ഈ സൈറ്റിനെ പിന്തുടരൂ..

Bookmark and Share

ശഅ്ബാനിലെ അവസാന അഞ്ച് ദിവസത്തെ നോമ്പ്

ചോദ്യോത്തരം
ചൊവ്വ, 10 ജൂലായ്‌ 2012 10:01

ചോദ്യം: റമദാന്‍ ആരംഭിക്കുന്നതിന് മുമ്പ് ശഅ്ബാനിലെ അവസാന അഞ്ച് ദിവസങ്ങളില്‍ നോമ്പെടുക്കുന്നതിന്റെ ഇസ് ലാമിക വിധി എന്താണ് ?

ഉത്തരം: ശൈഖ് അഹ്മദ് കുട്ടി (സിനീയര്‍ ലക്ചറര്‍, ഇസ് ലാമിക് ഇന്‍സ്റ്റിറ്റിയൂട്ട് ടൊറണ്ടോ)

ശഅ്ബാനില്‍ അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹം നമ്മില്‍ സദാ ഉണ്ടാവട്ടെയെന്നും പരിശുദ്ധ റമദാന് ഒരു വട്ടം കൂടി സാക്ഷിയാവാന്‍ അവന്‍ ഉതവി നല്‍കട്ടെയെന്നും ആദ്യമേ പ്രാര്‍ഥിക്കുന്നു.
പ്രവാചകന്‍ മുഹമ്മദ് നബി (സ) ശഅ്ബാനിലെ അധികദിവസങ്ങളിലും നോമ്പെടുക്കുമായിരുന്നെങ്കിലും റമദാനിനോട് അടുത്ത ദിവസങ്ങളില്‍ നോമ്പ് അനുഷ്ഠിക്കാതിരിക്കലായിരുന്നു പതിവ്.
ആയിശ (റ)യില്‍ ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം: നബി (സ) ശഅ്ബാനിലെ അധിക ദിവസങ്ങളിലും നോമ്പ് അനുഷ്ഠിക്കുക പതിവായിരുന്നു. എന്നാല്‍ റമദാന് തൊട്ട് മുമ്പുള്ള ദിവസങ്ങളില്‍ അദ്ദേഹം നോമ്പ് അനുഷ്ഠിച്ചിരുന്നില്ല (ബുഖാരി, മുസ് ലിം).
ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ ശഅ്ബാന്റെ ആദ്യ ദിവസങ്ങളിലാണ് നോമ്പനുഷ്ഠിക്കേണ്ടതെന്നും അവസാന നാളുകളില്‍ അത് വേണ്ടെന്നുമാണ്.
അതോടൊപ്പം വലിയ ഒരു യുക്തിയും ഈ ഹദീസില്‍ ഉള്ളടങ്ങിയിട്ടുണ്ട്. ശഅ്ബാനോട് വിട പറയുന്നതും റമദാനെ വരവേല്‍ക്കുന്നതും നോമ്പനുഷ്ഠിച്ചുകൊണ്ടാവരുതെന്നാണ് ആ യുക്തി. അഥവാ ശഅ്ബാനിനും റമദാനിനും ഇടയില്‍ നോമ്പെടുക്കുന്നതില്‍ ഇടവേള വേണമെന്ന് ചുരുക്കം.

അവസാനം അപ്ഡേറ്റ് ചെയ്യപ്പെട്ടത് ചൊവ്വ, 10 ജൂലായ്‌ 2012 12:49
 
Scroll to Top