- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
നൈജര്‍ |
|
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം ഔദ്യോഗിക നാമം: റിപ്പബ്ളിക് ഓഫ് നൈജര്‍. തലസ്ഥാനം: നിയാമി. ജനസംഖ്യ: 1,00,000. വിസ്തീര്‍ണം: 12,67,000 ച.കി.മീറ്റര്‍. നാണയം: ഫ്രാങ്ക്. അതിരുകള്‍: കിഴക്ക്ഛാഡ്. പടിഞ്ഞാറ്മാലി, ബുര്‍ക്കിനാഫസോ. വടക്ക്അള്ജീരിയ, ലിബിയ. തെക്ക്നൈജീരിയ, ബെനിന്‍. ജനങ്ങളില്‍ 80% മുസ്ലിംകളും പ്രാചീനമതക്കാരും ചെറിയൊരു ശതമാനം ക്രൈസ്തവരും ബാക്കി പ്രാചീനമതക്കാരുമാണ്. ഔദ്യോഗികഭാഷ: ഫ്രഞ്ച്. ഫ്രഞ്ച്. ഹൌസ, ജെര്‍മോ, സോംഗായ്, ഫുലാനി തുടങ്ങിയ ആഫ്രിക്കന്‍ ഭാഷകള്‍ക്കും അറബിഭാഷക്കും പ്രചാരമുണ്ട്. രാജ്യത്തിന്റെ സമ്പദ്ഘടനയെ നിയന്ത്രിക്കുന്ന പ്രധാനഘടകം കൃഷിയാണ്. പരുത്തിയാണ് പ്രധാന നാണ്യവിള. ചോളം, നിലക്കടല, ഭക്ഷ്യധാന്യങ്ങള്‍ തുടങ്ങിയവയാണ് മുഖ്യ കാര്‍ഷികവിളകള്‍.
സംക്ഷിപ്ത ചരിത്രവും ഭരണക്രമവും ക്രിസ്തുവര്‍ഷം ഏഴാം നൂറ്റാണ്ട് മുതല്‍ത്തന്നെ നൈജറില്‍ ഫുലാനി, ഹൌസ ഭരണകൂടങ്ങള്‍ സ്ഥാപിതമായിട്ടുണ്ട്. സമൃദ്ധിയുടെ നിറവിലുള്ള ഇവരുടെ ഭരണം പത്തൊമ്പതാം നൂറ്റാണ്ടുവരെ തുടര്‍ന്നു. ഇതിനിടയില്‍, രാജ്യത്ത് ഫ്രഞ്ചുകോളനിവത്കരണം ആരംഭിച്ചു. നൈജര്‍ നദീതീരങ്ങളില്‍ സൈനികപോസ്റുകള്‍ സ്ഥാപിച്ചുകൊണ്ടാണ് ഫ്രഞ്ചുകാര്‍ കോളനിവത്കരണത്തിനു തുടക്കമിട്ടത്. 1922 ആയതോടെ നൈജര്‍ പൂര്‍ണമായും ഒരു ഫ്രഞ്ചുകോളനിയായിത്തീര്‍ന്നു. രണ്ടാം ലോകയുദ്ധത്തെത്തുടര്‍ന്ന് ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളില്‍ രൂപംകൊണ്ട സ്വാതന്ത്യ്രബോധവും രാഷ്ട്രീയചിന്തയും ഇവിടെയും വ്യാപകമായി. ദേശീയ പാര്‍ട്ടികള്‍ രൂപംകൊള്ളാന്‍ തുടങ്ങി. 1958 ല്‍ ഫ്രഞ്ചുകമ്യൂണിറ്റിയിലെ ഒരു സ്വയംഭരണസ്റേറ്റായി നൈജര്‍ മാറി. പ്രസ്തുതവര്‍ഷം തന്നെ പുരോഗമന പാര്‍ട്ടിയുടെ തലവന്‍ ഹമാനിദിയോറിയുടെ നേതൃത്വത്തില്‍ ഒരു ദേശീയഭരണകൂടത്തിന് രൂപം നല്‍കുകയും ചെയ്തു. തുടര്‍ന്ന് 1960 ല്‍ രാജ്യം പൂര്‍ണ സ്വാതന്ത്യ്രം നേടി. പ്രഥമ പ്രസിഡന്റായി ഹമാനിതന്നെ നിയമിതനായി. പിന്നീട് 196570 വര്‍ഷങ്ങളില്‍ നടന്ന പൊതുതിരഞ്ഞെടുപ്പുകളിലെല്ലാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹമാനി ഏകാധിപത്യപ്രവണത കാണിക്കാന്‍ തുടങ്ങി. പുരോഗമനപരമല്ലാത്ത സര്‍വ പാര്‍ട്ടികളെയും നിരോധിച്ചു. 1974 ല്‍ സൈന്യം അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്തു. 21 വര്‍ഷത്തെ സൈനികാധിപത്യത്തിനുശേഷം 1990 ല്‍ രാജ്യത്ത് ജനാധിപത്യ പ്രവണതകള്‍ക്ക് തുടക്കം കുറിക്കപ്പെട്ടു. 1991 ല്‍ ചേര്‍ന്ന ദേശീയ കോണ്‍ഫറന്‍സില്‍ വെച്ച് ഒരു താല്‍ക്കാലിക ഭരണകൂടത്തിന് രൂപം നല്‍കി ഭരണം അവര്‍ക്ക് കൈമാറി. രാഷ്ട്രീയ പാര്‍ട്ടികളുടെ നിരോധം നീക്കി. 1992 ല്‍ പുതിയ ഭരണഘടന അംഗീകരിക്കപ്പെട്ടു. 1999 ല്‍ പാസാക്കപ്പെട്ട ഭരണഘടനപ്രകാരം ജനാധിപത്യം തിരിച്ചുകൊണ്ടുവരപ്പെട്ടു. ബഹുപാര്‍ട്ടീ സമ്പ്രദായവും പ്രസിഡന്‍ഷ്യല്‍ രീതിയും പുനഃസ്ഥാപിതമായി. പിന്നീടുനടന്ന പ്രഥമ തിരഞ്ഞെടുപ്പില്‍ മമാദോ തഞ്ച പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. |