ഈ സൈറ്റിനെ പിന്തുടരൂ..

Bookmark and Share

വാഹനത്തിലിരുന്നുള്ള ത്വവാഫ്

വാഹനത്തിലിരുന്നും ത്വവാഫ് ചെയ്യാം. ഇബ്നു അബ്ബാസ്(റ) പറയുന്നു: (ഒട്ടകപ്പുറത്തിരുന്നു നബി (സ) ഹജ്ജത്തുല്‍ വിദാഇല്‍ ത്വവാഫ് ചെയ്തു. തന്റെ വടികൊണ്ടാണ് അദ്ദേഹം റുക്നു തൊട്ടത്.)

കുഷ്ഠംപോലെ ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന രോഗമുള്ളവര്‍ ത്വവാഫിന് വരാതിരിക്കലാണ് ഉത്തമമെന്നത്രെ ഉമര്‍ (റ) വിധിച്ചത്. ത്വവാഫും സുന്നത്ത് നമസ്കാരവും കഴിഞ്ഞാല്‍ അല്പം സംസം വെള്ളം കുടിക്കുന്നത് നല്ലതാണ്. നബി (സ) അപ്രകാരം കുടിക്കുകയും ‘അതു അനുഗ്രഹീതമാണ്. അതു ഭക്ഷണത്തിന് ഭക്ഷണവും രോഗത്തിന് ശമനവുമാണ്’ എന്ന് പറയുകയും ചെയ്തതായി ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുണ്ട്.

 
Scroll to Top