- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
വിതരണം എങ്ങനെ? |
|
സകാത്ത് ബാധ്യതയുള്ളവനോ അയാളുടെ വക്കീലോ ആണ് വിതരണക്കാരെങ്കില്‍ പിന്നെ ഉദ്യോഗസ്ഥന്റെ, വിഹിതം നല്കേണ്ടതില്ല. എട്ട് വിഭാഗങ്ങള്‍ എല്ലാം ഉണ്ടെങ്കില്‍ അതില്‍ ഒരുവിഭാഗത്തെയും സകാത്ത് നല്‍കു മ്പോള്‍ അവഗണിക്കരുതെന്നാണ് ഇമാം ശാഫിഈ(റ)യുടെ നിലപാട്. എല്ലാ വിഭാഗങ്ങളും ഉണ്ടായിരിക്കേ ഒരു വിഭാഗത്തിനോ ചില വിഭാഗങ്ങള്‍ക്കോ മാത്രം നല്‍കാമെന്ന് പറയുന്നവരുമുണ്ട്. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ തികയും ധനമെങ്കില്‍ എല്ലാവര്‍ക്കും വീതിക്കണം. ഇല്ലെങ്കില്‍ ഒരു വിഭാഗത്തിനുമാത്രവും നല്‍കാമെന്നാണ്. താബിഈ പണ്ഡിതനായ ഇബ്റാഹിം നഖ്ഇ(റ)യുടെ പക്ഷം. എല്ലാവര്‍ക്കും നല്‍കുന്നതാണ് നല്ലത്. ഒരു വിഭാഗത്തിനുമാത്രം നല്‍കിയാലും മതിയാവുമെന്നാണ് ഇമാം അഹ്മദുബ്നു ഹമ്പല്‍ (റ) പറയുന്നത്. ആവശ്യക്കാര്‍ ആരെന്ന് നോക്കിവേണം നല്‍കാനെന്ന് ഇമാം മാലിക് പറയുന്നു. എല്ലാവര്‍ക്കും നല്‍കണമെന്ന് നിര്‍ബന്ധമില്ല, സൌകര്യംപോലെ നല്‍കാമെന്നാണ് ഹനഫീ കാഴ്ചപ്പാട്.
|