ഈ സൈറ്റിനെ പിന്തുടരൂ..

ഒമാന്‍

അറബിക്കടലിനോടു ചേര്‍ന്നു കിടക്കുന്ന ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം. ഔദ്യോഗിക നാമം: സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍. തലസ്ഥാനം: മസ്കത്ത്. ജനസംഖ്യ: 25,00,000. വിസ്തീര്‍ണം: 3,00,000 ച.കി.മീറ്റര്‍. നാണയം: ഒമാനി റിയാല്‍. അതിരുകള്‍: തെക്കുപടിഞ്ഞാറ് ‏‏‏‏‏യമന്‍. തെക്കുകിഴക്ക്‏‏‏‏‏അറബിക്കടല്‍. വടക്കുപടിഞ്ഞാറ്‏‏‏‏‏യു.എ.ഇ. വടക്ക്‏‏‏‏‏ഗള്‍ഫ് ഓഫ് ഒമാന്‍. പടിഞ്ഞാറ്‏‏‏‏‏സൌദിഅറേബ്യ. രാജ്യനിവാസികളിലെ 90% വും മുസ്ലിംകളാണ്. മുസ്ലിമേതര വിഭാഗങ്ങള്‍ വളരെ ചെറിയ വിഭാഗം മാത്രമേയുള്ളൂ.രാജ്യത്തെ ജനവിഭാഗങ്ങളില്‍ ഭൂരിഭാഗവും അറബികളാണ്. ഔദ്യോഗിക ഭാഷ: അറബി. ഇംഗ്ളീഷും വ്യാപകമായി ഉപയോഗിക്കുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യംവരെ രാജ്യത്തിന്റെ മുഖ്യ വരുമാനം കൃഷിയായിരുന്നു. മുന്തിയ ഇനം ഈത്തപ്പഴമാണ് ഒമാന്റെ മുഖ്യ നാണ്യവിള. തക്കാളി, പുകയില, മാങ്ങ, ചെറുനാരങ്ങ, കുരുമുളക്, വാഴപ്പഴം, തേങ്ങ, മുന്തിരി തുടങ്ങിയവയാണ് പ്രധാന കാര്‍ഷിക വിളകള്‍. എണ്ണയാണ് പ്രധാന വ്യവസായം.

 

ചരിത്രവും ഭരണവും

നദീതടസംസ്കാരങ്ങളായ മെസപ്പെട്ടോമിയ, മോഹന്‍ജദാരോ തുടങ്ങിയവയോട് സമകാലികത പുലര്‍ത്തുന്നവയായിരുന്നു ഒമാനിലെ ബര്‍ബര്‍ സംസ്കാരം. എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാം അറേബ്യയില്‍ വ്യാപിച്ച കാലത്തുതന്നെ ഒമാനും ഇസ്ലാമിക ഭരണത്തിനുകീഴിലായി. അങ്ങനെ അവരും ഇസ്ലാമിന്റെയും അറബിഭാഷയുടെയും പ്രചാരകരായി. ഇതരരാജ്യങ്ങളുമായി നടത്തിയ വ്യാപാരം മുഖേന സ്ഥിരതയാര്‍ന്ന ഒരുസമ്പദ്ഘടന പടുത്തുയര്‍ത്തിയ ഒമാനെ പേര്‍ഷ്യക്കാരും മംഗോളിയരും മറ്റും ആക്രമിച്ചെങ്കിലും അവരെ പ്രതിരോധിക്കാന്‍ ഒമാനികള്‍ക്ക് സാധിച്ചു. എന്നാല്‍ പോര്‍ച്ചുഗീസുകാരുടെ ആക്രമണത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് അധികാരത്തിലേറിയ പോര്‍ച്ചുഗീസുകാര്‍ ഒന്നര നൂറ്റാണ്ടുകാലം ഭരണം നിലനിര്‍ത്തി.

1630 ല്‍ ഇമാം നാസ്വിറുബ്നു മുര്‍ശിദ് പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പോരാട്ടവുമായി രംഗത്തുവന്നെങ്കിലും വിജയം കണ്ടില്ല. ഒരു പരിധിവരെ വിജയം നേടിയ മകന്‍ സൈഫ് 1698 ല്‍ ആഫ്രിക്കയിലെ സാന്‍സിബാറും മുമ്പാസയും വീണ്ടെടുത്ത് രണ്ട് വന്‍കരകളിലെയും ഭൂഭാഗങ്ങള്‍ ചേര്‍ത്ത് ഒരു രാഷ്ട്രത്തിന് രൂപം നല്‍കി. ഇന്ന് ഭരണത്തിലിരിക്കുന്ന സഈദ് രാജവംശം 1741 ലാണ് അധികാരത്തിലെത്തിയത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ അറേബ്യയിലെ കിടയറ്റ ഭരണാധിപന്മാരായിത്തീര്‍ന്ന ഒമാന്‍, കിഴക്കന്‍ ആഫ്രിക്കയിലും വിശാലമായ സാമ്രാജ്യത്തിന്റെ അധിപന്മാരായിത്തീര്‍ന്നു. 1859 ല്‍ സുല്‍ത്താന്‍ സൈഫ് അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മക്കള്‍ രാജ്യം വിഭജിച്ചു. 1951 ഡിസംബര്‍ 20 ന് ഒമാന്‍ നിയന്ത്രിത സ്വാതന്ത്യ്രം അംഗീകരിച്ച് ബ്രിട്ടനുമായി കരാറിലേര്‍പ്പെട്ടു. 45 പേരടങ്ങുന്ന ഉപദേശകസമിതിക്ക് സുല്‍ത്താന്‍ രൂപം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയും രാഷ്ട്രത്തലവനും പ്രതിരോധ വിദേശ ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയും സുല്‍ത്താനാണ്.

 
Scroll to Top