|
നിസ്‌കാര പായ ഇനി ഖിബ് ലയും നിര്‍ണയിക്കും
|
|
ശനി, 07 ജൂലായ് 2012 05:31 |
|
ലണ്ടന്‍: നമസ്‌കാരം നിര്‍വഹിക്കുന്നവര്‍ക്ക് ഖിബ് ല നിര്‍ണയിച്ചുകൊടുക്കുന്ന ഇലക് ട്രോണിക് മുസ്വല്ല (നിസ്‌കാര പായ) ശ്രദ്ധേയമാവുന്നു. 'ഇ.എല്‍ സജ്ജാദ' എന്ന പേരില്‍ പുറത്തിറക്കിയിരുന്ന മുസ്വല്ല രൂപകല്‍പന ചെയ്തിരിക്കുന്നത് യു.കെ ഡിസൈനറായ സോനര്‍ ഓസന്‍സാണ്. നമസ്‌കരിക്കുന്ന ആള്‍ യഥാര്‍ഥ ഖിബ് ലയിലേക്ക് തിരിഞ്ഞ് നില്‍ക്കുമ്പോള്‍ മുസ്വല്ലയിലെ ലൈറ്റ് പ്രകാശിക്കുന്ന തരത്തിലാണ് 'ഇ.എല്‍' സജ്ജാദ' നിര്‍മിച്ചിരിക്കുന്നത്. ഖിബ് ല മാറിയാല്‍ ലൈറ്റ് അണയുകയും ചെയ്യും. വ്യതിരിക്തമായ ഈ മുസ്വല്ല തുര്‍ക്കി, കുവൈത്ത്, ആസ്‌ട്രേലിയ, തെക്കന്‍ കൊറിയ, ജപ്പാന്‍ തുടങ്ങിയ ഇതിനകം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. മുസ് ലിം പണ്ഡിതന്മാരില്‍ നിന്നോ മറ്റോ മുസ്വല്ലയെക്കുറിച്ച് നെഗറ്റീവായ പ്രതികരണങ്ങളൊന്നും ഇത് വരെ ലഭിച്ചിട്ടില്ലെന്നും സോനര്‍ പറയുന്നു.
|