ഈ സൈറ്റിനെ പിന്തുടരൂ..

കെയ്‌റോ: താന്‍ വിജയിച്ചാല്‍ പടിഞ്ഞാറിന്റെ മുന്നില്‍ ഈജിപ്തിന്റെ അഭിമാനം പണയംവയ്ക്കാന്‍ സമ്മതിക്കില്ലെന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മുസ്‌ലിം ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സി.  തിരഞ്ഞെടുപ്പില്‍ വിജയസാധ്യത കല്‍പ്പിക്കപ്പെടുന്ന സ്ഥാനാര്‍ഥിയായ മുര്‍സി പ്രചാരണറാലിയില്‍ പ്രസംഗിക്കുകയായിരുന്നു.  പടിഞ്ഞാറിന്റെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന രാജ്യമായി ഈജിപ്തിനെ മാറ്റില്ലെന്ന്  പറഞ്ഞ മുര്‍സി, രാജ്യത്ത് അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി.
ഈ മാസം 16, 17 തിയ്യതികളിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം നടക്കുക. ഹുസ്‌നി മുബാറക് സര്‍ക്കാരില്‍ പ്രധാനമന്ത്രിയായിരുന്ന അഹ്മദ് ഷഫീഖ് ആണ് മുര്‍സിയുടെ എതിരാളി. അതിനിടെ, ഷഫീഖിനെ മല്‍സരിക്കുന്നതില്‍നിന്ന് അയോഗ്യനാക്കണമെന്ന പ്രക്ഷോഭകരുടെ പരാതിയില്‍ ഈ മാസം 14നു തീരുമാനമെടുക്കുമെന്ന് ഈജിപ്ത് ഭരണഘടനാ കോടതി പ്രസ്താവിച്ചു.

 

Add comment


Scroll to Top