അഖ്‌സ ആക്രമിക്കാന്‍ ഇസ്രയേല്‍ പദ്ധതിയൊരുക്കുന്നുവെന്ന് ഹമാസ്

തിങ്കള്‍, 21 മെയ് 2012 05:08

ജറൂസലം: ഫലസ്തീനില്‍ അധിവാസമുറപ്പിച്ചിട്ടുള്ള ഇസ്രയേലികള്‍ മസ്ജിദുല്‍ അഖ്‌സ ആക്രമിക്കാന്‍ പദ്ധതിയൊരുക്കുന്നതായി ഫലസ്തീന്‍ വിമോചന സംഘമായ ഹമാസ് മുന്നറിയിപ്പ് നല്‍കി. അഖ്‌സയെ വിമോചിപ്പിക്കാന്‍ ഫലസ്തീനികളെ മുഴുവന്‍ ആഹ്വാനം ചെയ്ത ഹമാസ് എന്ത് വിലകൊടുത്തും പള്ളിയെ സംരക്ഷിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഇവ്വിഷയത്തില്‍ മുസ് ലിം രാഷ്ട്രങ്ങളുടെ പൂര്‍ണ പിന്തുണ ഫലസ്തീന് ഉണ്ടാവണമെന്ന് അറബ് ലീഗിനോട് ഹമാസ് ആവശ്യപ്പെട്ടിട്ടുമുണ്ട്. ആയുധസജ്ജരായ നിരവധി ഇസ്രയേലികള്‍ പള്ളികള്‍ക്ക് നേരെയും ഫലസ്തീന്‍ ഗ്രാമങ്ങള്‍ക്ക് നേരെയും കഴിഞ്ഞ ദിവസങ്ങളിലും ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതിനെതിരെ ഫലസ്തീനിലെ മനുഷ്യാവകാശ വിഭാഗങ്ങളും മറ്റും ഇസ്രയേലിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടികളൊന്നും ഇത് വരെ ഉണ്ടായിട്ടില്ല.

 
Scroll to Top