ഈ സൈറ്റിനെ പിന്തുടരൂ..

Bookmark and Share

By PDUNCO my-uncleloans

നഗ് ല മഹ്മൂദ്: ഈജിപ്തിന്റെ ചരിത്രത്തില്‍ ഹിജാബ് ധരിച്ച 'പ്രഥമ വനിത'

വ്യാഴം, 28 ജൂണ്‍ 2012 04:45

'ഈജിപ്തിന്റെ പ്രഥമ വനിതയായല്ല, പ്രഥമ സേവകയായിട്ടാണ് താന്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത്. ഇസ് ലാമില്‍ ഒരു സ്ത്രീക്കും മറ്റൊരു സ്ത്രീയെ അപേക്ഷിച്ച് പ്രത്യേകമായ പദവികളൊന്നും ഇല്ല. ഈജിപ്ഷ്യരായ നമ്മള്‍ രാഷ്ട്രത്തിന് വേണ്ടി ഒറ്റക്കെട്ടായി നില്‍ക്കുകയാണ് വേണ്ടത്' - ഡോ. മുഹമ്മദ് മുര്‍സി ഈജിപ്തിന്റെ പ്രഥമ ജനകീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളോട് അദ്ദേഹത്തിന്റെ പത്‌നി നഗ് ലാ മഹ്മൂദ് പ്രതികരിച്ചതിങ്ങനെയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ അത്യധികം ആവേശത്തോടെയാണ് മുസ് ലിം ലോകം അവരുടെ ഈ വാക്കുകളെ സ്വാഗതം ചെയ്തത്.
മുന്‍ പ്രസിഡന്റ് പത്‌നിമാരില്‍ നിന്നെല്ലാം വ്യത്യസ്തമായി നിലപാടുകളില്‍ വ്യതിരിക്തത പുലര്‍ത്തുന്ന അവര്‍ ഈജിപ്തിന്റെ ചരിത്രത്തില്‍ ഹിജാബ് ധരിച്ച പ്രഥമ വനിതയുമാണ്. 1952ല്‍ പുറത്തായ കിംഗ് ഫാറൂഖിന്റെ ഭാര്യ ക്യൂന്‍ നരിമാന്‍ മുതല്‍ മുബാറകിന്റെ പത്‌നി സൂസന്ന വരെയുള്ളവരെല്ലാം ഒന്നുകില്‍ പാശ്ചാത്യ രീതികളോട് ആഭിമുഖ്യമുള്ളവരോ മതേതര ജീവിതം നയിച്ചവരോ ആണ്.
ക്യൂന്‍ നരിമാന്‍ അന്നത്തെ എല്ലാ ആധുനിക ഫാഷന്‍ രീതികളോടും ആഭിമുഖ്യം പുലര്‍ത്തിയ വനിതായായിരുന്നു. ജമാല്‍ അബ്ദുന്നാസിറിന്റെ ഭാര്യ താഹിയ ഖാസിമിന് രാഷ്ട്രീയ രംഗത്ത് ഒരു സ്വാധീനവും ഉണ്ടായിരുന്നില്ല. അന്‍വര്‍ സാദത്തിന്റെ പത്‌നി ജിഹാന്‍ റഈഫ് പ്രസിദ്ധയായത് അവരുടെ മോഡേണ്‍ വസ്ത്രധാരണ രീതികളിലായിരുന്നു. മുബാറകിന്റെ ഭാര്യ ആര്‍ഭാടത്തിന്റെ കാര്യത്തില്‍ മുമ്പ് പറഞ്ഞവരേക്കാളും ഒട്ടും പിന്നലായിരുന്നില്ല. ഇവര്‍ക്കെല്ലാമിടയില്‍ ഒരു രാഷ്ടത്തിന്റെ പ്രഥമ വനിത എന്ന നിലക്കും ഇസ് ലാമിക ആഭിമുഖ്യം ജീവിതത്തില്‍ മുഴുവനായും പുലര്‍ത്തുന്ന വനിത എന്ന നിലക്കും നഗ് ലാ മഹ്മൂദ് എന്ത് റോള്‍ നിര്‍വഹിക്കുമെന്നാണ് ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.  

 
Scroll to Top