ഈ സൈറ്റിനെ പിന്തുടരൂ..

ഹിഗ്‌സ് ബോസോണ്‍ : ദൈവകണമോ ?

ഞായര്‍, 08 ജൂലായ്‌ 2012 06:38

'ദൃഢവിശ്വാസമുളളവര്‍ക്ക് ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിങ്ങളില്‍ തന്നെയും (പല ദൃഷ്ടാന്തളുണ്ട്). എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലേ ? ' (ദാരിയാത്ത് 20,21).
അമേരിക്കയിലെ പ്രസിദ്ധമായ ഫെര്‍മിനാഷണല്‍ ആക്‌സിലിറേറ്റര്‍ ലബോറട്ടറിയിലെ ഭൗതിക ശാസ്ത്രജ്ഞര്‍ ഇക്കഴിഞ്ഞ ജൂലൈ 2 നു ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. ഹിഗ്‌സ്-ബോസോണ്‍ എന്ന മൗലിക കണത്തിന്റെ അസ്തിത്വം തെളിയിക്കുന്ന പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ് തങ്ങള്‍ എന്നായിരുന്നു ആ പ്രഖ്യാപനം. ഹിഗ്‌സ് ബോസോണിനെ കുറിച്ചുളള പുതിയ കണ്ടുപിടുത്തങ്ങളെകുറിച്ച് 'സേണ്‍' ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നതിന് തൊട്ടുമുമ്പാണ് ഈ പ്രഖ്യാപനമുണ്ടായത്. യൂറോപ്പിന്റെ സെന്റര്‍ ഫോര്‍ ആറ്റമിക് റിസര്‍ച്ച്(CERN ) ആണ് പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിക്ക് കാരണമെന്ന് ശാസ്ത്രലോകം കരുതുന്ന മഹാ വിസ്‌ഫോടനത്തിന്റെ കൊച്ചു മാതൃക പുനരാവിഷ്‌കരിക്കാന്‍ കഴിയുമോയെന്ന പരീക്ഷണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. ഇതിന്റെ ഭാഗമായാണ് സ്വിസ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ജനീവക്കടുത്ത് 27 കി.മീ. നീളത്തില്‍ ഭൂഗര്‍ഭ തുരങ്കം സ്ഥാപിച്ച്, ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡര്‍ (L H C ) എന്ന, ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണ യന്ത്രം സജ്ജീകരിച്ചത്. പ്രപഞ്ചത്തിലെ മുഴുവന്‍ ജീവ ജാലങ്ങളിലും അടങ്ങിയിരിക്കുന്നുവെന്ന് വിശ്വസിക്കുന്ന ഊര്‍ജ്ജ തന്‍മാത്രകളുടെ സാന്നിധ്യം കണ്ടുപിടിക്കാനുള്ള പരീക്ഷണത്തിനാണ് ഈ യന്ത്രം ഉപയോഗിച്ചത്.
സേണ്‍ ഡയറക്ടര്‍ ജനറല്‍ റോള്‍ഫ് ഹൂവര്‍ പറയുന്നു :' പ്രകൃതിയെ കുറിച്ചുളള പഠനത്തില്‍ ഒരു നാഴിക കല്ലുകൂടി നമ്മള്‍ പിന്നിട്ടിരിക്കുന്നു. ഹിഗ്‌സ് ബോസോണ്‍ കണത്തിന്റെ സാന്നിധ്യത്തെ കുറിച്ചുളള കണ്ടു പിടുത്തം, പ്രപഞ്ചത്തിലെ ഇനിയും ഉത്തരം കിട്ടാത്ത നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്നതായിരിക്കും'.
ഫെര്‍മിലാന്‍ഡിലെ ശാസ്ത്രജ്ഞര്‍, എന്നാല്‍ ഹിഗ്‌സ് ബോസോണ്‍ എന്ന കണികാ പദാര്‍ത്ഥത്തിന്റെ ഉണ്‍മയെ കുറിച്ചുളള സൂചനകള്‍, ടെവട്രോണ്‍ പാര്‍ട്ടിക്കിള്‍ ആക്‌സിലേറ്റര്‍ എന്ന യന്ത്രമുപയോഗിച്ച്, 10 വര്‍ഷമത്തോളമായി തങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നുവെന്ന് അവകാശപ്പെടുന്നത് സേണ്‍ സെന്ററിലെ ഈ ദൈവകണ പരീക്ഷണത്തിന് തൊട്ടുമുമ്പാണ്.
ഫെര്‍മിലാന്‍ഡിലെ ടെവട്രോണ്‍ കൂട്ടിയിടി പരീക്ഷണങ്ങളിലൂടെ, ഒരു പുതിയ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കപ്പെടും. എന്നാല്‍ വേര്‍തിരിച്ചു കാണാനാവാത്ത ഈ പുതിയ പദാര്‍ത്ഥത്തിന്റെ കണ്ടുപിടുത്തത്തെ സംബന്ധിച്ച് അവര്‍ നിരത്തുന്ന തെളിവുകള്‍ തുലോം ദുര്‍ബലമാണ്.
ഇപ്പോള്‍ നമുക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ഉത്തരം ഇതാണന്നാണ് ഫെര്‍മിലാന്‍ഡിലെ ഭൗതിക ശാസ്ത്രഞ്ജന്‍ റോജ് റോസര്‍ പറയുന്നത്. ഫെര്‍മിലാന്‍ഡിന്‍ നടത്തിയ പരീക്ഷണങ്ങളെ സ്ഥിരീകരിക്കുന്നതാണ് ജനീവയില്‍ നടന്ന ലാര്‍ജ് ഹൈഡ്രോണ്‍ കോളിഡോര്‍ പരീക്ഷണം .
ഹിഗ്‌സ് ബോസോണിന്റെ ഉണ്‍മയെ തേടിയുളള ശാസ്ത്രഞ്ജരുടെ പ്രയത്‌നങ്ങള്‍ക്ക് ദശാബ്ദങ്ങള്‍ പഴക്കമുണ്ട്. ഇന്ത്യന്‍ ഭൗതിക ശാസ്ത്രഞ്ജന്‍ സത്യേന്ദ്രനാഥ് ബോസിന്റെ പ്രബന്ധമാണ് ബോസോണ്‍ എന്ന പദാര്‍ത്ഥം, പ്രപഞ്ച ഘടനയിലെ അനിവാര്യ കണമാണന്ന നിഗമനത്തിലേക്ക് ശാസ്ത്രലോകത്തെ നയിക്കുന്നത്. ബോസോണും മറ്റു പല പദാര്‍ത്ഥങ്ങളും കൂടിച്ചേര്‍ന്നാണ് പ്രപഞ്ചം ഉണ്ടായത്.
എന്നാല്‍, ഹിഗ്‌സ് -ബോസോണ്‍ എന്ന കണികയുടെ കണ്ടുപിടുത്തത്തെ മാത്രം മാധ്യമങ്ങള്‍ പൊലിപ്പിച്ചു കാട്ടുന്നത് ശരിയല്ലെന്നാണ് അധിക ശാസ്ത്രഞ്ജന്‍മാരും അഭിപ്രായപ്പെടുന്നത്. കാരണം, ഈ പരീക്ഷണം ഹിഗ്‌സ്-ബോസോണിന്റെ അസ്തിത്വം മാത്രം തേടിയുളളതല്ല. അത്രതന്നെ പ്രാധാന്യമുളള മറ്റു കണികകളുടെ അസ്തിത്വവും ഈ പരീക്ഷണത്തിലൂടെ പുറത്ത് വരുമെന്നാണ് കരുതുന്നത്.
ഉദാഹരണത്തിന് ഫോട്ടോണ്‍, പ്രകാശത്തിന്റെ മൗലിക കണങ്ങളിലൊന്നാണത്. വൈദ്യുത കാന്തിക ശക്തി വഹിക്കുന്നത് ഈ കണമാണ്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ കണ്ടു കൊണ്ടിരിക്കുന്ന കാന്തത്തിന്റെ കാന്തിക ശക്തി, റോസാപുഷ്പത്തിന്റെ  സുഗന്ധം തുടങ്ങിയ പ്രതിഭാസങ്ങള്‍ ഇതിന്റെ ഫലമാണ്. ഗ്ലൂവോണ്‍ എന്നറിയപ്പെടുന്ന മറ്റൊരു കണികയുടെ സാന്നിധ്യവും ഈ പരീക്ഷണത്തിലൂടെ തെളിയിക്കപ്പെടും, ഫോട്ടോണില്‍ അടങ്ങിയിരിക്കുന്ന കോര്‍ക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പദാര്‍ത്ഥമാണ് ഗ്ലൂവോണ്‍. ഗ്ലൂവോണുകള്‍ ഇല്ലാതെ ഫോട്ടോണിന് പരസ്പരം ചേര്‍ന്ന് നില്‍ക്കാനാകില്ല. അത്തരമൊരവസ്ഥ സംജാതമായാല്‍, നക്ഷത്രങ്ങളും ഗോളങ്ങളും മനുഷ്യ ജീവിതവും താറുമാറാകും.
ഹിഗ്‌സ്-ബോസോണിന്റെ കണ്ടുപിടുത്തത്തോടെ ഭൗതികശാസ്ത്രത്തിലെ സമസ്യകള്‍ക്കും ഉത്തരമായി എന്ന് ധരിക്കുന്നത് ശരിയല്ല. ഗുരുത്വാകര്‍ഷണം, ക്വാണ്ടം ഏകീകരണം, പ്രകാശത്തിന്റെ സ്വഭാവം തുടങ്ങി ഭൗതികശാസ്രതത്തിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇനിയും അവശേഷിക്കുകയാണ്.
പ്രബഞ്ചത്തിലെ ചെറുതും വലുതുമായ മുഴുവന്‍ പദാര്‍ത്ഥങ്ങളും അല്ലാഹുവിന്റെ സൃഷ്ടിതന്നെ. മനുഷ്യന്‍ അവയെ കണ്ടുപിടിക്കാനും തിരിച്ചറിയാനും വൈകുന്നുവെന്ന് മാത്രം.

മാധ്യമ ഇടപെടലുകള്‍
അല്ലാഹു പറയുന്നു : ' താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ അതിനോട് ' ഉണ്ടാകൂ ' എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു.'( ആലു ഇംറാന്‍ 47)
പദാര്‍ത്ഥത്തിന് പിണ്ഡവും ഊര്‍ജ്ജവും നല്‍കാനുളള ഹിഗ്‌സ് ബോസോണ്‍ കണികകളുടെ കഴിവു കൊണ്ടാണ് അതിനെ 'ദൈവകണം' എന്നു വിളിക്കുന്നത്. ചില മാധ്യമങ്ങളും നാസ്തികരായ കുറെ ശാസ്ത്രഞ്ജരുമാണ് ഹിഗ്‌സ്-ബോസോണ്‍ കണികയെ ദൈവകണമെന്ന് പരിചയപ്പെടുത്തിയത്.
ഇനിയും ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യങ്ങള്‍ ബാക്കി വെക്കുന്ന ഈ കണ്ടുപിടുത്തത്തിന് ആവശ്യത്തിലധികം പ്രാധാന്യം നല്‍കുന്നത് ശരിയല്ല. ഇതുപോലെ കൊട്ടിഘോഷിച്ച പല ശാസ്ത്ര കണ്ടുപിടുത്തങ്ങളും, ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങളിലൂടെ വിസ്മൃതിയിലായിട്ടുണ്ട്. മനുഷ്യവര്‍ഗ്ഗത്തിന് ജ്ഞാനേന്ദ്രിയങ്ങള്‍ കൊണ്ട് അറിയാന്‍ കഴിയുന്നതിന് പരിധികളുണ്ട്. യാഥാര്‍ത്ഥ്യങ്ങളെ അതിന്റെ പരിപൂര്‍ണ്ണതയില്‍ , 100 ശതമാനവും ശരിയായി അറിയാന്‍ നമുക്ക് കഴിഞ്ഞുകൊളളണമെന്നില്ല.
ദൈവകണമെന്ന പേര്‍ ഉപയോഗിക്കുന്നതിന് പല ശാസ്ത്രഞ്ജരും എതിരാണങ്കിലും ചില മാധ്യമങ്ങളുടെ ഇടപെടലാണ് ദൈവകണമെന്ന പേരില്‍ ഈ പരീക്ഷണം അറിയപ്പെടാന്‍ കാരണം.
എഡിന്‍ ബറ യൂണിവേഴ്‌സിറ്റിയിലെ ബ്രിട്ടീഷ് ശാസ്ത്രഞ്ജന്‍ പീറ്റര്‍ ഹിഗ്ഗ്‌സാണ് ഹിഗ്‌സ്-ബോസോണ്‍ കണികയുടെ സാന്നിധ്യത്തെ കുറിച്ച് ആദ്യമായി സംസാരിക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ പേരിലാണ് പ്രസ്തുത കണിക 'ഹിഗ്‌സ്-ബോസോണ്‍' എന്നറിയപ്പെടാന്‍ തുടങ്ങിയത്.

ഇസ്‌ലാം മിത്‌സറെയം

അവലംബം: www.onislam.net

വിവ : മുനീര്‍ മുഹമ്മദ് റഫീഖ്

അവസാനം അപ്ഡേറ്റ് ചെയ്യപ്പെട്ടത് തിങ്കള്‍, 09 ജൂലായ്‌ 2012 06:18
 

രാഷ്ട്രങ്ങള്‍/ചോദ്യോത്തരം

No articles

രാഷ്ട്രങ്ങള്‍/പ്രസന്ടേഷന്‍സ്


No Documents

രാഷ്ട്രങ്ങള്‍/ഓഡിയോ

No audio file(s) available
Scroll to Top