- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
താജിക്കിസ്താന്‍ |
|
ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം. ഔദ്യോഗിക നാമം: റിപ്പബ്ളിക് ഓഫ് താജികിസ്താന്‍. തലസ്ഥാനം: ദുഷന്‍ബെ. ജനസംഖ്യ: 64,00,000. വിസതീര്‍ണം: 1,43,100 ച.കി.മി. നാണയം: താജിക് സൊമേറനി. അതിരുകള്‍: വടക്ക് ഉസ്ബെക്കിസ്താന്‍, കിര്‍ഗിസ്താന്‍. തെക്ക് അഫ്ഗാനിസ്താന്‍. കിഴക്ക് ചൈന. പടിഞ്ഞാറ് ഉസ്ബെക്കിസ്താന്‍. രാജ്യത്തെ ജനസംഖ്യയില്‍ 85% മുസ്ലിംകളാണ്. ബാക്കി ക്രൈസ്തവരും കുറച്ച് താവോയിസ്റുകളുമുണ്ട്. ഔദ്യോഗിക ഭാഷ: താജിക് റഷ്യന്‍, ഉസ്ബെക് ഭാഷകള്‍ക്കും രാജ്യത്ത് പ്രചാരമുണ്ട്. താജികിസ്താന്‍ ഒരു കാര്‍ഷിക രാജ്യമാണ്. പരുത്തി, നാരങ്ങ, മുന്തിരിങ്ങ, ഇതര പഴവര്‍ഗങ്ങള്‍ പച്ചക്കറികള്‍ തുടങ്ങിയവയാണ് പ്രധാന കാര്‍ഷിക വിളകള്‍. ചണമാണ് മറ്റൊരു പ്രധാന വിള. വ്യവസായ രംഗത്ത് താജിക്കിസ്താന്‍ പുരോഗതി നേടിക്കൊണ്ടിരിക്കുന്നു. വസ്ത്രനിര്‍മാണമാണ് പ്രധാന വ്യവസായം.
സംക്ഷിപ്ത ചരിത്രവും ഭരണക്രമവും താജിക്ഭാഷ സംസാരിക്കുന്ന പേര്‍ഷ്യന്‍ ജനതയാണ് ആദ്യത്തെ രാജ്യനിവാസികള്‍. വളരെ പഴക്കംചെന്ന ഒരു വര്‍ഗമാണിവര്‍. റഷ്യന്‍ ആധിപത്യം വരുന്നതിനുമുമ്പ് ചെറിയ ഭരണകൂടങ്ങളായിരുന്നു ഈ പ്രദേശങ്ങളില്‍ ഭരണം നടത്തിയിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ താജിക്കിസ്താന്‍ റഷ്യയോട് ചേര്‍ക്കപ്പെട്ടു. 1924 ല്‍ യു.എസ്.എസ്.ആറിലെ റിപ്പബ്ളിക്കായി. ഇസ്ലാമിനെയും മുസ്ലിംകളെയും രാജ്യത്തുനിന്നു തുടച്ചുനീക്കുകയെന്ന ഉദ്ദേശ്യത്തോടെ ഇസ്ലാമിക കലാലയങ്ങളും മസ്ജിദുകളും തകര്‍ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തുകൊണ്ടിരുന്നു. 197078 കാലയളവില്‍ ഗവണ്‍മെന്റിനെതിരെ മുസ്ലിംകള്‍ പ്രക്ഷോഭം നയിച്ചെങ്കിലും അവയെല്ലാം അധികാരവര്‍ഗം അടിച്ചമര്‍ത്തി. താജിക്കിന്റെ തലസ്ഥാന നഗരമായ ദുഷന്‍ബെയില്‍ 1990 ഫെബ്രുവരിയില്‍ ശക്തമായ ഒരു വിപ്ളവം അരങ്ങേറി. ഇത് ഭരണാധികാരികളെ പ്രകോപിതരാക്കി. തുടര്‍ന്ന് ഇസ്ലാമിക് റിനൈസന്‍സ് പാര്‍ട്ടിയുടെ നേതാക്കള്‍ ഒരുമിച്ചുകൂടുന്നതും സംഘടിക്കുന്നതും നിരോധിച്ചു. പ്രതിപക്ഷപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. 1990 മാര്‍ച്ചില്‍ സുപ്രീം സോവിയറ്റിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചുവെങ്കിലും താജിക് നിവാസികള്‍ ഒരു അട്ടിമറിയിലൂടെ തങ്ങള്‍ക്ക് പാതിനിധ്യമുള്ള സോവിയറ്റിന് രൂപം നല്‍കി. 1991 ല്‍ താജിക് സുപ്രീം സോവിയറ്റ് ചില നിര്‍ണായക തീരുമാനങ്ങളെടുത്തു. പ്രസ്തുത വര്‍ഷം താജിക്കിസ്താനെ ഒരു സ്വതന്ത്ര റിപ്പബ്ളിക്കാക്കാന്‍ ജനങ്ങളൊന്നടങ്കം വോട്ടു ചെയ്തു. താജിക് കമ്യൂണിസ്റ് പാര്‍ട്ടി നിരോധിക്കപ്പെടുകയും ഇസ്ലാമിക പാര്‍ട്ടിയുടെ നിരോധം പിന്‍വലിക്കുകയും ചെയ്തു. താജിക് സുപ്രീം സോവിയറ്റാണ് പരമാധികാര സഭ. പാര്‍ലമെന്ററി രീതിയിലുള്ള ഭരണമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഉമവി ഭരണാധികാരികളുടെ കാലത്ത് എ.ഡി എട്ടാം നൂറ്റാണ്ടിലാണ് താജികിസ്താന്‍ ഇസ്ലാമിക ഖിലാഫത്തിന്റെ ഭാഗമായിത്തീര്‍ന്നത്. |