ഖതീലിന്റെ കൊല സി.ബി.ഐ അന്വേഷിക്കണമെന്ന് മില്ലി കൗണ്‍സില്‍

ചൊവ്വ, 12 ജൂണ്‍ 2012 03:59

ന്യൂദല്‍ഹി: സ്‌ഫോടനക്കേസില്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയി പുണെ യെര്‍വാഡ ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഖതീല്‍ സിദ്ദീഖിയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അഖിലേന്ത്യാ മില്ലി കൗണ്‍സില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിക്കും കത്തെഴുതി. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും കുടുംബ്ധിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും മില്ലി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി മന്‍സൂര്‍ ആലം ആവശ്യപ്പെട്ടു. ആര്‍.എസ്.എസ് ഭരണകൂടത്തിന് കീഴില്‍ ജീവിക്കുന്ന അവസ്ഥയാണ് നില്‍വില്‍ മുസ് ലിംകള്‍ക്ക് ഇന്ത്യയിലുള്ളത്. മുസ് ലിം പൗരന്മാരെ അന്യായമായി അറസ്റ്റ് ചെയ്ത നിരവധി സംഭവങ്ങളാണ് കഴിഞ്ഞ ഒന്നു രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ നടന്നത്. തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ഈ പ്രവണതയില്‍ മുസ് ലിം സമൂഹം അത്യന്തം ആശങ്കാകുലരാണെന്നും കത്തില്‍ മന്‍സൂര്‍ ആലം സൂചിപ്പിച്ചു.

 
Scroll to Top