- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
കുവൈത്ത് |
|
മധ്യപൌരസ്ത്യദേശത്തെ ഒരു മുസ്ലിം ഭൂരിപക്ഷ സമ്പന്നരാഷ്ട്രം. ഔദ്യോഗിക നാമം: സ്റേറ്റ് ഓഫ് കുവൈത്ത്. ജനസംഖ്യ: 20,80,000. വിസ്തീര്‍ണം: 17,656 ച.കി.മീറ്റര്‍. നാണയം: കുവൈത്ത് ദിനാര്‍. അതിരുകള്‍: തെക്ക്സുഊദി അറേബ്യ. വടക്ക്ഇറാക്ക്. പടിഞ്ഞാറ്സുഊദി അറേബ്യ. കിഴക്ക്പേര്ഷ്യന് ഗള്‍ഫ്. രാജ്യത്തെ പ്രധാന ജനവിഭാഗം കുവൈത്തി അറബികളാണ്. കുര്‍ദുകള്‍, ബലൂചികള്‍ തുടങ്ങിയവരാണ് ഇതര തദ്ദേശിയര്‍. ഔദ്യോഗിക ഭാഷ: അറബി. ഇംഗ്ളീഷാണ് കൂടുതല്‍ പ്രചാരമുള്ള മറ്റൊരു ഭാഷ. പ്രവാസികള്‍ കൂടുതലും ഉറുദു, പേര്‍ഷ്യന്‍ ഭാഷകളാണ് ഉപയോഗിക്കുന്നത്. വ്യാവസായിക രംഗത്ത് ഉന്നത നിലവാരത്തിലെത്തിയ രാഷ്ട്രമാണ് കുവൈത്ത്. വിദേശരാഷ്ട്രങ്ങളില്‍ വമ്പിച്ച നിക്ഷേപമുള്ള കുവൈത്ത് ഒരു വികസിത രാഷ്ട്രമാണ്. പ്രധാന വരുമാന മാര്‍ഗങ്ങള്‍ എണ്ണയും കടല്‍പ്പുറ്റുമാണ്.
സംക്ഷിപ്തചരിത്രവും ഭരണരീതിയും ബി.സി. മൂന്നാം സഹസ്രാബ്ദത്തിലെ സിന്ധൂ നദീതടസംസ്കാരത്തിനും സുമേറിയന്‍ സംസ്കാരത്തിനും സമകാലീനമായ സംസ്കാരത്തിന്റെ ഉടമകളാണ് കുവൈത്തികള്‍. ബി.സി. 1200 വരെ പുരാതന മെസോപ്പൊട്ടോമിയയുമായും ദില്‍മന്‍ എന്നറിയപ്പെട്ടിരുന്ന ബഹ്റൈനുമായും കുവൈത്തികള്‍ കച്ചവടബന്ധങ്ങള്‍ സ്ഥാപിച്ചിരുന്നു. ബി.സി. 323 ല്‍ അലക്സാണ്ടര്‍ മൂന്നാമന്റെ നേതൃത്വത്തില്‍ ഗ്രീക്കുകാര്‍ വന്നു. റോമക്കാരുടെ കാലത്തോടെ ഈ സാമ്രാജ്യം അവസാനിച്ചു. എ.ഡി. പതിനെട്ടാം നൂറ്റാണ്ടില്‍ പുതിയ മേച്ചില്‍ പ്പുറങ്ങള്‍ തേടിയിറങ്ങിയ അനിഴവര്‍ഗക്കാരാണ് കുവൈത്ത് സിറ്റി സ്ഥാപിച്ചത്. സ്വയം ഭരണാധികാരമുള്ള ശൈഖ് ഭരണം 1756ല്‍ സബാഹ് രാജവംശത്തില്‍ ആരംഭിച്ചു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബര്ലിന്ബാഗ്ദാദ് റെയില്‍പ്പാത കുവൈത്ത് തുറമുഖം വരെ നീട്ടാന്‍ ജര്‍മനി തീരുമാനിച്ചതോടെ കുവൈത്ത് ലോകശ്രദ്ധ നേടി. 1914 ല്‍ തുര്‍ക്കികളുമായി യുദ്ധമാരംഭിച്ചതോടെ ബ്രിട്ടീഷുകാര്‍ കുവൈത്തിനെ സംരക്ഷിത പ്രദേശമാക്കി. 1961 ജൂണില്‍ കുവൈത്ത് പൂര്‍ണ സ്വാതന്ത്യ്രം പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്ന്, കുവൈത്ത് മുഴുവനായി തങ്ങളുടേതാണെന്ന് ഇറാഖ് അവകാശമുന്നയിച്ചു. അന്ന് കുവൈത്തിനെ സംരക്ഷിക്കാന്‍ ബ്രിട്ടീഷുകാര്‍ സൈന്യത്തെ അയച്ചു. അറബ് ലീഗ് രാഷ്ട്രങ്ങള്‍ കുവൈത്തിന്റെ പരമാധികാരം അംഗീകരിച്ചതോടെ ഇറാഖിന്റെ അവകാശവാദം കാറ്റില്‍ പറന്നു. 1990 ല്‍ കുവൈത്തിനു മേലുള്ള അവവകാശവാദം ആവര്‍ത്തിച്ചുകൊണ്ട് ഇറാഖ് കുവൈത്ത് കീഴടക്കി. പക്ഷേ, അമേരിക്കയും സഖ്യസേനയും ഇടപെട്ട് ഇറാഖിനെ തുരത്തി. 1962 ലെ ഭരണഘടനയനുസരിച്ചുള്ള രാജവാഴ്ചയാണ് കുവൈത്തിന്റെ ഭരണക്രമം. അമീറിനെ രാജകുടുംബം തിരഞ്ഞടുക്കുന്നു. അദ്ദേഹമാണ് രാഷ്ട്രത്തലവന്‍. അമീറിന്റെ പരിപൂര്‍ണ നിയന്ത്രണത്തില്‍ ദേശീയാസംബ്ളിയുണ്ട്. സ്ത്രീകള്‍ക്ക് പൂര്‍ണരാഷ്ട്രീയാവകാശങ്ങള്‍ വകവെച്ചു നല്‍കാനും തൊഴില്‍ സ്വാതന്ത്യ്രം അനുവദിക്കാനുമുള്ള ശ്രമം 1999 ല്‍ നാഷണല്‍ അസംബ്ളിയില്‍ നടന്ന വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. ഇസ്ലാമിക സിവില്‍ നിയമങ്ങളാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളെയെല്ലാം നിരോധിച്ചിട്ടുണ്ട്. ബഹുഭൂരിഭാഗം വരുന്ന മുസ്ലിംകളെ മാറ്റിനിര്‍ത്തിയാല്‍ അല്‍പം ക്രൈസ്തവരും കുവൈത്തികളായുണ്ട്. |