയേഷ്യന്‍ എന്നിവയാണ് രാജ്യത്തെ മറ്റിതര ഭാഷകള്‍. ഗോതമ്പ്, ബാര്‍ലി മുതലായ കാര്‍ഷികവിളകള്‍ ബോസ്നിയയുടെ സാമ്പത്തിക പുരോഗതിക്ക് നിദാനമായി വര്‍ത്തിക്കുന്ന കൃഷിവിഭവങ്ങളാണ്. വമ്പിച്ച കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെങ്കിലും കാര്‍ഷികരംഗം പുരോഗതിയുടെ വഴിയിലാണെന്നു പറയാം.
സംക്ഷിപ്ത ചരിത്രവും ഭരണക്രമവും ബോസ്നിയ ഹെര്‍സഗോവിന, സെര്‍ബിയ, ക്രൊയേഷ്യ, സ്ളോവിന, മാസിഡോണിയ, മോംഗിനിഗ്രോ എന്നീ ആറു റിപ്പബ്ളിക്കുകള്‍ ചേര്‍ന്ന യുഗോസ്ളാവിയയുടെ ശൈഥില്യത്തോടെ സ്വതന്ത്രമായ രാജ്യമാണ് ബോസ്നിയ. 1991 ല്‍ ക്രൊയേഷ്യയും സ്ളോവേനിയയുംയുഗോസ്ളാവ്യയില്‍നിന്ന് വിഘടിക്കാന്‍ തീരുമാനിച്ചതോടെയാണ് ഈ ശൈഥില്യം ആരംഭിച്ചത്. പിന്നീട് ബോസ്നിയന്‍ സെര്‍ബുകളും ക്രോട്ടുകളും നടത്തിയ വംശീയ ഉന്മൂലനത്തിന്റെ കെടുതികളില്‍നിന്ന് സാവധാനം കരകയറിക്കൊണ്ടിരിക്കുകയാണ് ബോസ്നിയന്‍ നിവാസികള്‍. 199295 കാലയളവില്‍ നടന്ന നീചമായ വംശീയ ഉന്മൂലന ശ്രമത്തില്‍ 2,50,000 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ലക്ഷക്കണക്കിന് പേര്‍ക്ക് വീടു നഷ്ടപ്പെട്ടു. രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ പ്രതികൂലഘടകങ്ങളായി വര്‍ത്തിക്കുന്നത് ഇവയാണ്. ബോസ്നിയന്‍ മുസ്ലിംകള്‍, ക്രോട്ടുകള്‍, സെര്‍ബുകള്‍ എന്നിവര്‍ക്കെല്ലാം സ്വതന്ത്രാസ്തിത്വമുള്ള സര്‍ക്കാറുകള്‍ ഉണ്ടാവണമെന്ന് വ്യവസ്ഥ ചെയ്ത ഡെയ്റ്റണ്‍ കരാറാണ് ബോസ്നിയന്‍ യുദ്ധത്തിലേക്ക് നയിച്ചത്. ഈ മൂന്ന് ഗവണ്‍മെന്റുകള്‍ക്കുമീതെ ഒരു ഒരു കേന്ദ്രഗവണ്‍മെന്റും അതിന്റെ പ്രസിഡന്റ് പദവി ഊഴമിട്ട് കൈമാറിക്കൊണ്ടിരിക്കാം എന്നുമായിരുന്നു വ്യവസ്ഥ. ഈ ഘടന ഉദ്ദിഷ്ടരൂപത്തില്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകാതിരുന്നതാണ് കുഴപ്പങ്ങള്‍ക്കിടയാക്കിയത്. ഡയ്റ്റണ്‍ കരാറിന് അഞ്ചിലധികം വര്‍ഷങ്ങള്‍ക്കു ശേഷവും വംശീയവെറിക്ക് യാതൊരു അപചയവും സംഭവിച്ചിട്ടില്ല. പട്ടണങ്ങളും നഗരങ്ങളും പുനര്‍നിര്‍മാണത്തിലിരിക്കുകയാണിപ്പോള്‍. |