|
ശനി, 09 ജൂണ്‍ 2012 03:56 |
|
ദുബൈ:അറബ് വസന്തത്തില്‍ പങ്കാളികളായ വനിതകളെ അല്‍ഖാഇദ തലവന്‍ ഐമന്‍ അല്‍ സവാഹിരിയുടെ പത്നി അഭിനന്ദിച്ചു. അറബ് വിപ്ലവങ്ങളില്‍ പ്രക്ഷോഭരംഗത്ത് നിലകൊണ്ട സ്ത്രീകളെ പ്രശംസിച്ച സവാഹിരിയുടെ ഭാര്യ ഉമൈമ ഹസ്സന്‍ അറബ് വസന്തം താമസിയാതെ ഇസ് ലാമിക വസന്തമാവുമെന്നും കൂട്ടിച്ചേര്‍ത്തു. ഇന്നലെ ഓണ്‍ ലൈന്‍ വഴി നല്‍കിയ ഒരു സന്ദേശത്തിലാണ് അറബ് വസന്തത്തെക്കുറിച്ച് അവര്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ഉമൈമ ഹസ്സന്‍ ഒപ്പിട്ട സന്ദേശത്തില്‍ വിപ്ലവത്തിന്റെ നാളുകളില്‍ തങ്ങളുടെ മക്കളെ ബലിനല്‍കിയ ധീരരായ മാതാക്കളെയും ഉമൈമ അഭിനന്ദിക്കുന്നുണ്ട്.അക്രമികളായ ഏകാധിപതികളെ താഴെയിറക്കിയ പോരാട്ടമായിരുന്നു അറബ് വസന്തമെന്നും അവര്‍ പറയുന്നു. വിപ്ലവ കാലത്ത് അല്‍ഖാഇദ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ ചിത്രത്തിലുണ്ടായിരുന്നില്ല.എന്നാല്‍ പിന്നീട് ഇതിനെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമം ഇവരുടെ ഭാഗത്തുനിന്നുണ്ടായി.യമന്‍ പോലുള്ള രാജ്യങ്ങളില്‍ പ്രക്ഷോഭ സമയത്ത് തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിക്കാനുള്ള ശ്രമമമാണ് അല്‍ഖാഇദ നടത്തിയതെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
|
Comments
ആശംസകള്‍ നേരുന്നു !!!!!