|
ശനി, 02 ജൂണ്‍ 2012 04:32 |
|
ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമരത്തില്‍ ഇന്ത്യന്‍ മുസ് ലിംകളുടെ പങ്ക് വിശദമായി ചര്‍ച്ച ചെയ്യുന്ന പുസ്തകം 'ദി റോള്‍ ഓഫ് മുസ് ലിംസ് ഇന്‍ ദി ഫ്രീഡം സ്ട്രഗ്ള്‍ 1857-1947' പുറത്തിറങ്ങി. ഔദ്യേഗിക വസതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഹാമിദ് അന്‍സാരിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്റ്റഡീസാണ് മൂന്ന് വാല്യങ്ങളുള്ള ഗ്രന്ഥം തയാറാക്കിയിരിക്കുന്നത്. പ്രഫ.രിഫാഖത്ത് അലിഖാനാണ് മൂന്ന് വാല്യങ്ങളുടെയും ജനറല്‍ എഡിറ്റര്‍. സെക്രട്ടറി ജനറല്‍ പ്രഫ.ഇസെഡ്. എം ഖാന്‍, പ്രമുഖ ചരിത്രകാരന്‍ അഖിലേഷന്‍ മിത്തല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
|
Comments