യേശുവിനെ കുരിശിലേറ്റിയിട്ടില്ല - ബര്‍ണബാസിന്റെ സുവിശേഷം

തിങ്കള്‍, 04 ജൂണ്‍ 2012 09:15

അങ്കാറ: ദൈവത്തിന്റെ പ്രവാചകന്‍ യേശു കുരിശിലേറ്റപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അനശ്വരത അവകാശപ്പെടാന്‍ കഴിയാത്ത സാധാരണ മനുഷ്യന്‍ മാത്രമാണെന്നും വെളിപ്പെടുത്തി ബര്‍ണബാസിന്റെ സുവിശേഷം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ)യെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ സുവിശേഷം 2000ത്തില്‍ തുര്‍ക്കിയിലാണ് കണ്ടെടുക്കപ്പെട്ടത്. അരാമിയ ഭാഷയില്‍ മൃഗത്തോലില്‍ എഴുതിയിരിക്കുന്ന ഗ്രന്ഥം ക്രിസ്ത്യാനിസത്തിന്റെ അടിത്തറകളായ ത്രികേയത്വം, യേശുവിന്റെ ദൈവികത തുടങ്ങിയ പ്രമാണങ്ങളെ നിരാകരിക്കുന്നുമുണ്ട്.
'ഒരു സ്ത്രീക്ക് ജനിച്ച സാധാരണ മനുഷ്യന്‍ മാത്രമാണ് ഞാന്‍. മറ്റെല്ലാ മനുഷ്യരെയും പോലെ ദൈവത്തിന്റെ വിചാരണക്ക് ഞാന്‍ വിധേയനാണ്. മറ്റെല്ലാവരെയും പോലെ എനിക്കും ദുരിതങ്ങള്‍ ബാധിക്കും' - വിവര്‍ത്തനം ചെയ്യപ്പെട്ട സുവിശേഷത്തിലെ യേശുവിന്റെ വചനമാണിതെന്ന് 'വൈ ജീസസ്' എന്ന അമേരിക്കന്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അങ്കാറയിലെ എത്‌നോഗ്രാഫി മ്യൂസിയത്തില്‍ വൈകാതെ പ്രദര്‍ശനത്തിന് വെക്കുമെന്ന് കരുതുന്ന സുവിശേഷം നിലവില്‍ തുര്‍ക്കി ഗവണ്‍മെന്റിന്റെ സംരംക്ഷണത്തിലാണുള്ളത്.

 
Scroll to Top