- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
കഅ്ബയെ ആവരണമണിയിക്കല്‍ |
|
ഇസ്ലാമിന് മുമ്പേ അറബികള്‍ കഅ യെ ആവരണമണിയിക്കുമായിരുന്നു. ഇസ്ലാമും അത് അംഗീകരിച്ചു. യമനില്‍ നിര്‍മിച്ച പ്രത്യേക വസ്ത്രം കൊണ്ട് നബി(സ) അതിനെ ആവരണമണിയിച്ചു. ഉമറും(റ) ഉഥ്മാനും (റ) അത് തുടര്‍ന്നു. ഉഥ്മാന്‍(റ) ഈജിപ്തില്‍നിന്നു കൊണ്ടുവന്ന വസ്ത്രമാണ് അണിയിച്ചിരുന്നത്. കഅ്ബയുടെ ചുമരുകളില്‍ സുഗന്ധദ്രവ്യങ്ങള്‍ തളിക്കുന്നതും സുന്നത്താണ്. അനീതിപരവും അക്രമപരവുമായ യാതൊന്നും കഅ്ബയിലും പരിസ രത്തും വെച്ച് ചെയ്യാവതല്ല. നന്മക്ക് ഇരട്ടി പ്രതിഫലംപോലെ അവിടെ തിന്മക്ക് ഇരട്ടി ശിക്ഷയും ലഭിക്കും. ഖുര്‍ആന്‍ പറയുന്നു: (അതില്‍ ആര്‍ അതിക്രമമായി അനീതി ഉദ്ദേശിച്ചാലും നാം അവന് വേദനിപ്പിക്കുന്ന ശിക്ഷ അനുഭവിപ്പിക്കുന്നതാണ്.) |