|
വ്യാഴം, 31 മെയ് 2012 04:13 |
|
മങ്കട: നീര്‍മാതളത്തിന്റെ സുഗന്ധവും ഭാഷയുടെ മാധുര്യവും ബാക്കിയാക്കി മറഞ്ഞ കമലാസുരയ്യയുടെ 'യാ അല്ലാഹ്' എന്ന മലയാളകവിതയുടെ അറബി പതിപ്പിന് സംഗീതാവിഷ്‌കാരം ഒരുങ്ങുന്നു. സംഗീത സംവിധായകനായ മങ്കട ദാമോദരന്‍ മാഷാണ് 'റനീനു സുറയ്യ' എന്ന പേരില്‍ അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ട ഈ കവിതാ സമാഹാരത്തിന് സംഗീതം നല്‍കുന്നത്. പ്രിയപ്പെട്ട കഥാകാരിയുടെ മൂന്നാം വിയോഗവാര്‍ഷികദിനം ഇന്ന് കടന്നുപോവുമ്പോള്‍ സുപ്രധാന ദൗത്യപൂര്‍ത്തീകരണത്തിന്റെ തിരക്കിലാണ് ഈ 62കാരന്‍. ഖുര്‍ആന്‍ കവിതാവിഷ്‌കാരമായ അമൃതവാണിക്കും അറബി കവി ഹാഷിം രിഫാഇയുടെ വരികള്‍ക്കും സംഗീതത്തിന്റെ ചട്ടക്കൂട് ഒരുക്കിയ മാഷ് നാലു പതിറ്റാണ്ടുനീണ്ട സംഗീതജീവിതത്തിലെ വേറിട്ട അനുഭവമായാണ് 'യാ അല്ലാഹി'നെ കാണുന്നത്. ദാമോദരന്‍ മാഷിനൊപ്പം പ്രമുഖ ഗായികയും ശിഷ്യയുമായ ഹന്നാ യാസിറാണ് യാ അല്ലാഹിന്റെ വരികള്‍ക്കൊപ്പം യാത്രചെയ്യുന്നത്. തിരൂര്‍ക്കാട് എ.എം ഹൈസ്‌കൂളില്‍ സംഗീത അധ്യാപകനായിരുന്നു അദ്ദേഹം. പാലക്കാട് ഗവ. സംഗീത കോളജില്‍ ചെന്നൈ കെ ആര്‍ കേദാരനാഥ അയ്യരുടെ ശിഷ്യനായിട്ടാണ് സംഗീതലോകത്തേക്കു കാലെടുത്തുവയ്ക്കുന്നത്.
|