- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
ബലിദിനം |
|
ദുല്‍ഹിജ്ജ മാസം പത്തിനാണ് ബലിദിനം يوم النحر എന്ന് പറയുന്നത്. ഹാജിമാര്‍ അന്ന് ബലിനല്‍കുന്നതുകൊണ്ടാണ് ആ ദിവസത്തിന് അങ്ങനെ പേര്‍ വന്നത്. ജംറയില്‍ കല്ലെറിയല്‍, ബലി, മുടികളയല്‍, ത്വവാഫ് എന്നീ കര്‍മങ്ങള്‍ അന്ന് നിര്‍വഹിക്കണം. മുസ്ദലിഫയില്‍നിന്ന് പോന്ന് മിനായിലെത്തിയാല്‍ അവിടെ ജംറതുല്‍ അഖ യില്‍ കല്ലെറിയുക. പിന്നെ ബലിമൃഗത്തെ അറുക്കുക. ശേഷം മുടി കളയുക. പിന്നെ കഅബയില്‍ചെന്ന് ത്വവാഫ് ചെയ്യുക. ഈ ക്രമം നിര്‍ബന്ധമല്ല. ഈ ക്രമത്തിലല്ലാതെയും ഈ കാര്യങ്ങള്‍ ചെയ്തുകൊള്ളാന്‍ നബി (സ) അനുവാദം നല്‍കിയിട്ടുണ്ട്. അബ്ദുല്ലാഹിബ്നു അംറ് (റ) പറയുന്നു: (റസൂല്‍ (സ) ജനങ്ങള്‍ക്കു ചോദിച്ചറിയാനായി മിനായില്‍ നിലകൊണ്ടു ജനങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചുകൊണ്ടേയിരുന്നു. ഒരാള്‍ വന്ന് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എനിക്ക് അറിയുമായിരുന്നില്ല, അങ്ങനെ ഞാന്‍ അറവ് നടത്തും മുമ്പേ മുടികളഞ്ഞുപോയി. റസൂല്‍ (സ) പറഞ്ഞു: അറവ് നടത്തുക, സാരമില്ല. പിന്നെ മറ്റൊരാള്‍ വന്നു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എനിക്ക് അറിയുമായിരുന്നില്ല, ഞാന്‍ എറിയും മുമ്പേ അറുത്തു. റസൂല്‍ (സ) പറഞ്ഞു. സാരമില്ല, പോയി എറിയുക. ആദ്യമോ അവസാനമോ ചെയ്ത ഏതുകാര്യം സംബന്ധിച്ച് ചോദിച്ചാലും നബി (സ) പറയും, സാരമില്ല ചെയ്തുകൊള്ളുക). യൌമുന്നഹ്റില്‍ അഖബയില്‍ കല്ലെറിഞ്ഞ് മുടികളയുകയോ വെട്ടുകയോ ചെയ്യുന്നതോടുകൂടി ഇഹ്റാമില്‍ നിന്നുള്ള പ്രാഥമിക മുക്തിയായി. പിന്നെ അയാള്‍ക്ക് സാധാരണപോലെ വസ്ത്രം ധരിക്കാം. സുഗന്ധം ഉപയോഗിക്കാം. സ്ത്രീസംസര്‍ഗമല്ലാത്ത എല്ലാം ചെയ്യാം. ഇതിന് التحلل الأول എന്ന് പറയുന്നു. തവാഫുല്‍ ഇഫാദ കൂടി ചെയ്താല്‍ ഇഹ്റാമില്‍നിന്ന് പൂര്‍ണമായി മുക്തനായി. ഇതിന് التحلل الثاني എന്ന് പറയുന്നു. തവാഫുല്‍ ഇഫാദ ഹജ്ജിന്റെ നിര്‍ബന്ധഘടകങ്ങളില്‍ ഒന്നാണ്. |