- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
ഹജ്ജ് |
|
ജീവിതത്തില്‍ ഒരു തവണ ഹജ്ജും ഉംറയും നിര്‍വഹിക്കല്‍ കഴിവുള്ള ഏതൊരു മുസ്ലിം പുരുഷനും സ്ത്രീക്കും നിര്‍ബന്ധമാണ്. ഖുര്‍ആന്‍ പറയുന്നു: (അല്ലാഹുവിനുവേണ്ടി നിങ്ങള്‍ ഹജ്ജും ഉംറയും പൂര്‍ത്തിയാക്കുക) (അല്‍ ബഖറ:196) (വിശുദ്ധ ഭവനത്തിങ്കലെത്താന്‍ കഴിവുള്ളവര്‍ ഹജ്ജ് നിര്‍വഹിക്കല്‍ മനുഷ്യര്‍ അല്ലാഹുവിനുവേണ്ടി നിര്‍വഹിക്കേണ്ടുന്ന നിര്‍ബന്ധ ബാധ്യതയാണ്.) (ആലുഇംറാന്‍: 97) ‘ഹജ്ജ്’ എന്ന പദത്തിനര്‍ഥം ഉദ്ദേശിക്കുക എന്നാണ്. ‘ഉംറ’ എന്ന പദത്തിന് സന്ദര്‍ശനം എന്നര്‍ഥമാണ്. ഒരു നിശ്ചിതാരാധന ഉദ്ദേശിച്ച് കഅബയില്‍ ചെല്ലുകയാണ് അതുകൊണ്ടുള്ള വിവക്ഷ. ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജ് നിര്‍ബന്ധമല്ലെന്ന് വാദിക്കുന്നവര്‍ ഇസ്ലാമിക വൃത്തത്തില്‍നിന്ന് പുറത്തായിരിക്കും. അത്തരക്കാരെ 'മുര്‍തദ്ദ്' ആയാണ് ഗണിക്കുക. ഉംറ നിര്‍ബന്ധമാണോ സുന്നത്താണോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഹിജ്റ ആറാം വര്‍ഷമാണ് ഹജ്ജ് നിര്‍ബന്ധമാക്കിയതെന്നാണ് ഭൂരി പക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം. ഹിജ്റ ഒമ്പതിലോ പത്തിലോ ആണ് ഹജ്ജ് നിര്‍ബന്ധമാക്കിയതെന്നത്രെ ഇമാം ഇബ്നു ഖയ്യിമിന്റെ പക്ഷം. |