- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
മക്കയിലും മസ്ജിദുല്‍ ഹറാമിലും പ്രവേശിക്കുമ്പോള്‍ അഭികാമ്യമായ കാര്യങ്ങള്‍ |
|
1. കുളിക്കല്‍ 2. മക്കയില്‍ പ്രവേശിക്കുന്നത് കദാഅ് എന്ന കുന്നിന്‍ഭാഗത്തു കൂടിയാവുക. 3. യാത്രാഭാണ്ഡവും മറ്റും സുരക്ഷി തസ്ഥലത്ത് വെച്ചതിനുശേഷം ബാബു ബനൂ ശൈബ എന്ന പേരിലുള്ള ബാബുസ്സലാമിലൂടെ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുക. അപ്പോള്‍ ഇങ്ങനെ പറയണം: (മഹാനായ അല്ലാഹുവിനോട്, അവന്റെ ഉദാരമഹത്വത്തോട്, അവന്റെ അനാദിയായ ആധിപത്യത്തോട് അഭിശപ്ത പിശാചില്‍നിന്ന് ഞാന്‍ രക്ഷ തേടുന്നു. അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ പ്രവേശിക്കുന്നു. അല്ലാഹുവേ, മുഹമ്മദിനും കുടുംബത്തിനും നന്മയും സമാധാനവും ചൊരിയേണമേ. അല്ലാഹുവേ, എന്റെ പാപങ്ങള്‍ പൊറുക്കേണമേ! നിന്റെ കാരുണ്യത്തിന്റെ കവാടങ്ങള്‍ എനിക്കു തുറന്നുതരേണമേ!)
5. കഅ്ബയില്‍ നോട്ടം പതിഞ്ഞാല്‍ കൈകളുയര്‍ത്തി ഇങ്ങനെ പ്രാര്‍ ഥിക്കണം. (അല്ലാഹുവേ, ഈ ഭവനത്തിന് മഹത്വവും വൈശിഷ്ട്യവും ആദരവും ഗാംഭീര്യവും ഏറ്റിയേറ്റി കൊടുക്കേണമേ! ഹജ്ജോ ഉംറയോ നിര്‍വഹി ക്കുകവഴി അതിന് മഹത്വവും ആദരവും കല്പിച്ചവര്‍ക്കും മഹത്വവും വൈ ശിഷ്ട്യവും ആദരവും പുണ്യവും വര്‍ധിപ്പിക്കേണമേ! അല്ലാഹുവേ, നീയാണ് രക്ഷ. നിന്നില്‍നിന്ന് മാത്രമാണ് സമാധാനം. അതിനാല്‍ നാഥാ, രക്ഷയും സമാധാനവും നല്‍കി ഞങ്ങളെ അഭിവാദ്യം ചെയ്യേണമേ!)
6. തുടര്‍ന്ന് ഹജറുല്‍ അസ്വദിനടുത്ത് ചെന്ന് ബഹളമോ മറ്റുള്ളവര്‍ക്കു ശല്യമോ ഉണ്ടാക്കാതെ അതിനെ ചുംബിക്കുക. സാധ്യമായില്ലെങ്കില്‍ കൈകൊണ്ട് തൊട്ടുമുത്തുക. അതുമല്ലെങ്കില്‍ ദൂരെനിന്ന് അതിനുനേരെ കൈകൊണ്ട് ആംഗ്യം കാണിക്കുക.
7. പിന്നെ ഹജറുല്‍ അസ്വദിന് നേരെനിന്ന് ത്വവാഫ് തുടങ്ങുക. മസ്ജിദുല്‍ ഹറാമില്‍ പ്രവേശിച്ചാല്‍ തഹിയ്യത്ത് നമസ്കാരം സുന്ന ത്തില്ല. അവിടെ തഹിയ്യത്ത് ത്വവാഫാണ്. എന്നാല്‍ ഫര്‍ദ്നമസ്കാരം നടന്നു കൊണ്ടിരിക്കുമ്പോഴാണ് അവിടേക്ക് കടന്നുചെല്ലുന്നതെങ്കില്‍ ആ ഫര്‍ദ് നമസ്കാരത്തില്‍ പങ്കുകൊള്ളുകയാണ് ചെയ്യേണ്ടത്. |