ഈ സൈറ്റിനെ പിന്തുടരൂ..

Bookmark and Share

ത്വവാഫുല്‍ ഇഫാദ:

യൌമുന്നഹ്റില്‍ ജംറത്തുല്‍ അഖബയില്‍ കല്ലെറിഞ്ഞ് മുടികളഞ്ഞ്, ബലി നല്‍കിയശേഷം ചെയ്യുന്ന ത്വവാഫിന് 'ത്വവാഫുല്‍ ഇഫാദ' എന്നു പറയുന്നു. ഇതു ഹജ്ജിന്റെ റുക്നാണ് (നിര്‍ബന്ധ ഘടകം) എന്നത് പണ്ഡിതന്മാരുടെ ഏകകണ്ഠാഭിപ്രായമാണ്. അതു നിര്‍വഹിക്കാഞ്ഞാല്‍ ഹജ്ജ് അസാധുവായിത്തീരും. ഖുര്‍ആന്‍ പറയുന്നു:

(അവര്‍ വിശുദ്ധ ഭവനത്തെ ത്വവാഫ് ചെയ്യട്ടെ.)

യൌമുന്നഹ്റിന്റെ തലേ രാത്രി പാതികഴിഞ്ഞാല്‍ ത്വവാഫുല്‍ ഇഫാദയു ടെ സമയം തുടങ്ങും. അതവസാനിക്കുന്ന സമയം നിര്‍ണിതമല്ല. എന്നാല്‍ അയ്യാമുത്തശ്രീഖിന് ശേഷത്തേക്ക് നീട്ടിവെക്കുന്നതു ഉത്തമമല്ല. കറാഹ ത്തുമാണ്. യൌമുന്നഹ്റില്‍ അത് പകല്‍ ആദ്യത്തിലാവുന്നതാണ് ഏറ്റം ഉത്തമം. സ്ത്രീകള്‍ യൌമുന്നഹ്റില്‍ എത്രയും വേഗം അതു നിര്‍വഹിക്കലാണ് നല്ലത് . ആര്‍ത്തവത്തിന് സാധ്യ തയുണ്ടെങ്കില്‍ വിശേഷിച്ചും . ഹജ്ജ് പൂര്‍ത്തിയായും നിര്‍വഹിക്കുംവരെ ആര്‍ത്തവമില്ലാതിരിക്കാന്‍ മരുന്നു കഴിക്കാവുന്നതാണ്.

 
Scroll to Top