- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
ത്വവാഫ് |
|
കഅബയെ വലംവെക്കുന്നതിനാണ് ത്വവാഫ് എന്ന് പറയുന്നത്. ത്വവാ ഫിന്റെ ക്രമം ഇപ്രകാരമാണ്: കഅബയുടെ ഭിത്തിയില്‍ തെക്കുകിഴക്കേ മൂലയില്‍ സ്ഥാപിച്ച ഹജറുല്‍ അസ്വദിന് (കറുത്ത കല്ല്) തൊട്ടടുത്ത് വടക്കുകിഴക്ക് ഭാഗത്തേക്ക് അഭിമുഖമായി നില്‍ക്കുക. കഴിയുമെങ്കില്‍ ഹജ റുല്‍ അസ്വദിനെ ചുംബിക്കുക. സാധ്യമല്ലെങ്കില്‍ കൈകൊണ്ട് തൊട്ടുമുത്തുക. അതും സാധ്യമല്ലെങ്കില്‍ കൈകൊണ്ടോ മറ്റോ അതിന്റെ നേരെ ചൂണ്ടുക. അപ്പോഴെല്ലാം കഅ്ബ ഇടതുഭാഗത്തായിരിക്കണം. എന്നിട്ട് ഇപ്രകാരം പറയുക. (അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹു ഏറ്റം വലിയവന്‍. അല്ലാഹുവേ, നിന്നില്‍ വിശ്വസിച്ചും നിന്റെ ഗ്രന്ഥത്തെ സത്യപ്പെടുത്തിയും നീയുമാ യുള്ള കരാര്‍ പാലിച്ചും പ്രവാചകചര്യ പിന്‍പറ്റിയും.) പിന്നെ കഅ്ബ ഇടതുഭാഗത്ത് വരുംവിധം മുന്നോട്ട് നടക്കുക. കഅ്ബയെ ചുറ്റി ഹജറുല്‍ അസ്വദിന്റെ നേരെ വന്നുചേരുന്നതോടെ ഒരു ത്വവാഫ് പൂര്‍ത്തിയായി. പിന്നെയും നടേ പറഞ്ഞ രീതി യില്‍ ആവര്‍ത്തി ക്കുക. കഅബയുടെ വടക്കുഭാഗത്ത് ചേര്‍ന്ന് കാണുന്ന അര്‍ദ്ധവൃത്താകൃതിയിലുള്ള അരമതിലിനു ള്ളില്‍ പ്രവേശിക്കാവതല്ല. ഈ ഭാഗത്തിന് ഹിജ്ര്‍ ഇസ്മാഈല്‍ എന്ന് പറയുന്നു. ഹിജ്റിനുള്ളില്‍ കടന്നാല്‍ തവാഫ് സാധുവാകയില്ല. കഅ യുടെ തറയില്‍ ചുവരില്‍നിന്ന് പുറത്തേക്കു തള്ളിനില്‍ക്കുന്ന പാതുകം ഭാഗത്ത് ചവിട്ടി നടക്കുന്നതും പാടില്ല. അതും കഅ്ബയുടെ ഭാഗമാണ്. ഒരിടത്തും കഅബയുടെ ചുമര്‍ സ്പര്‍ശിക്കേണ്ടതില്ല. അതില്‍ പുണ്യവുമില്ല. എന്നാല്‍ തെക്കുപടിഞ്ഞാറേ മൂല ‘റുഖ്നുല്‍ യമാനി’ മാത്രം തൊടുന്നതു സുന്നത്താണ്. അവിടം മുതല്‍ ഹജറുല്‍ അസ്വദിനടുത്തെത്തുംവരെ ربنا آتنا في الدنيا حسنة و في الآخرة حسنة وقنا عذاب النار എന്നു പ്രാര്‍ഥിച്ചുകൊണ്ടിരിക്കല്‍ സുന്നത്താണ്. ശേഷം സഅ്യ് ചെയ്യാനുള്ള ത്വവാഫില്‍ ആദ്യത്തെ മൂന്ന് ചുറ്റിലും അല്പം ധൃതിയില്‍ ചുമല്‍ കുലുക്കി നടക്കുന്നത് സുന്നത്താണ്. അതു പുരുഷന്മാര്‍ മാത്രമേ ചെയ്യേണ്ടതുള്ളു. സ്ത്രീകള്‍ സാധാരണപോലെ നടന്നാല്‍ മതി. ത്വവാഫില്‍ കഴിയുന്നത്ര ദിക്റും പ്രാര്‍ഥനയും വര്‍ധിപ്പിക്കുന്നതു നല്ലതാണ്. ഭൌതികമോ പാരത്രികമോ ആയ ഉത്തമകാര്യങ്ങള്‍ തനിക്കോ മറ്റുള്ളവര്‍ക്കോ വേണ്ട എന്തും പ്രാര്‍ഥിക്കാം. |